ആസാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സാഹിത്യനിരൂപകനും രാഷ്ട്രീയ-സാംസ്കാരികനിരീക്ഷകനും കോളേജ് അദ്ധ്യാപകനുമാണ് ആസാദ്. ഡോ.ആസാദ്, ആസാദ് മലയാറ്റിൽ എന്നീ പേരുകളിൽ എഴുതിയിരുന്ന ഇദ്ദേഹം പ്രശസ്തനായ ഇടതുപക്ഷചിന്തകനാണ്.

ജീവിതരേഖ[തിരുത്തുക]

1963ൽ ജനനം. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം സ്വദേശി. കോഴിക്കോട് സർവ്വകലാശാലയിൽ നിന്ന് മലയാളഭാഷയിലും സാഹിത്യത്തിലും എം എ ബിരുദവും മദിരാശി സർവ്വകലാശാലയിൽ നിന്ന് എം ഫിൽ ബിരുദവും നേടി. 1950 മുതൽ 70 വരെയുള്ള മലയാളനോവലുകൾ: ഘടനാവാദപരമായ സമീപനം എന്ന വിഷയത്തിൽ കേരള സർവ്വകലാശാലയിൽ നിന്ന് പി എച്ച് ഡി ബിരുദം നേടി.

പദവികൾ[തിരുത്തുക]

കോഴിക്കോട് സർവ്വകലാശാല അക്കാദമിക് കൗൺസിൽ അംഗം, ദേശാഭിമാനി ദിനപത്രം, വാരിക, വാരാന്തപ്പതിപ്പ് എന്നിവയിൽ പത്രാധിപസമിതി അംഗം, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന നിർവ്വാഹകസമിതി അംഗം, കേരള ബുക്ക്മാർക്കറ്റിംഗ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ബോർഡ് അംഗം, അധിനിവേശ പ്രതിരോധ സമിതി സ്ഥാപക ജനറൽ സെക്രട്ടറി, ഇടതുപക്ഷ ഏകോപനസമിതി സെക്രട്ടറി, പ്രസിഡണ്ട്, എന്നിങ്ങനെ പ്രവർത്തിച്ചിട്ടുണ്ട്. മഞ്ചേരി എൻഎസ്എസ് കോളേജിൽ മലയാള വിഭാഗം അദ്ധ്യക്ഷൻ.

കൃതികൾ[തിരുത്തുക]

 • സൂക്ഷ്മം സർഗാത്മകം
 • മലയാളനോവൽ: പാഠവും ഘടനയും
 • വായനയിലെ വർഗസമരം
 • വാക്കും പ്രത്യയശാസ്ത്രവും
 • പ്രതിബോധത്തിന്റെ പാഠങ്ങൾ
 • കാറൽ മാർക്‌സും ഫാന്റസിപാർക്കും
 • ഉദാരതയുടെ ഉ(അ)റവുകൾ
 • മാർക്‌സിസവും സ്വത്വരാഷ്ട്രീയവും
 • നോവൽ: ബോധവും പ്രതിബോധവും (എഡി.)
 • ഉപജാപസാമ്രാജ്യത്വം; സമകാലികാനുഭവങ്ങൾ (എഡി.)
 • മാറാട്, സാമ്രാജ്യത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണശാല (എഡി.)

ബ്ലോഗ്[തിരുത്തുക]

https://azadonline.wordpress.com/

"https://ml.wikipedia.org/w/index.php?title=ആസാദ്&oldid=2365457" എന്ന താളിൽനിന്ന് ശേഖരിച്ചത്