ആഷ്ലി റിക്കാർഡ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആഷ്ലി റിക്കാർഡ്സ്
Rickards at the Media Access Awards on October 16, 2014
ജനനം
Ashley Nicole Rickards

(1992-05-04) മേയ് 4, 1992  (31 വയസ്സ്)
തൊഴിൽActress, director
സജീവ കാലം2005–present

ആഷ്ലി നിക്കോൾ റിക്കാർഡ്സ് (ജനനം: മെയ് 4, 1992) ഒരു അമേരിക്കൻ നടിയാണ്. ‘അക്വാർഡ്[1] എന്ന എം.ടി.വി. കോമഡി-ഡ്രാമാ പരമ്പരയിലെ ജെന്ന ഹാമിൽട്ടൺ, CW നെറ്റ്വർക്കിൻറെവൺ ട്രീ ഹിൽ’ എന്ന കൌമാരക്കാരുടെ കഥപറയുന്ന പരമ്പരയിലെ അസ്വസ്ഥയായ പെൺകുട്ടിയായ സാമന്താ “സാം” വാക്കർ എന്നീ കഥാപാത്രങ്ങളുടെ പേരിലാണ് അവർ പ്രധാനമായും അറിയപ്പെടുന്നത്. 2011 ൽ പുറത്തിറങ്ങിയ ഒരു സ്വതന്ത്ര ചിത്രമായ ‘ഫ്ലൈ എവേ’യിലെ മാൻഡി എന്ന ഓട്ടിസം ബാധിച്ച പെൺകുട്ടിയുടെ കഥാപാത്രവും വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

ജീവിതരേഖ[തിരുത്തുക]

ഫ്ലോറിഡയിലെ സരസോട്ടയിലാണ് ആഷ്ലി റിക്കാർഡ്സ് ജനിച്ചത്. കുട്ടികളുടെ പ്രത്യേക ആവശ്യങ്ങൾക്കുവേണ്ട രീതിയിൽ തയ്യാറാക്കപ്പെട്ട ഒരു കുതിര ഫാമിലാണ് അവർ തന്റെ ബാല്യകാലം കഴിച്ചുകൂട്ടിയത്.[2] ഒരു പ്രാദേശിക മോണ്ടിസോറി സ്കൂളിൽ പഠനത്തിനായി ചേരുകയും 13 വയസുള്ളപ്പോൾ ഒരു ഓപ്പറ പ്രൊഡക്ഷനിൽ ആദ്യ അഭിനയം കാഴ്ചവയ്ക്കുകയും ചെയ്തു.[3] പതിനഞ്ചാമത്തെ[4] വയസ്സിൽ ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയ ആഷ്ലി റിക്കാർഡ്സ്, ലോകത്തിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ IQ സമൂഹമായ മെൻസ ഇൻറർനാഷണലിലെ അംഗമാണ്.[5] ലൌ പേൾമാൻ സംഘടിപ്പിച്ച ഒരു പ്രാദേശിക ടാലൻറ് പ്രദർശനത്തിൽ പങ്കടുത്തതിൻറെ ഭാഗമായി ലോസ് ആഞ്ചലസിലേക്ക് യാത്ര ചെയ്യാനുള്ള അവസരം ലഭിക്കുകയും അവസാനമായി അവിടെ ഒരു പ്രതിനിധി സംഘവുമായി കൂട്ടിച്ചേരൽ നടത്തുകയും ചെയ്തു.[6][7] ബിരുദധാരിയായതിനുശേഷം അവർ നിരവധി ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങുകയും  അതേസമയംതന്നെ ബാലവേല സംബന്ധമായ നിയമങ്ങൾ കാരണമായി ജോലി ചെയ്യുവാൻ കഴിയുന്ന മണിക്കൂറുകളിൽ ഒരു നിയന്ത്രണമേർപ്പെടുത്തേണ്ടിവരുകയും ചെയ്തു. അനേകം അതിഥിവേഷങ്ങളിലെ അഭിനയത്തിനുശേഷം CW നെറ്റ് വർക്കിൻറെ ‘വൺ ട്രീ ഹിൽ’ എന്ന പരമ്പരയുടെ ആറാമത്തെ സീസണിൽ, സാമന്താ വാക്കർ എന്ന വീടുവിട്ടിറങ്ങിയ ദത്തുപുത്രിയായ കൌമാരക്കാരിയുടെ വേഷം അവതരിപ്പിക്കുവാനുള്ള അവസരം കൈവന്നു.[8] ഓഡിഷണറിങ്ങിന് മുമ്പ്, അഭിനയപ്രദർശനത്തെക്കുറിച്ച് ആഷ്ലി ബോധവതിയായിരുന്നില്ലെങ്കിലും, അഭിനയ സമ്പ്രദായങ്ങളെക്കുറിച്ചും വളരെ വ്യത്യസ്തമായ രീതിയിലുള്ള ഷൂട്ടിംഗ് രീതികളെക്കുറിച്ചും താൻ മുമ്പുതന്നെ പഠിച്ചിരുന്നുവെന്ന കാര്യം അവർ സ്വയം  കണ്ടെത്തിയിരുന്നു.[9] അവതരിപ്പിക്കേണ്ടിയിരുന്ന കഥാപാത്രം ആ സീസണിലെ പരമ്പരയിൽ തിരിച്ചെത്തിയിരുന്നില്ല എങ്കിലും  അതേ വർഷം തന്നെ തന്റെ ആദ്യ സിനിമയായ ഗെയ്മറിൽ അപ്രധാനമായ ഒരു വേഷം ചെയ്യുന്നതിനു സാധിച്ചിരുന്നു.

2009 ൽ കൂടുതൽ സമയങ്ങളിലും ഓഡിഷനുകളൽ പങ്കെടുത്ത് സമയം ചിലവഴിച്ചിരുന്ന അവർക്ക് ഇക്കാലത്ത് ഡേർട്ടി ഗേൾ എന്ന ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുവാനും അവസരം ലഭിച്ചു.[10] 2010 ൽ ‘ഔട്ട്ഫ്ലോ’ എന്ന ടി.വി. പരമ്പരയുടെ എപ്പിസോഡിൽ ജിമ്മി സ്മിത്തിനോടൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം തന്നെ എംടിവിയുടെ  ‘അക്വാർഡ്’ എന്ന പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുവാനുള്ള സാദ്ധ്യതാ ലിസ്റ്റിലേയ്ക്കും അവർ മാറ്റുരച്ചിരുന്നു. തുടക്കത്തിൽ നിരസിക്കപ്പെട്ടുവെങ്കിലും ആഷ്ലിയുടെ മാനേജരായ ആഡം ഗ്രിഫിൻ, ആഷ്ലിക്ക് ഏതു രീതിയിൽ അവരുടെ കഴിവുകൾ വിനിയോഗിക്കാൻ സാധിക്കുമെന്നതു സംബന്ധമായി, അവർ കരാറൊപ്പിട്ട ‘ഫ്ലൈ ഏവേ’ എന്ന ചിത്രം ചൂണ്ടിക്കാട്ടി പരമ്പരയുടെ നിർമ്മാതാക്കൾക്ക് ഒരു സന്ദേശമയച്ചിരുന്നു.[11] ഇതിൻറ ഫലമായി അവർക്കു ഇപ്പറഞ്ഞ രണ്ടു വേഷങ്ങളും തരപ്പെടുകയും ഗുരുതരമായ ഓട്ടിസം ബാധിച്ച പെൺകുട്ടിയെ അവതരിപ്പിച്ച ‘ഫ്ലൈ ഏവേ’യ്ക്കു മുമ്പായിത്തന്നെ എംടിവിയുടെ പരമ്പരയുടെ റിഹേർസൽ തുടങ്ങുകയും ചെയ്തിരുന്നു.[12]

‘അക്വാർഡ്’ എന്ന പരമ്പരയിലെ മുഖ്യവേഷം അവതരിപ്പിച്ചതോടെ അവരുടെ കരിയർ ഗ്രാഫ് പടിപടിയായി ഉയരുകയും ഈ പരമ്പരയുടെ ഒരു എപ്പിസോഡ് സംവിധാനം ചെയ്യാനുള്ള അവസരം കരഗതമാകുകയും ചെയ്തു.[13] 2012 ൽ മിതമായി വിജയിച്ച ഹാസ്യ ചിത്രമായ “സ്ട്രക് ബൈ ലൈറ്റ്നിംഗ്” ൽ അപ്രധാനമായ ഒരു വേഷം ചെയ്തതിനെത്തുടർന്ന് ‘സാസ്സി പാൻറ്സ്’ എന്ന ചിത്രത്തിൽ അഭിനയിച്ചു.[14] 2014 ൽ ആഷ്ലി റിക്കാർഡ്സ് ഹൊറർ ചിത്രങ്ങളിലേയ്ക്കു ചുവടുമാറ്റം നടത്തുകയും ‘അറ്റ് ദ ഡെവിൾസ് ഡോർ’ എന്ന ചിത്രത്തിലെ മുഖ്യവേഷത്തിലും ‘എ ഹൌണ്ടഡ് ഹൌസ് 2’ എന്ന ചിത്രത്തിലെ കൌമാരക്കാരിയായ മകളേയും അവതരിപ്പിച്ചു.[15][16] 2015 ൽ 'അക്വാർഡ്’ പരമ്പരയുടെ അഞ്ചാമത്തേയും അവസാനത്തെ സീസൺ ചിത്രീകരിക്കപ്പെട്ടിരുന്നു.[17]

മറ്റു പ്രവർത്തനങ്ങൾ[തിരുത്തുക]

2011 ൽ ആഷ്ലി റിക്കാർഡ്സ്, ‘സോമാലി മാം ഫൗണ്ടേഷൻ’ എന്ന പദ്ധതി തുടങ്ങുന്നതിനു സഹായം നൽകിയിരുന്നു. ഈ സംഘടന, തെക്കു കിഴക്കൻ ഏഷ്യയിലെ മനുഷ്യക്കടത്ത്, ലൈംഗിക അടിമത്തം എന്നിവ തടയുന്നതിനും അവസാനിപ്പിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്നു.[18] 2015 മാർച്ചിൽ ‘എ റിയൽ ഗൈഡ് ടു ഗെറ്റിംഗ് ഇറ്റ് ടുഗദർ വൺസ് ആൻറ് ഫോർ ഓൾ’ എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു.[19] തന്റെ സിനിമാ ജീവിതത്തിലുടനീളം അവർ ദ ഫ്രേയ്സ് എന്ന അമേരിക്കൻ പോപ്പ് റോക്ക് ബാൻറിൻറെ   "ഹൗ ടു സേവ് എ ലൈഫ്",  ദ ഫോർമാറ്റ് റോക്ക് ബാൻറിൻറെ "ഷീസ ഡെസിൻറ് ഗെറ്റ് ഇറ്റ്” എം83 യുടെ "ക്ലോഡിയ ലെവിസ്" തുടങ്ങിയ സംഗീത വീഡിയോകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. Goldberg, Lesley (November 14, 2011). "MTV Sets Premiere Date for 'I Just Want My Pants Back' (Exclusive)". The Hollywood Reporter. Retrieved December 5, 2011.
  2. Plank, Alex (August 16, 2011). "Autism Talk TV 15 – Fly Away – Interview with Janet Grillo and Ashley Rickards". Autismspeaks.org.
  3. Riley, Jenelle (July 21, 2011). "Ashley Rickards of MTV's 'Awkward' Shows Her Acting Range". Backstage.
  4. "{{{title}}}". Chelsea Lately. E!. August 31, 2011. നം. 129, പരമ്പരാകാലം 5.
  5. Gach, PJ. "The Best, Worst and the WTF of the MTV EMAs 2011 Red Carpet Style". Betty Confidential. Desha Productions, Inc. Archived from the original on 2013-09-21. Retrieved January 29, 2012.
  6. Riley, Jenelle (July 21, 2011). "Ashley Rickards of MTV's 'Awkward' Shows Her Acting Range". Backstage.
  7. She is represented by KLWGN (management), United Talent Agency (agent) and Hansen Jacobson (legal) "Rickards listing 2013"
  8. Martin, Denise (July 19, 2012). "'Awkwards Ashley Rickards on Latin Boys, Reverse Method Acting, and Idolizing Chris Colfer". Vulture.
  9. "Seventeen interview 2009" Staff writer, 'Ashley Rickards from One Tree Hill talks on-set style!', Seventeen Magazine, August 10, 2009
  10. "April 2008 news item" Archived 2016-03-03 at the Wayback Machine. Warner Loughlin Studio news item
  11. "Griffin interview" Tara McNamara, 'Adam Griffin, Manager learned from his young charge', Variety, September 13, 2012
  12. "Collider 2011 interview" Christina Radish, Ashley Rickards Exclusive Interview Awkward', Collider, July 20, 2011
  13. "Awkward's Ashley Rickards Says Making Out on Set Is Not Sexy". ELLE. 2013-10-22. Retrieved 2016-03-13.
  14. "Collider 2011 interview" Christina Radish, Ashley Rickards Exclusive Interview Awkward', Collider, July 20, 2011
  15. "Ashley Rickards Tells Us How She Played Possessed In 'At The Devil's Door'". MTV News. Retrieved 2016-03-13.
  16. "A Haunted House 2 Interviews with Marlon Wayans, Jaime Pressly, Ashley Rickards". Washington Examiner. Archived from the original on March 14, 2016. Retrieved 2016-03-13.
  17. "MTV's Awkward to End After Season 5". TVLine. Archived from the original on 2014-10-08. Retrieved 2016-03-13.
  18. "Somaly.org press release Archived December 13, 2013, at the Wayback Machine. List Rickards as one of the participants at the LA launch, no other mention of her involvement after that.
  19. Olya, Gabrielle (March 21, 2015). "Ashley Rickards Reveals Her Long Struggle with 'Dark, Secretive World' of Eating Disorders". people.com.
"https://ml.wikipedia.org/w/index.php?title=ആഷ്ലി_റിക്കാർഡ്സ്&oldid=3936851" എന്ന താളിൽനിന്ന് ശേഖരിച്ചത്