ആഴക്കടൽ ഡോൾഫിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആഴക്കടൽ ഡോൾഫിൻ
Frazer´s dolphin group.jpg
Fraser's dolphin size.svg
ശരാശരി മനുഷ്യന്റെ വലിപ്പവുമായി ഒരു താരതമ്യം
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Mammalia
ഉപവർഗ്ഗം: Eutheria
നിര: Cetacea
ഉപനിര: Odontoceti
കുടുംബം: Delphinidae
ജനുസ്സ്: Lagenodelphis
വർഗ്ഗം: L. hosei
ശാസ്ത്രീയ നാമം
Lagenodelphis hosei
Fraser, 1956
Cetacea range map Fraser'sDolphin.png
കണ്ടുവരുന്ന സ്ഥലങ്ങൾ (നീല നിറത്തിൽ)

ആഴക്കടലുകളിൽ കാണപ്പെടുന്ന ഡോൾഫിനുകളാണ് ആഴക്കടൽ ഡോൾഫിൻ (ഇംഗ്ലീഷ്: Fraser's Dolphin or Sarawak Dolphin) എന്നറിയപ്പെടുന്നത്. പസഫിക്ക് സമുദ്രത്തിലാണ് ഇവയെ സാധാരണ കണ്ടുവരുന്നതെങ്കിലും ഇന്ത്യൻ മഹാസമുദ്രത്തിലും അറ്റ്ലാന്റിക്ക് സമുദ്രത്തിലും അപൂർവ്വമായി ഇവയെ കാണാറുണ്ട്. വലിയ കൂട്ടങ്ങളായിട്ടാണ് ഇവ സഞ്ചരിക്കുക. കപ്പലുകൾക്ക് മുന്നിൽ കൂട്ടം ചേർന്ന് നീന്താറുണ്ട്.

പ്രത്യേകതകൾ[തിരുത്തുക]

നീളം കുറഞ്ഞ ചുണ്ടും കറുപ്പും വെളുപ്പും നിറമുള്ള വരകളും ഇവയെ മറ്റു ഡോൾഫിനുകളിൽ നിന്ന് തിരിച്ചറിയാൻ സഹായിക്കുന്നു. രണ്ടരമീറ്ററിലേറെ നീളം വരുന്ന ഇവയ്ക്ക് 210 കിലോയോളം ഭാരമുണ്ടാകും.

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ആഴക്കടൽ_ഡോൾഫിൻ&oldid=2403344" എന്ന താളിൽനിന്നു ശേഖരിച്ചത്