ആലപ്പാട് ഖനനവിരുദ്ധ സമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലുക്കിലെ ആലപ്പാട് ഗ്രാമ പഞ്ചായത്തിലെ ആലപ്പാട് പ്രദേശത്തെ ധാതുമണൽ ഖനനത്തിനെതിരെയുള്ള സമരം. ‘സേവ് ആലപ്പാട്, സ്റ്റോപ്പ് മൈനിങ്’ എന്ന മുദ്രാവാക്യമുയർത്തി 2018 നവംബറിലാണ് സമരം ആരംഭിച്ചത്. കേരളപ്പിറവിദിനത്തിൽ ഗ്രാമത്തിന്റെയും ജനതയുടെയും നിലനിൽപ്പിനായി ജനകീയസമിതി രൂപവത്കരിച്ച് ചെറിയഴീക്കലിൽ സത്യാഗ്രഹം ആരംഭിച്ചു. 2019 ഡിസംബറിൽ, സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായപ്പോഴാണ് സമരത്തിന് ജനശ്രദ്ധ ലഭിച്ചത്[1][2]

ഖനന ചരിത്രം[തിരുത്തുക]

1965 മുതൽ പൊതുമേഖലാസ്ഥാപനമായ ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡ് ഇവിടെ കരിമണൽ ഖനനം നടത്തുന്നു. വെള്ളനാതുരുത്ത് വാർഡിലെ 82 ഏക്കറിലാണ് ഇപ്പോൾ ഖനനം നടത്തുന്നത് [3].

പാരിസ്ഥിതിക പ്രശ്നങ്ങൾ[തിരുത്തുക]

1955-ലെ സർവേയിൽ 89.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ടായിരുന്ന ഭൂപ്രദേശം 2018 അവസാനമായപ്പോൾ 7.5 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി. മൂന്നരക്കിലോമീറ്റർ വീതിയുണ്ടായിരുന്ന ഖനനപ്രദേശമായ വെള്ളനാതുരുത്തിൽ കടലും കായലും തമ്മിൽ ഇരുപതുമീറ്റർ അകലം മാത്രമാണ് അവശേഷിക്കുന്നത്. ഇരുപതിനായിരം ഏക്കറോളം ഭൂമി കടലിലായി. തണ്ണീർ തടങ്ങളും കുടിവെള്ളവും നശിപ്പിച്ചുകൊണ്ടുള്ള ഖനനമാണ് നടത്തുന്നത് എന്നാണ് ആരോപണം [4].

സാമൂഹിക മാധ്യമ ഇടപെടൽ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Relay fast from Nov 1 to save Alappad coast - Times of India". The Times of India. ശേഖരിച്ചത് 2019-01-08.
  2. "Alappad relay hunger stir against mining continues". Deccan Chronicle (ഭാഷ: ഇംഗ്ലീഷ്). 2018-12-13. ശേഖരിച്ചത് 2019-01-08.
  3. "ആലപ്പാടിനെ രക്ഷിക്കൂ... പ്രതിഷേധത്തിര ഇരമ്പുന്നു". മാതൃഭൂമി ദിനപത്രം. 2019-01-10. ശേഖരിച്ചത് 2019-01-10.
  4. "ആലപ്പാട് റവന്യൂ വകുപ്പ് പരിശോധന നടത്തുന്നു". Reporter Live. 2019-01-09. ശേഖരിച്ചത് 2019-01-10.