ആലീസ് ലൗൺസ്ബെറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സീസർഹെഡ് സൗത്ത് കരോലിനയിൽ ആലീസ് ലൗൺസ്ബെറി, എല്ലിസ് റോവൻ എന്നിവർ പര്യവേക്ഷണം നടത്തിയതിൽ നിന്നും ലഭിച്ച തെക്കൻ കാട്ടുപൂക്കളുടെയും വൃക്ഷങ്ങളുടെയും ചിത്രീകരണം.

19-ആം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും അമേരിക്കൻ ഐക്യനാടുകളിൽ സജീവയായിരുന്ന അമേരിക്കൻ സസ്യശാസ്ത്രജ്ഞയും ഒരു എഴുത്തുകാരിയുമായിരുന്നു ആലീസ് ലൗൺസ്ബെറി (ജീവിതകാലം: 6 നവംബർ 1873 ന്യൂ യോർക്ക് സിറ്റി - 1949). (ചില സ്രോതസ്സുകൾ അവരുടെ ജനന വർഷം 1872 ആയി രേഖപ്പെടുത്തിയിരിക്കുന്നു.) ഓസ്ട്രേലിയൻ ബൊട്ടാണിക്കൽ ആർട്ടിസ്റ്റായ എല്ലിസ് റോവാനുമായി ചേർന്ന് ചിത്രീകരണമടങ്ങിയ മൂന്ന് പുസ്തകങ്ങളും അവർ പ്രസിദ്ധീകരിച്ചിരുന്നു. മരിയൻ എല്ലിസ് റോവൻ എന്നും അറിയപ്പെടുന്ന ഓസ്ട്രേലിയൻ കലാകാരിയും ബൊട്ടാണിക്കൽ ചിത്രകാരിയുമായിരുന്ന എല്ലിസ് റോവാനോടൊപ്പം പക്ഷികൾ, ചിത്രശലഭങ്ങൾ, ഷഡ്പദങ്ങൾ എന്നിവയെക്കുറിച്ച് ഒരു ചിത്രീകരണ പരമ്പരതന്നെ അവർ ചെയ്തിരുന്നു.

ജീവചരിത്രം[തിരുത്തുക]

ജെയിംസ് സ്മിത്ത് ലൗൺസ്ബെറി, സാറാ വുഡ്രഫ് (ബറോസ്) എന്നിവരുടെ മകളായിരുന്നു ലൗൺസ്ബെറി. ന്യൂയോർക്ക് നഗരത്തിലെ മിസ്സിസ് സാൽവാനസ് റീഡ് സ്കൂളിൽ നിന്ന് (ലിയോനാർഡ്, 1914) അവർ പ്രാഥമിക വിദ്യാഭ്യാസം നേടി. 1896-1897 (ശമൂവേൽ 1961) ൽ ബൊട്ടാണിക്കൽ ചിത്രകാരിയായിരുന്ന എല്ലിസ് റോവൻ ജ്വരം ബാധിച്ച് വാഷിംഗ്ടൺ, ഡി.സി.യിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നപ്പോൾ ലൗൺസ്ബെറി എല്ലിസ് റോവനെ സന്ദർശിക്കാൻ എത്തിയിരുന്നു. തന്റെ പുറത്തിറങ്ങാനുള്ള പുസ്തകത്തിൽ വന്യപുഷ്പങ്ങളെ ചിത്രീകരിക്കാൻ കലാകാരിയാകാൻ അവർ റോവനോട് നിർദ്ദേശിച്ചു. റോവൻ ഇതു സമ്മതിക്കുകയും യൂറോപ്പിലേക്ക് മടങ്ങിപ്പോകാനുള്ള തൻറെ തുടർന്നുള്ള പദ്ധതികൾ മാറ്റിവയ്ക്കുകയും ചെയ്തു. പിന്നീട് രണ്ടോ അതിലധികമോ വർഷക്കാലം, ഇരുവരും ചേർന്ന് തദ്ദേശസസ്യങ്ങളുടെ അന്വേഷണത്തിനായി ദക്ഷിണപൂർവ്വ അമേരിക്കയിൽ ഉടനീളം യാത്ര ചെയ്തു. ആദ്യവർഷം അവർ ഫ്ലോറിഡയിലെത്തുകയും സെന്റ് ജോൺസ് നദിയും ചുറ്റുമുള്ള പ്രദേശങ്ങളും പര്യവേക്ഷണം നടത്തുകയും ചെയ്തു. പിന്നീടവർ റോൺ മൗണ്ടൻ, ടെന്നസി, ഗ്രാൻഡ്ഫാദർ മൗണ്ടൻ, നോർത്ത് കരോലിന എന്നിവ ഉൾപ്പെടെയുള്ള ദക്ഷിണ അപ്പലാച്ചിയൻ മേഖലയിൽ സന്ദർശനം നടത്തി. അടുത്ത വർഷം നോർത്ത് കരോലിനയിലെ ആഷെവില്ലിലെ ബിൽട്ട്മോർ എസ്റ്റേറ്റിലെ ഹെർബറിയം നിർമ്മാണപ്രവർത്തനത്തിനായി ആ മേഖലയിൽ തിരിച്ചെത്തി. ഒരുപക്ഷേ അവിടെവച്ചായിരിക്കണം ലൗൺസ്ബെറി ചൗൻസി ബീഡിലിനെ പരിചയപ്പെടുന്നത്. സാമുവൽ (1961) കുറിച്ചിരിക്കുന്നതു പ്രകാരം, ആഷെവില്ലിലായിരിക്കുമ്പോഴായിരുന്നു, റോവന് തന്റെ മകൻ എറിക്ക് ("പക്ക്" എന്ന് വിളിക്കപ്പെടുന്നു) ആഫ്രിക്കയിൽ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിരിന്നത്.1899 മുതൽ 1900 കാലഘട്ടത്തിൽ, രണ്ടാം ബോയർ യുദ്ധകാലത്ത് ആണ് (1899-1902) ഇത് സംഭവിച്ചത്.

1901-ൽ തെക്കൻ കാട്ടുപൂക്കളും മരങ്ങളും എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ച ശേഷം ലൗൺസ്ബെറിയും റോവനുമൊരുമിച്ച് മറ്റൊരു പുസ്തകത്തിനുവേണ്ടി പ്രവർത്തിച്ചില്ല. റോവൻ പാശ്ചാത്യ അമേരിക്കൻ ഐക്യനാടുകളിൽ പര്യടനം നടത്തുകയും ഏകദേശം 1904-1905 കാലഘട്ടത്തിൽ ഓസ്ട്രേലിയയിലേക്ക് മടങ്ങിപ്പോകുകയും ചെയ്തു. വടക്കേ അമേരിക്കയിൽവച്ച് ധാരാളം ചിത്രങ്ങളുള്ള എ ഗൈഡ് ടു ദി വൈൽഡ് ഫ്ലവേഴ്സ് ആലിസ് ലൗൺസ്ബെറി പ്രസിദ്ധീകരിച്ച പുസ്തകത്തിൽ റോവൻ ചിത്രീകരണം നടത്തി. ലൗൺസ്ബെറി സസ്യങ്ങളെക്കുറിച്ചും ഉദ്യാനങ്ങളെക്കുറിച്ചുമുള്ള മറ്റു നിരവധി സൃഷ്ടികൾ നടത്തിയെങ്കിലും റോവനോടൊപ്പം സൃഷ്ടിച്ചവയുടെയത്ര പ്രശസ്തി 2006-ൽ അവരുടെ പ്രശസ്തിയെ അടിസ്ഥാനമാക്കി ഉപയോഗിച്ചുവന്ന യൂസ്ഡ് ബുക്ക് മാർക്കറ്റിൽ പിന്നീട് ഉണ്ടായില്ല. 1923-ൽ, റോവൻ മരണമടഞ്ഞ് ഒരു വർഷത്തിനുശേഷം നിലനിന്നിരുന്ന 952 പെയിന്റിങ്ങുകൾ [1]അവരുടെ എസ്റ്റേറ്റിൽ നിന്നും ആസ്ട്രേലിയൻ സർക്കാരിന് നൽകിയിരുന്നു.

ആലീസ് ലൗൺസ്ബെറിയുടേതായി പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾ താഴെ പറയുന്നവയാണ്:

 • എ ഗൈഡ് ടു ദി വൈൽഡ് ഫ്ലവേഴ്സ് (1899), ചിത്രീകരണം എല്ലിസ് റോവൻ, ആമുഖം നഥാനിയേൽ പ്രഭു ബ്രിട്ടൺ. ന്യൂയോർക്ക്: ഫ്രെഡറിക് എ. സ്റ്റോക്സ് കമ്പനി.
 • സതേൺ വൈൽഡ് ഫ്ലവേഴ്സ് ആന്റ് ട്രീസ് (1901)ചിത്രീകരണം എല്ലിസ് റോവൻ, ആമുഖം ചൗൻസി ബീഡിൽ ന്യൂയോർക്ക്: ഫ്രെഡറിക് എ. സ്റ്റോക്സ് കമ്പനി.(പുനരവലോകനം മെയ് 30, 1901, ഇഷ്യൂ ഓഫ് ദി നേഷൻ.)

ഇതുകൂടാതെ, സസ്യശാസ്ത്രജ്ഞയായ ആലീസ് ലൗൺസ്ബെറി, ഒരു ചരിത്ര ജീവചരിത്രം വില്യം ഫിപ്സ് ട്രഷറർ ഫിഷർ മാൻ ആൻഡ് ഗവർണർ ഓഫ് മസാച്യുസെറ്റ്സ് ബേ കോളനി (1941)എഴുതിയിരുന്നു. ന്യൂയോർക്കിൽ സി. സ്ക്രിബ്നനേഴ്സ് ആൻഡ് സൺസ് പ്രസിദ്ധീകരിച്ചു. കനേഡിയൻ ജീവചരിത്ര നിഘണ്ടുവിൽ എ ക്യരിയസ് മിക്സ്ചർ ഓഫ് റിസേർച്ച് ആൻഡ് ഇമാജിനേഷൻ എന്ന് ഈ സൃഷ്ടിയെ വിളിക്കുന്നു.,

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

 • Bookfinder.com--search on author Lounsberry, Alice, accessed 4 May 2006.
 • Alibris --search on author Lounsberry, Alice, accessed 21 Sep 2006.
 • biblio.com--search on author Lounsberry, Alice, accessed 9 May 2006.
 • The Nation digital archive, search on "Alice Lounsberry", accessed 9 May 2006.
 • The Flower Hunter: Ellis Rowan, National Library of Australia, accessed 3 May 2006.
 • Listing on ipni.org, accessed 4 May 2006.
 • Samuel, H. J. (Helen Jo) (1961). Wild Flower Hunter--the story of Ellis Rowan. London: Constabel and Company. 152 pages. (Samuel was the niece of Rowan.)
 • Leonard, John William (1914). Woman's Who's Who of America: A Biographical Dictionary of Contemporary Women of the United States and Canada, 1914-1915. Volume 1, p. 502. (Google Books)
 • See also works by Lounsberry above.

Notes[തിരുത്തുക]

 • Samuel (1961) states that Lounsberry was about 25 years of age at her meeting with Rowan, and Rowan was in England in 1895 and into 1896, according to the National Library of Australia account. This indicates a date of approximately 1897 for their meeting.
 • The National Library of Australia account, Flower Hunter, states the death of Rowan's son occurred shortly after Rowan arrived in America, but this may be a reference to the death of her father.
 • Lounsberry is listed as the author of The Land of the Garden of Allah in this genealogical source, apparently quoting Sandusky Star Journal, Sandusky, Ohio, 8 Oct 1907. This is likely an error. The Stokes company published an edition of Garden of Allah by Robert Hichens in 1907, see The Book Art of Richard Minsky. This was perhaps taken for a work by Lounsberry in an advertisement by the publisher for several books.
 1. "06 Dec 1929 - ELLIS ROWAN MEMORIAL PORTRAIT. - Trove". Trove.
 2. "Author Query for 'Lounsb.'". International Plant Names Index.
"https://ml.wikipedia.org/w/index.php?title=ആലീസ്_ലൗൺസ്ബെറി&oldid=3205370" എന്ന താളിൽനിന്ന് ശേഖരിച്ചത്