ആലപ്പി കാർത്തികേയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആലപ്പി കാർത്തികേയൻ

നോവലിസ്റ്റും തിരക്കഥാകൃത്തുമായിരുന്നു ആലപ്പി കാർത്തികേയൻ.[1] (മരണം : 2014 മാർച്ച് 26‌) 1960 മുതൽ 1993 വരെ 15 നോവലുകൾ കാർത്തികേയൻ രചിച്ചു. ഇതിൽ പന്ത്രണ്ടു നോവലും എൻ.ബി.എസാണ് പ്രസിദ്ധീകരിച്ചത്. 11 ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കി. കൂടാതെ ചന്ദ്രലേഖ, ചിത്രകൗമുദി, ഫിലിം നാദം, ചിത്രപൗർണമി, ചിത്രനാദം എന്നീ പ്രസിദ്ധീകരണങ്ങളിൽ ഒരേസമയം തന്നെ എഴുതുകയും ചെയ്തു.[2]

1983 വരെ രചനയിൽ മുഴുകിയിരുന്നു. 1994-ൽ കെ.എസ്.എഫ്.ഇ.യുടെ ആലപ്പുഴ ശാഖയിൽ നിന്നും മാനേജരായി വിരമിച്ചു. ഭാര്യ: തങ്കമണി. മകൾ: രതി. മരുമകൻ: വയലിനിസ്റ്റ ബിനു മഹാരഥൻ.

നോവലുകൾ[തിരുത്തുക]

 • അവിശ്വാസി
 • അഹർദാഹം
 • റെയ്ഡ്
 • അഹല്യ
 • ശാപശില
 • കലികാല സന്തതി
 • കഥാനായിക
 • അമ്മാൾ
 • ശിക്ഷ
 • ആത്മവഞ്ചന
 • തേജോവധം
 • അഭയം തേടി

തിരക്കഥയെഴുതിയ ചിത്രങ്ങൾ[തിരുത്തുക]

 • ഇതാ ഒരു ധിക്കാരി
 • അമ്മേ നാരായണ
 • കടമറ്റത്തച്ചൻ
 • കൃഷ്ണ ഗുരുവായൂരപ്പ
 • അഹല്യ
 • കൊച്ചുതമ്പുരാട്ടി
 • അഗ്‌നിയുദ്ധം
 • ഇതാ ഒരു ധിക്കാരി
 • ഇവൻ ഒരു സിംഹം
 • ശ്രീ അയ്യപ്പനും വാവരും
 • ഈ യുഗം
 • ഒരു നിമിഷം തരൂ

അവലംബം[തിരുത്തുക]

 1. "Alleppey Karthikeyan is dead". ടൈംസ് ഓഫ് ഇന്ത്യ. ശേഖരിച്ചത് 2014 ഡിസംബർ 30.
 2. "പഴയകാല തിരക്കഥാകൃത്ത് ആലപ്പി കാർത്തികേയൻ അന്തരിച്ചു". മാതൃഭൂമി. ശേഖരിച്ചത് 2014 ഡിസംബർ 30.
"https://ml.wikipedia.org/w/index.php?title=ആലപ്പി_കാർത്തികേയൻ&oldid=2328867" എന്ന താളിൽനിന്ന് ശേഖരിച്ചത്