Jump to content

ആശ്രമവാസിക പർവ്വം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഹാഭാരതത്തിലെ 15 മത്തെ പർവ്വമാണ് ആശ്രമവാസിക പർവ്വം . ഇതിൽത്തന്നെ 3 ഉപപർവ്വങ്ങളുണ്ട് .ആശ്രമവാസ പർവ്വം,പുത്രദർശന പർവ്വം,നാരദാഗമന പർവ്വം എന്നിവയാണവ.മൊത്തം 92 അദ്ധ്യായങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു .

ആശ്രമവാസിക പർവ്വം

[തിരുത്തുക]

പാണ്ടവ മാതാവായ കുന്തിയും , കൌരവരുടെ മാതാപിതാക്കളായ ധൃതരാഷ്ട്രരും ഗാന്ധാരിയും വനവാസത്തിനു പുറപ്പെടുന്നതും , അവരുടെ അന്ത്യവുമാണ് ഇതിലെ ഉള്ളടക്കം .3 ഉപപർവ്വങ്ങൾ ആശ്രമവാസ പർവ്വം,പുത്രദർശന പർവ്വം,നാരദാഗമന പർവ്വം എന്നിവയാകുന്നു .

ആശ്രമവാസ പർവ്വം

[തിരുത്തുക]

യുധിഷ്ട്ടിരന്റെ 15 വര്ഷത്തെ സുന്ദരമായ രാജ്യഭരണവും , രാജ്യത്തിന്റെ പുരോഗതിയും , രാജധാനിയിലുള്ള ധൃതരാഷ്ട്രരുടെയും ഗാന്ധാരിയുടെയും വാസവും , ഒടുവിൽ ഭീമന്റെ കുത്തുവാക്കുകൾ നിമിത്തം ആ വൃദ്ധദമ്പതികൾ വനവാസത്തിനു പുറപ്പെടുവാൻ തീരുമാനിക്കുന്നതുമാണ് ഇതിലെ ഉള്ളടക്കം .

പുത്രദർശന പർവ്വം

[തിരുത്തുക]

പാണ്ഡവർ വനത്തിൽ പോയി കുന്തിയും , ധൃതരാഷ്ട്ര - ഗാന്ധാരീ ദമ്പതിമാരെ സന്ദർശിക്കുന്നതും ഇതിൽ അടങ്ങിയിരിക്കുന്നു . കൂടാതെ വിദുരരുടെ മരണവും , അദ്ദേഹത്തിൻറെ ആത്മാവ് ധര്മ്മപുത്രരിൽ ലയിക്കുന്നതും ഇതിൽ വിവരിച്ചിട്ടുണ്ട് .

നാരദാഗമന പർവ്വം

[തിരുത്തുക]

ധൃതരാഷ്ട്രരുടെയും ഗാന്ധാരിയുടെയും കുന്തിയുടെയും മരണവും , നാരദന്റെ നിര്ദ്ദേശപ്രകാരം പാണ്ഡവർ അവരുടെ ശ്രാദ്ധവും മരണാനന്തര കര്മ്മങ്ങളും നിര്വ്വഹിക്കുന്നതുമാണ് ഇതിലെ ഉള്ളടക്കം . വനത്തിൽ തപസ്സു ചെയ്തു വസിക്കവേ , ഒരു കാട്ടുതീയിൽപ്പെട്ടാണ് ധൃതരാഷ്ട്രരും ഗാന്ധാരിയും കുന്തിയും മരിക്കുന്നത് .

അവലംബം

[തിരുത്തുക]

[1]

  1. [ http://www.sacred-texts.com/hin/m15/index.htm / Gamguly's translation of mahabharatha].
"https://ml.wikipedia.org/w/index.php?title=ആശ്രമവാസിക_പർവ്വം&oldid=2335300" എന്ന താളിൽനിന്ന് ശേഖരിച്ചത്