ആലപ്പി വിവേകാനന്ദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാള നാടകവേദിയിലെ ഒരു സംഗീതജ്ഞനാണ് ആലപ്പി വിവേകാനന്ദൻ. മികച്ച നാടക സംഗീത സംവിധായകനുള്ള കേരള സംഗീതനാടക അക്കാദമി അവാർഡ് 5 പ്രാവശ്യം ഇദ്ദേഹത്തിനു ലഭിച്ചു. അഞ്ഞൂറിലധികം നാടകങ്ങൾക്കും, ഒട്ടേറെ ഭക്തിഗാന ആൽബങ്ങൾക്കും, ആലപ്പി വിവേകാനന്ദൻ സംഗീതം നൽകിയിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

ആലപ്പുഴ ജില്ലയിലെ പുന്നപ്ര തൈപ്പറമ്പിൽ വാസുവിന്റെയും ദേവകിയുടെയും മകനായി ജനിച്ചു. 1952-ൽ അഞ്ചാം വയസ്സിൽ പറവൂർ പനയകുളങ്ങര എൽ.പി.സ്‌കൂളിൽ ഗണകൻ ഗോപിനാഥൻ ഒരുക്കിയ കാക്കരശ്ശി നാടകത്തിൽ പാടി അഭിനയിച്ചു. അതിനുശേഷം തമ്പി ഭാഗവതർ, ഗോവിന്ദൻ ഭാഗവതർ എന്നിവരുടെ കീഴിൽ സംഗീതം അഭ്യസിച്ചു. പതിന്നാല് വയസ്സുവരെ യംഗ്‌മെൻ മ്യൂസിക് അസോസിയേഷനിലൂടെ (വൈ.എം.എം.എ.) പലയിടങ്ങളിൽ ഗാനമേളകൾ അവതരിപ്പിച്ചു.[1]

പതിനാറാം വയസ്സിൽ തബല വിദ്വാൻ ആലപ്പി ഉസ്മാന്റെ കീഴി തബല അഭ്യസിച്ചു. 1966-ൽ ആലപ്പി തിയേറ്റഴ്‌സിലൂടെ പ്രൊഫഷണൽ തബലിസ്റ്റായി മാറി. തുടർന്ന് 1970 ൽ കെ.പി.എ.സി.യിൽ തബലിസ്റ്റായി പ്രവർത്തിച്ചു. 1974-ൽ കേരള ആർട്ട്‌സ് തിയേറ്റഴ്‌സിന്റെ നാടകത്തിലെ എ.പി.ഗോപാലൻ രചിച്ച ഗാനങ്ങൾക്ക് സംഗീതം നല്കി ആദ്യമായി പ്രൊഫഷണൽ നാടക രംഗത്ത് പ്രവേശിച്ചു. 1500-ലധികം ഗാനങ്ങൾക്ക് ഇദ്ദേഹം നൽകിയിട്ടുണ്ട്.വയലാർ, ഒ.എൻ.വി, കൈതപ്രം ദാമോദരൻ നമ്പൂതിരി, ഏറ്റുമാനൂർ സോമദാസ്, തിക്കുറിശ്ശി സുകുമാരൻ നായർ, ഏഴാച്ചേരി രാമചന്ദ്രൻ, രാജീവ് ആലുങ്കൽ എന്നിവരുടെ രചനകൾക്ക് ഇദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.[1]

1989-ൽ ചലച്ചിത്ര സംവിധായകൻ വിനയൻ സംവിധാനം ചെയ്ത സൂപ്പർസ്റ്റാർ എന്ന മലയാളചലച്ചിത്രത്തിനും സംഗീതം നൽകിയിട്ടുണ്ട്. ടെലിഫിലിമുകൾക്കും കാസറ്റുകൾക്കും വിവേകാനന്ദൻ സംഗീതം നൽകിയിട്ടുണ്ട്.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • മികച്ച നാടക സംഗീത സംവിധായകനുള്ള കേരള സംഗീതനാടക അക്കാദമി അവാർഡ്[2] 5 പ്രാവശ്യം നേടി.[1]
  • 2010-ൽ കണ്ണൂർ മുതൽ തിരുവനന്തപുരം വരെ പല സ്ഥലങ്ങളിലായി നടന്ന പ്രൊഫഷണൽ നാടക മത്സരങ്ങളിൽ ഇരുപതുസ്ഥലത്ത് സംഗീത മികവിന് അംഗീകാരം ലഭിച്ചു.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 "നാടകം തെളിച്ച സംഗീതജീവിതം". മാതൃഭൂമി. 2011 ഫെബ്രുവരി 28. ശേഖരിച്ചത് 2013 ഓഗസ്റ്റ് 22.
  2. "കേരള സംഗീതനാടക അക്കാദമി പുരസ്കാരം". കേരള സംഗീതനാടക അക്കാദമി. ശേഖരിച്ചത് 2013 ഓഗസ്റ്റ് 22.
"https://ml.wikipedia.org/w/index.php?title=ആലപ്പി_വിവേകാനന്ദൻ&oldid=2531213" എന്ന താളിൽനിന്ന് ശേഖരിച്ചത്