ആളൂർ പള്ളി
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
തൃശ്ശൂർ ജില്ലയിലെ ആളൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് ആളൂർ സെന്റ് ജോസഫ് പള്ളി (St Joseph Church, Aloor). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ യൗസേപ്പിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്. തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള ചാലക്കുടി ഫൊറോന പള്ളിയുടെ കീഴിലാണ് ഈ ഇടവക പള്ളി.
നാഴികക്കല്ലുകൾ
ചാലക്കുടി പള്ളിയുടെ ഭാഗമായിരുന്ന ആളൂർ നിവാസികൾ 1858 ൽ ഒരു ദേവാലയ നിർമ്മാണത്തിനായുള്ള സ്ഥലം ലഭ്യമാക്കി. അവർ, ഒത്തുചേർന്ന് പ്രാർത്ഥിക്കുന്നതിനായി ഒരു പ്രാർത്ഥനാലയം സ്ഥാപിച്ചു. 1868ൽ വരാപ്പുഴ വികാരിയാത്തിൽ നിന്ന് ഇത് ഒരു പള്ളിയായി ഉയർത്തുകയും 1872ൽ ഇടവകയായി ഉയർത്തുകയും ചെയ്തു.