ആലക്കോട് ഗ്രാമപഞ്ചായത്ത്, കണ്ണൂർ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആലക്കോട് ഗ്രാമപഞ്ചായത്ത്
Kerala locator map.svg
Red pog.svg
ആലക്കോട് ഗ്രാമപഞ്ചായത്ത്
12°14′45″N 75°27′46″E / 12.245803°N 75.462749°E / 12.245803; 75.462749
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ {{{താലൂക്ക്‌}}}
നിയമസഭാ മണ്ഡലം ഇരിക്കൂർ നിയമസഭാമണ്ഡലം
ലോകസഭാ മണ്ഡലം കണ്ണൂർ
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് ജോസ് വട്ടമല
വിസ്തീർണ്ണം 70.77ചതുരശ്ര കിലോമീറ്റർ
വാർഡുകൾ {{{വാർഡുകൾ}}} എണ്ണം
ജനസംഖ്യ 33456
ജനസാന്ദ്രത 431/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
670571
+0460
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ അരംഗം ക്ഷേത്രം,ഫൊരേന ചർച്,വൈതൽ മല, രയരൊം മഖാം,

കണ്ണൂർ ജില്ലയിലെ, തളിപ്പറമ്പ് താലൂക്കിലെ തളിപ്പറമ്പ് ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ ആലക്കോട് ഗ്രാമപഞ്ചായത്ത് . ആലക്കോട്, തിമിരി, വെള്ളാട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ആലക്കോട് പഞ്ചായത്തിന് 70.77 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ, വടക്കുഭാഗത്ത് ചെറുപുഴ പഞ്ചായത്തും കിഴക്കുഭാഗത്ത് ഉദയഗിരി പഞ്ചായത്തും തെക്കുഭാഗത്ത് നടുവിൽ‍, ചപ്പാരപ്പടവ് എന്നീ പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് എരമം-കൂറ്റൂർ‍, പെരിങ്ങോം വയക്കര എന്നീ പഞ്ചായത്തുകളുമാണ്. 1968 വരെ ഈ പ്രദേശം തടിക്കടവ് പഞ്ചായത്തിന്റെ ഭാഗമായിരുന്നു. 1968-ൽ തടിക്കടവ് പഞ്ചായത്ത് വിഭജിച്ച് ആലക്കോട്, ചപ്പാരപ്പടവ് എന്നീ പഞ്ചായത്തുകൾ നിലവിൽ വന്നു. 1979-ൽ ആലക്കോട് പഞ്ചായത്ത് വീണ്ടും വിഭജിച്ച് ആലക്കോട്, ഉദയഗിരി എന്നീ പഞ്ചായത്തുകൾ നിലവിൽ വന്നു. 1981-ലെ വില്ലേജുപുന:സംഘടനക്ക് മുമ്പ് തടിക്കടവ്, നടുവിൽ വില്ലേജുകളിലായാണ് ഈ പഞ്ചായത്തുപ്രദേശങ്ങൾ ഉൾപ്പെട്ടിരുന്നത്.[1].

വാർഡുകൾ[തിരുത്തുക]

  1. ചിറ്റടി
  2. തേർതള്ളി
  3. രയരോം
  4. മൂനാം കുന്നു
  5. പരപ്പ
  6. കുട്ടപ്പറമ്പ്
  7. ആലക്കോട്
  8. ഒറ്റതൈ
  9. കാപ്പിമല
  10. നെല്ലികുന്നു
  11. കാവുംകുടി
  12. കൊല്ലമ്പി
  13. നരിയംമ്പര
  14. കൊട്ടയാട്
  15. നെല്ലിപ്പാര
  16. അരങ്ങം
  17. നെടുവോട്
  18. മേരിഗിരി
  19. തിമിരി
  20. ചെറു പാറ
  21. കൂടപ്രം

ജനസേവന കേന്ദ്രങ്ങൾ[തിരുത്തുക]

  • അക്ഷയ പൊതു ജന സേവന കേന്ദ്രം-കെ.എൻ.1005
  • ഫോൺ: 0460 2256453, 9846242255

ഇതും കാണുക[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ആലക്കോട് ഗ്രാമപഞ്ചായത്ത്[പ്രവർത്തിക്കാത്ത കണ്ണി]