ആലീസ് ബാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആലീസ് ബാൾ
ജനനം(1892-07-24)ജൂലൈ 24, 1892
മരണംഡിസംബർ 31, 1916(1916-12-31) (പ്രായം 24)
സിയാറ്റിൽ, വാഷിംഗ്ടൺ
പൗരത്വംഅമേരിക്കൻ
കലാലയംഹവായ് സർവകലാശാല
വാഷിംഗ്ടൺ സർവകലാശാല
അറിയപ്പെടുന്നത്കുഷ്ഠരോഗ ചികിത്സ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംരസതന്ത്രം

ആലീസ് ബാൾ അമേരിക്കൻ രസതന്ത്രജഞയായിരുന്നു. ഹവായ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ആദ്യത്തെ വനിതയും, ആഫ്രോ അമേരിക്കക്കാരിയും[1] ഈ സർവ്വകലാശാലയിലെ ആദ്യത്തെ വനിതാ രസതന്ത്ര പ്രൊഫസറും ആയിരുന്നു അവർ.[2] ചൈനയിലെയും ഇന്ത്യയിലെയും പരമ്പരാഗത ചികിത്സാരീതികളിൽ കുഷ്ഠരോഗത്തിനെതിരെ ഫലപ്രദമായി ഉപയോഗിച്ചിരുന്ന ഔഷധമായിരുന്ന മരോട്ടിയെണ്ണയെ (ഇംഗ്ലീഷിൽ ചൗൾമുഗ്ര എണ്ണ) കുത്തിവയ്ക്കാൻ പാകത്തിലുള്ള ഔഷധക്കൂട്ടായി വികസിപ്പിച്ചെടുത്തത് ആലിസ് ബാളാണ്. [3] ഈ ചികിത്സാസമ്പ്രദായം പിന്നീട് ബാൾ മെത്തേഡ് എന്നറിയപ്പെട്ടു. 1940കളിൽ സൾഫാ മരുന്നുകൾ ലഭ്യമാകുന്നതു വരെ 30 വർഷത്തോളം ഈ ഔഷധം മാത്രമായിരുന്നു കുഷ്ഠരോഗത്തിനെതിരെ പ്രചാരത്തിലുണ്ടായിരുന്നത്. 1916 ഡിസംബർ 30 ന് ആലീസ് ബാൾ തന്റെ 25-ാമത്തെ വയസ്സിൽ മരണമടഞ്ഞു. മരണത്തിനുമുമ്പ് ഗവേഷണഫലങ്ങൾ പ്രസിദ്ധീകരിക്കാൻ ആലിസ് ബാളിന് സാധിച്ചില്ല. ബാളിൻറെ പ്രയത്നങ്ങൾക്ക് യാതൊരുവിധ കടപ്പാടും നല്കാതെ ഹവായ് കോളേജിലെ ഡോക്ടർ ആർതർ ഡീൻ മറ്റൊരു സഹപ്രവർത്തകനുമൊത്ത് ചികിത്സാരീതിക്ക് ഡീൻ മെത്തേഡ് എന്ന പേരു നല്കി ഈ ഗവേഷണഫലങ്ങൾ പ്രസിദ്ധപ്പെടുത്തി.[4],[5],[6],[7]. പിന്നീട് ആറു വർഷങ്ങൾക്കു ശേഷം ആലിസ് ബാളിൻറെ മുൻ സഹപ്രവർത്തകൻ ഹാരി ഹാൾമാൻ ഈ തെറ്റു തിരുത്തി, ഈ ചികിത്സാരീതിക്ക് ബാൾ മെത്തേഡ് എന്ന പേരു നല്കി[8].

മുൻകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

1892 ജൂലൈ 24 ന് വാഷിംഗ്ടണിലെ സിയാറ്റിലിൽ ജെയിംസ് പ്രെസ്ലി, ലോറ ലൂയിസ് (ഹോവാർഡ്) ബോൾ എന്നിവരുടെ മകളായി ആലീസ് അഗസ്റ്റ ബാൾ ജനിച്ചു. [9] നാല് മക്കളിൽ ഒരാളായിരുന്ന ആലിസിന്, വില്യം, റോബർട്ട് എന്നീ രണ്ടു സഹോദരന്മാരും അഡീ എന്ന ഒരു ഇളയസഹോദരിയും ഉണ്ടായിരുന്നു. [10]ജെയിംസ് പ്രിസിലി ഒരു ന്യൂസ്പേപ്പർ എഡിറ്ററും, ഫോട്ടോഗ്രാഫറും, വക്കീലും ആയിരുന്നു. [11] ജെയിംസ് പ്രിസിലിയുടെ പിതാവ് ജെയിംസ് ബാൾ ഒരു സീനിയർ ഫോട്ടോഗ്രാഫറും കൂടാതെ യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്ന് ആദ്യമായി ഡഗറോടൈപ്പ് (മെറ്റൽ പ്ലേറ്റിലേയ്ക്ക് ഫോട്ടോഗ്രാഫ്സ് പ്രിന്റു ചെയ്യുന്ന പ്രക്രിയ) പഠിച്ച ആഫ്രോ അമേരിക്കൻ വ്യക്തിയും ആയിരുന്നു. [12][13]

മുത്തച്ഛനായ ജെയിംസ് ബാൾ സീനിയറിന്റെ വാതരോഗത്തിന് ആശ്വാസമാവുമെന്നു കരുതി ആലീസിന്റെ കുട്ടിക്കാലത്ത് തന്നെ ആ കുടുംബം സിയാറ്റിലിൽ നിന്ന് ഉഷ്ണപ്രദേശമായ ഹോണോലുലുവിലേയ്ക്ക് മാറി. എങ്കിലും അല്പകാലത്തിനുളളിൽത്തന്നെ ജെയിംസ് ബാൾ സീനിയർ മരണമടയുകയും തുടർന്ന് ഒരു വർഷത്തിനുള്ളിൽ കുടുംബം സിയാറ്റിലിലേക്ക് മടങ്ങിവരുകയും ചെയ്തു.[14] സിയാറ്റിലിൽ തിരിച്ചെത്തിയ ബോൾ സിയാറ്റിൽ ഹൈസ്‌കൂളിൽ ചേർന്നു. സയൻസിൽ മികച്ച ഗ്രേഡുകൾ നേടി. 1910-ൽ സിയാറ്റിൽ ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടുകയും ചെയ്തു.[15]

ബോൾ വാഷിംഗ്ടൺ സർവകലാശാലയിൽ നിന്ന് രസതന്ത്രം പഠിക്കുകയും [16][17] ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രിയിൽ ബിരുദവും രണ്ട് വർഷത്തിന് ശേഷം ഫാർമസിയിൽ രണ്ടാം ബിരുദവും നേടി.[18]ഫാർമസി അധ്യാപകനായിരുന്ന വില്യം ഡെന്നിൻറെ സഹായികയായി പ്രശസ്തമായ അമേരിക്കൻ കെമിക്കൽ സൊസൈറ്റിയുടെ ജേണലിൽ "ബെൻസോയലേഷൻസ് ഇൻ ഈതർ സൊല്യൂഷൻ" എന്ന പേരിൽ 10 പേജുള്ള ലേഖനം പ്രസിദ്ധീകരിച്ചു.[19]ഏതൊരു വംശത്തിലുമുള്ള സ്ത്രീകൾക്ക് ഇത്തരത്തിലുള്ള നേട്ടം വളരെ അപൂർവമായിരുന്നു.[20] ബിരുദാനന്തര പഠനത്തിന് ബോളിന് വിവിധ സർവകലാശാലകൾ സ്കോളർഷിപ്പുകൾ വാഗ്ദാനം ചെയ്തു. കാലിഫോർണിയ യൂണിവേഴ്‌സിറ്റി,(ബെർകിലി), കോളേജ് ഓഫ് ഹവായ് (ഇപ്പോൾ ഹവായ് യൂണിവേഴ്‌സിറ്റി) എന്നിവയിൽ നിന്നും ക്ഷണം ലഭിച്ചു. കോളെജ് ഓഫ് ഹവായിൽ രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടാൻ ബാൾ തീരുമാനിച്ചു.[21] , കാവ സസ്യജാലങ്ങളുടെ രാസ ഗുണങ്ങളെക്കുറിച്ചുള്ള പഠനമായിരുന്നു അവരുടെ ബിരുദാനന്തരബിരുദ പ്രബന്ധം (Master's Thesis). ഈ ഗവേഷണവും സസ്യങ്ങളിലെ രാസവസ്തുക്കളുടെ ഘടനയെക്കുറിച്ച് അവർക്കുണ്ടായിരുന്ന അഗാധമായ അറിവും കാരണം മരോട്ടിയെണ്ണയേയും അതിന്റെ രാസ സ്വഭാവത്തേയും പറ്റി വിശദമായി പഠിക്കാൻ ഡോ. ഹാരി ടി. ഹോൾമാൻ അവരോട് ആവശ്യപ്പെട്ടു. നൂറുകണക്കിനു വർഷങ്ങളായി കുഷ്ഠരോഗത്തിന് ലഭ്യമായ ഏറ്റവും മികച്ച നാട്ടു ചികിത്സയായിരുന്നു മരോട്ടിയെണ്ണ അഥവാ ചൗൾമോഗ്ര ഓയിൽ. ഈ എണ്ണയിൽ കുഷ്ഠരോഗത്തെ ചെറുക്കുന്ന സജീവവും സക്രിയവുമായ രാസവസ്തു ഏതെന്ന് ബാൾ കണ്ടുപിടിച്ചു. അതു വേർതിരിച്ചെടുത്ത് കൂടുതൽ ഫലപ്രദമായ കുത്തിവയ്പ്പ് മരുന്ന് വികസിപ്പിച്ചെടുത്തു.

മരണം, മരണാനന്തര ബഹുമതികൾ[തിരുത്തുക]

1915-ൽ കോളേജ് ഓഫ് ഹവായിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ആദ്യത്തെ വനിതയും ആദ്യത്തെ ആഫ്രോ- അമേരിക്കക്കാരിയും ആലിസ് ബോളായിരുന്നു.[22] കോളേജ് ഓഫ് ഹവായിയിലെ കെമിസ്ട്രി വിഭാഗത്തിലെ ആദ്യത്തെ വനിതാ പ്രൊഫസർ, ആദ്യത്തെ ആഫ്രിക്കൻ- അമേരിക്കൻ വംശജയായ പ്രൊഫസർ എന്നീ ബഹുമതികളും ഇവർക്കാണ്. [23] ലാബറട്ടറിയിൽ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കേയാണ് ബാളിൻറെ ആരോഗ്യനില പൊടുന്നനെ മോശമായത്. 1916-ഡിസമ്പർ 31-ന് ആലിസ് ബാൾ നിര്യാതയായി. ക്ഷയമാവാം മരണകാരണമെന്നും അതല്ല, ലാബറട്ടറിയിൽ വെച്ച് ക്ലോറിൻ വാതകം അമിതമായി ശ്വസിച്ചുപോയതാവാം കാരണമെന്നും അഭിപ്രായഭേദമുണ്ട്.[24]

തൻറെ ഗവേഷണഫലങ്ങൾ ആലിസ് ബാൾ പ്രസിദ്ധീകരിച്ചിരുന്നില്ല. സഹപ്രവർത്തകനായിരുന്ന ആർതർ ഡീൻ അവയൊക്കെ സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചു. എന്നാൽ 1922-ൽ ബാളിൻറെ മുൻ സഹപ്രവർത്തകൻ ലോകസമക്ഷം യാഥാർഥ്യം വെളിപെടുത്തി. 2000,ഫെബ്രുവരി 29-ന് ഹവായ് സർവകലാശാലാ കാംപസ്സിലെ മരോട്ടിക്കാ മരത്തിനു കീഴിൽ ആലീസ് ബാളിൻറെ പേരു രേഖപ്പെടുത്തിയ സ്മാരകശില സ്ഥാപിക്കപ്പെട്ടു[25]. ഫെബ്രുവരി 29, ഹവായ് ആലിസ് ബാൾ ദിനമായി ആചരിക്കുന്നു. 2007 -ൽ സർവകലാശാല, ആലിസ് ബാളിന് മരണാനന്തര ബഹുമതിയായി വിശിഷ്ട മെഡൽ സമ്മാനിച്ചു. 2017-ൽ, ആലിസ് അഗസ്റ്റാ ബാൾ സ്കോളർഷിപ്പും ഏർപെടുത്തി.[24]

അവലംബം[തിരുത്തുക]

  1. "Malleson, (William) Miles, (25 May 1888–15 March 1969)", Who Was Who, Oxford University Press, 2007-12-01, retrieved 2019-09-01
  2. Brown, Jeannette (2012). African American Women Chemists. New York: Oxford University Press. pp. 19–24. ISBN 978-0-19-974288-2.
  3. Jackson, Miles. "Ball, Alice Augusta". Black Past. Retrieved 15 May 2013.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-03-03. Retrieved 2018-03-03.
  5. Notman, Nina (2020-05-18). "Alice Ball's treatment for leprosy". chemistryworld.com. Chemistry world. Retrieved 2020-05-21.
  6. Dean, Arthur L; Wrenshall, Richard (1920-12-01). "Fractionation of Chaulmoogra oil". pubs.acs.org. Vol42(12),pages 2626–2645. ACS. Retrieved 2020-05-21.
  7. Dean, Arthur (1922-06-09). "Preparation of Chaulmoogra oil derivatives for the treatment of leprosy". JSTOR.org. Public Health Reports vol37 No.23. Retrieved 2020-05-21.
  8. Hollman, Harry T (1922-01-01). "The fatty acids of chaulmoogra oil in the treatment of leprosy and other diseases". jamanetwork.com. Retrieved 2020-05-21.
  9. Jackson, Miles (2004). "African Americans in Hawai'i". Social Process in Hawai'i. 43: 168–174. Retrieved 15 May 2013.
  10. Collins, Sibrina Nichelle (12 May 2016). "Alice Augusta Ball". Undark.
  11. Coëffé, Vincent, "Chapitre VI. Promouvoir Hawaï, propager le mythe", Hawaï, Presses universitaires de Rennes, pp. 65–72, ISBN 9782753532571, retrieved 2019-09-01
  12. Wermager, Paul; Carl Heltzel (February 2007). "Alice A. Augusta Ball" (PDF). ChemMatters. 25 (1): 16–19. Retrieved 18 June 2014.
  13. "What is a daguerreotype?". Daguerreobase. Retrieved December 3, 2017.
  14. Swaby, Rachel (2015). Headstrong: 52 Women Who Changed Science - and the World. New York: Broadway Books. pp. 11–13. ISBN 9780553446791.
  15. Epstein, Ann S. (2016). "Undark". Sewanee Review. 124 (1): 79–98. doi:10.1353/sew.2016.0012. ISSN 1934-421X.
  16. Brown, Jeannette (2012). African American Women Chemists. New York: Oxford University Press. pp. 19–24. ISBN 978-0-19-974288-2.
  17. Guttman, D. Molentia; Ernest Golden (2011). African Americans in Hawaii. Charleston, South Carolina: Arcadia Publishing. p. 15. ISBN 978-0-7385-8116-3. Retrieved 15 May 2013.
  18. Collins, Sibrina Nichelle (12 May 2016). "Alice Augusta Ball". Undark.
  19. Dehn, William M.; Ball, Alice A. (1914). "Benzoylations in Ether Solution". Journal of the American Chemical Society. 36 (10): 2091–2101. doi:10.1021/ja02187a015.
  20. Wermager, Paul; Carl Heltzel (February 2007). "Alice A. Augusta Ball" (PDF). ChemMatters. 25 (1): 16–19. Archived from the original (PDF) on 2014-07-13. Retrieved 18 June 2014.
  21. Mendheim, Beverly (September 2007). "Lost and Found: Alice Augusta Ball, an Extraordinary Woman of Hawai'i Nei". Northwest Hawaii Times. Archived from the original on 2014-10-06. Retrieved 17 May 2013.
  22. Jackson, Miles (2007-09-20). "Ball, Alice Augusta". Black Past. Retrieved 15 May 2013.
  23. "Ball, Alice Augusta". Scholar Space. Retrieved November 20, 2017.
  24. 24.0 24.1 Brewster, Carissa (2018-02-28). "Meet Alice Ball the woman who made a Leprosy Drug from Chaulmoogra oil". nationalgeographic.com. National Geographic. Retrieved 2020-05-21.
  25. Kreifels, Susan (2000-03-01). "Ground breaking African American UH Chemist finally recognised". archives.sarbulletin.com. Honolulu Star-Bulletin Hawai News. Retrieved 2020-05-21.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആലീസ്_ബാൾ&oldid=4071830" എന്ന താളിൽനിന്ന് ശേഖരിച്ചത്