ആലപ്പി ഋഷികേശ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള നാടകരംഗത്തെ ഒരു സംഗീതസംവിധായകനാണ് ആലപ്പി ഋഷികേശ്. സംഗീതസംവിധാനത്തിനുള്ള സംസ്ഥാനസർക്കാരിന്റെ പുരസ്കാരം ഏഴുതവണ ഇദ്ദേഹത്തിനു ലഭിച്ചു.[1]

ആലപ്പുഴ ജില്ലമുഹമ്മ സ്വദേശിയാണ് ഋഷികേശ്. ഒരുവർഷം 25ലധികം നാടകങ്ങൾക്ക് ഇദ്ദേഹം സംഗീതംനൽകിയിട്ടുണ്ട്. 1300 ലധികം നാടകങ്ങളിലായി ഏകദേശം രണ്ടായിരത്തിയറുന്നൂറോളം ഗാനങ്ങൾക്ക് ഇദ്ദേഹം സംഗീതംനൽകി. കൂടാതെ നൂറോളം സീരിയലുകൾക്കും കാസറ്റുകൾക്കും ഇദ്ദേഹം സംഗീതംനൽകിയിട്ടുണ്ട്.[1] 2013-ലെ നെഹ്രുട്രോഫി ജലമേളയിൽ മുദ്രഗാനത്തിന് ഋഷികേശാണു സംഗീതംനൽകിയത്.[2]

ചില നാടകങ്ങൾ[തിരുത്തുക]

  • വികടകവി തെന്നാലി രാമൻ
  • ഹരിശ്ചന്ദ്രൻ
  • സ്വർഗ്ഗം ഭൂമിയിലാണ്
  • ഒരു മനഃശാസ്ത്രജ്ഞന്റെ ഭാരതപര്യടനം

പുരസ്കാരങ്ങൾ[തിരുത്തുക]

സംഗീതസംവിധാനത്തിനുള്ള സംസ്ഥാനസർക്കാരിന്റെ പുരസ്കാരം ഏഴുതവണ ലഭിച്ചു. തിരുവനന്തപുരം അക്ഷരകലയുടെ വികടകവി തെന്നാലി രാമൻ, തൃശൂർ വസുന്ധരയുടെ ഹരിശ്ചന്ദ്രൻ, കൊല്ലം അയനം നാടകവേദിയുടെ സ്വർഗ്ഗം ഭൂമിയിലാണ്, തിരുവനന്തപുരം സാഹിതിയുടെ ഒരു മനഃശാസ്ത്രജ്ഞന്റെ ഭാരതപര്യടനം എന്നീ നാടകങ്ങളിലെ സംഭാവനയ്ക്കാണ്, മികച്ചസംഗീതസംവിധാനത്തിനുള്ള സംസ്ഥാനസർക്കാരിന്റെ 2012ലെ പുരസ്കാരം ലഭിച്ചത്.[1]

1991-ൽ നാനാ അവാർഡാണ്, ഇദ്ദേഹത്തിന് ആദ്യമായി ലഭിച്ച പുരസ്കാരം. 2000ത്തിലാണ് സംസ്ഥാനസർക്കാരിന്റെ അവാർഡ് ആദ്യമായി ലഭിച്ചത്. ഇരുന്നുറിലധികം പുരസ്കാരങ്ങൾ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "പുരസ്കാരനിറവിൽ ഋഷികേശ്; മുഹമ്മയും". ദേശാഭിമാനി. 2013 ജൂൺ 1. Archived from the original on 2013-08-15. Retrieved 2013 ഓഗസ്റ്റ് 15. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  2. "മുദ്രാഗാനവുമായി ആലപ്പി ഋഷികേശും ഡോ. ഷിബു ജയരാജും". മാതൃഭൂമി. 2013 ഓഗസ്റ്റ് 9. Archived from the original on 2013-08-15. Retrieved 2013 ഓഗസ്റ്റ് 15. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ആലപ്പി_ഋഷികേശ്&oldid=3972302" എന്ന താളിൽനിന്ന് ശേഖരിച്ചത്