ആഷ
ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്റെ(National Rural Health Mission- NRHM) കീഴിൽ വീടുവീടാന്തരം ആരോഗ്യ സേവനങ്ങൾ പ്രത്യേകിച്ച് അമ്മമാർക്കും കുട്ടികൾക്കും എത്തിയ്ക്കുന്നവരാണ് ആഷ (Accredited Social Health Activist- ASHA)
ഗ്രാമത്തിൽ നിന്ന് തിരഞ്ഞെടുത്ത് പരിശീലനം കൊടുത്ത വനിതകളായിരിക്കും ആഷ. അവർ പൊതു ആരോഗ്യ സംവിധനവും സമൂ ഹവും തമ്മിലുള്ള കണ്ണിയായിരിക്കും.
യോഗ്യതകൾ[തിരുത്തുക]
- 25നും 45നും ഇടയ്ക്ക് വയസ്സുള്ള ഗ്രാമത്തിൽ തന്നെ തമസിക്കുന്ന സ്ത്രീയാവണം
- എട്ടാം ക്ലാസ്സു വരെയെങ്കിലും പഠിച്ച സാക്ഷരയായവരായിരിക്കണം.
യോഗ്യരായവരെ കിട്ടിയില്ലെങ്കിൽ മാത്രം ഇതിൽ ഇളവുവരുത്താം.
പരിശീലനം[തിരുത്തുക]
ആഷയുടെ കഴിവ് വികസിപ്പിക്കുന്നത് ഒരു നിരന്തര പരിപാടിയാണ്. ആവശ്യത്തിനുള്ള അറിവ്, കഴിവുകൾ, ജോലി ചെയ്യാനുള്ള ആത്മവിശ്വാസം എന്നിവ ഉണ്ടാക്കുന്നതിനുള്ള പരിശീലനങ്ങളും നൽകും.
പ്രതിഫലം[തിരുത്തുക]
സന്നദ്ധസേവകരായാണ് കണക്കാക്കുന്നതെങ്കിലും ആവർ ചെയ്യുന്ന ജോലികൾക്കനുസരിച്ച് പ്രോത്സാഹന തുക കിട്ടും.
അവലംബം[തിരുത്തുക]
- http://upnrhm.gov.in/asha.php Archived 2013-06-19 at the Wayback Machine.
- http://tripuranrhm.gov.in/Asha_Intro.htm Archived 2013-06-22 at the Wayback Machine.
- http://www.nrhm.maharashtra.gov.in/guideasha.pdf Archived 2016-03-12 at the Wayback Machine.