ആലിയ ഷൌക്കത്ത്
Alia Shawkat | |
---|---|
![]() Shawkat in March 2016 | |
ജനനം | Alia Martine Shawkat ഏപ്രിൽ 18, 1989 Riverside, California, United States |
തൊഴിൽ | Actress |
സജീവ കാലം | 1999–present |
ആലിയ ഷൌക്കത്ത് ഒരു അമേരിക്കൻ സിനിമാ സീരിയൽ താരം ആണ്. 1989 ഏപ്രിൽ 18 ന് കാലിഫോർണിയയിൽ ജനിച്ചു. 1999 ൽ ചെറിയ വേഷങ്ങളിലുടെ സിനിമയിൽ പ്രവേശിച്ചു. Fox/Netflix ടെലിവിഷൻ സീരിയലായ Arrested Development (2003–2006; 2013 മുതൽ ഇതുവരെ) ലെ Maeby Fünke എന്ന് കഥാപാത്രം പ്രേക്ഷകപ്രീതി നേടിയ കഥാപാത്രമാണ്. പിന്നീട് 2015 ൽ പുറത്തിറങ്ങിയ ബീഭത്സ-ഹാസ്യചിത്രമായ The Final Girls എന്ന ചിത്രത്തിൽ Gertie Michaels എന്ന വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. 2015 ൽത്തന്നെ പുറത്തിറങ്ങിയ ഗ്രീൻ റൂം എന്ന ചിത്രത്തലെ അഭിനയവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
സ്വകാര്യ ജീവിതം
[തിരുത്തുക]ആലിയ ഷൌക്കത്ത് കാലിഫോർണിയയിലെ റിവർസൈഡ് എന്ന സ്ഥലത്ത് ഒരു നടനായ റ്റോണി ഷൌക്കത്തിന്റെയും ദിനയുടെയും മകളായി ജനിച്ചു. ചെറുപ്പകാലം കഴിച്ചുകൂട്ടിയത് Palm Springs എന്ന സ്ഥലത്തായിരുന്നു. ഷൌക്കത്തിന് രണ്ടു സഹോദരന്മാരുമുണ്ട്. ആലിയ ഷൌക്കത്തിന്റെ അച്ഛൻ ഇറാക്കിലെ ബാഗ്ദാദിൽ നിന്നുമുള്ള അറബ് വംശജൻ ആണ്. അമ്മ നോർവിജിയൻ-ഐറിഷ്-ഇറ്റാലിയൻ വംശപരമ്പരയുമാണ്. അഭിനയിക്കാത്ത അവസരങ്ങളിൽ പെയിന്റിംഗാണ് അവരുടെ ഇഷ്ടവിഷയം.
കലാരംഗം
[തിരുത്തുക]Arrested Development എന്ന ടെലിവിഷന് പരമ്പരയുടെ തുടക്കം മുതൽ Maeby Fünke എന്ന കഥാപാത്രത്തെ അവതിരിപ്പിച്ചു വരുന്നു. 1999 മുതല് 2016 വരെ അനേകം സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും കഥാപാത്രങ്ങളെ അവതരിപ്പിച്ച് അഭിനയരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
Filmography
[തിരുത്തുക]അഭിനയിച്ച സിനിമകൾ
[തിരുത്തുക]Year | Title | Role | Notes |
---|---|---|---|
1999 | Three Kings | ആമിറിന്റെ മകൾ | |
2005 | Rebound | ആമി | |
2005 | Queen of Cactus Cove | ബില്ലീ | ലഘു ചിത്രം |
2006 | Deck the Halls | മാഡിസൺ ഫിഞ്ച് | |
2008 | Bart Got a Room | കാമിലെ | |
2008 | Prom Wars | ഡയാന റിഗ്സ് | |
2009 | Amreeka | സൽമ | |
2009 | Whip It | പാഷ് | |
2010 | The Runaways | റോബിൻ | |
2011 | The Lie | സെവൻ | |
2011 | Cedar Rapids | ബ്രീ | |
2011 | The Oranges | വനേസ വാല്ലിംഗ് | |
2011 | Our Deal | നൈറ്റ് ക്രീപ്പർ | ലഘു ചിത്രം |
2012 | Damsels in Distress | മാഡ്ജെ | |
2012 | That's What She Said | ക്ലമൻറൈൻ | |
2012 | Ruby Sparks | മാബൽ | |
2012 | The Brass Teapot | ലൂസി | |
2012 | The Golden Age | ജനീസ് | ലഘു ചിത്രം |
2013 | May in the Summer | ഡാലിയ | |
2013 | The End of Love | Herself | Cameo |
2013 | Setup, Punch | ഡോട്ടി കോഫ്മാൻ | ലഘു ചിത്രം |
2013 | The To Do List | ഫിയോണ ഫോസ്റ്റർ | |
2013 | Bunion | റേച്ചൽ | ലഘു ചിത്രം |
2013 | Night Moves | സർപ്രൈസ് | |
2013 | The Moment | ജെസി | |
2014 | Life After Beth | റോസ് | |
2014 | Wild Canaries | ജീൻ | |
2015 | The Final Girls | ഗെർട്ടി മിഷേൽസ് | |
2015 | The Driftless Area | കാരി | |
2015 | Nasty Baby | വെൻഡി | |
2015 | Adam Green's Aladdin | എമിലി | |
2015 | Green Room | സാം | |
2015 | Me Him Her | ലോറ | |
2016 | The Intervention | ലോള | |
2016 | Pee-wee's Big Holiday | ബെല്ല | |
2016 | Paint It Black | ജോസി |