ആവാസ് ഫൗണ്ടേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആവാസ് ഫൗണ്ടേഷൻ
162പിക്സൽ
രൂപീകരണം2006
തരംസർക്കാരിതര സംഘടന
Legal statusധർമ്മ ട്രസ്റ്റ്
ആസ്ഥാനംമുംബൈi
പ്രവർത്തിക്കുന്ന പ്രദേശങ്ങൾഭാരതം
ഫൗണ്ടേഷന്റെ പ്രസിഡ്ന്റ്
സുമൈറ അബ്ദുലാലി
വെബ്സൈറ്റ്www.awaazfoundation.org

ആവാസ് ഫൗണ്ടേഷൻ എന്ന സർക്കാരിതര ധർമ്മ ട്രസ്റ്റിന്റെ ആസ്ഥാനം മുംബൈ ആണ്. ബോധവൽക്കരണം, വക്കാലത്ത്, പരിസ്ഥിതി ബോധവൽക്കരണ, പരിസ്ഥിതി സംരക്ഷണ വിദ്യാഭ്യാസ പരിപാടികൾ നടത്തുന്നു. പരിസ്ഥിതി മലിനീകരണം തടയുന്നു. ഇന്ത്യയിലെ സർക്കാരിന്റെ പ്രധാന പരിസ്ഥിതി നയ തീരുമാനങ്ങളിൽ സ്വാധീനമുപയോഗിക്കാറുണ്ട്. വ്യാപകമായ അർഥത്തിൽ ഫൗണ്ടേഷന്റെ ഉപയോക്താക്കൾ ഇന്ത്യയിലെ മുഴുവൻ ജനങ്ങളുമാണ്.

സുമൈറ അബ്ദുലാലി എന്ന പേരുകേട്ട പരിസ്ഥിതി പ്രവർത്തകൻ 2006 ഫെബ്രുവരി 21ന് സ്ഥാപിച്ചതാണിത്. വ്യക്തിപരമായ അപകടങ്ങളെ കണക്കാക്കാതെ പല പരിസ്ഥിതിവിരുദ്ധ പ്രവർത്തനങ്ങളും പുറത്തുകൊണ്ടു വന്നിട്ടുണ്ട്. ഫൗണ്ടേഷൻ, പല പൊതു താല്പര്യ ഹർജ്ജികളും ഫയൽ ചെയ്തിട്ടുണ്ട്. ശബ്ദ മലിനീകരണ നിയമങ്ങൾ നിർബന്ധമായി നടപ്പാക്കുന്നതിനു വേണ്ടിയും കേസുകൾ കൊടുത്തിരുന്നു. [1]


അവലംബം[തിരുത്തുക]

  1. Lakshmi, Rama (10 October 2013). "Sumaira Abdulali fights to lower noise levels in Mumbai, India's capital of noise". The Washington Post.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആവാസ്_ഫൗണ്ടേഷൻ&oldid=2722976" എന്ന താളിൽനിന്ന് ശേഖരിച്ചത്