അരാൽ കടൽ
അരാൽ കടൽ | |
---|---|
സ്ഥാനം | ഖസാഖ്‌സ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, Central Asia |
നിർദ്ദേശാങ്കങ്ങൾ | 45°N 60°E / 45°N 60°E |
Type | endorheic, natural lake, reservoir (North) |
പ്രാഥമിക അന്തർപ്രവാഹം | North: Syr Darya South: groundwater only (previously the Amu Darya) |
Catchment area | 1,549,000 km2 (598,100 sq mi) |
Basin countries | Kazakhstan, Uzbekistan, Turkmenistan, Tajikistan, Afghanistan |
ഉപരിതല വിസ്തീർണ്ണം | 17,160 km2 (6,626 sq mi) (2004, four lakes) 28,687 km2 (11,076 sq mi) (1998, two lakes) 68,000 km2 (26,300 sq mi) (1960, one lake) North: 3,300 km2 (1,270 sq mi) (2008) South: 3,500 km2 (1,350 sq mi) (2005) |
ശരാശരി ആഴം | North: 8.7 m (29 ft) (2007) South: 14–15 m (46–49 ft)(2005) |
പരമാവധി ആഴം | North: 42 m (138 ft) (2008)[1] 18 m (59 ft) (2007) 30 m (98 ft) (2003) South: 37–40 m (121–131 ft) (2005) 102 m (335 ft) (1989) |
Water volume | North: 27 km3 (6 cu mi) (2007) |
ഉപരിതല ഉയരം | North: 42 m (138 ft) (2007) South: 29 m (95 ft) (2007) 53.4 m (175 ft) (1960)[2] |
അധിവാസ സ്ഥലങ്ങൾ | (Aral) |
മദ്ധ്യേഷ്യയിലെ ഒരു തടാകമാണ് ആറൽ കടൽ. ഈ തടാകത്തിന്റെ വടക്ക് ഭാഗം കസാഖിസ്ഥാനിലും തെക്ക് ഭാഗം ഉസ്ബെക്കിസ്ഥാനിലുമായാണ് വ്യാപിച്ചുകിടക്കുന്നത്. ആറൽ എന്ന പേരിന് ദ്വീപുകളുടെ കടൽ എന്നാണർത്ഥം. ഏകദേശം 1,534 ചെറു ദ്വീപുകൾ ഒരിക്കൽ ഇതിലുണ്ടായിരുന്നു.
മുൻപ് 68,000 ചതുരശ്രകിലോമീറ്റർ (26,300 ചതുരശ്രമൈൽ) വിസ്താരമുണ്ടായിരുന്ന ഈ തടാകത്തിന് അന്ന് വലിപ്പത്തിൽ ലോകത്തിൽ നാലാം സ്ഥാനമായിരുന്നു. എന്നാൽ 1960ന് ശേഷം സോവിയറ്റ് യൂണിയൻ കാർഷികാവിശ്യത്തിന് ഇതിലേക്ക് വരുന്ന ജലം ഉപയോഗിച്ചതിന് ശേഷം ഈ തടാകത്തിന്റെ വലിപ്പത്തിൽ ഗണ്യമായ കുറവുണ്ടായി. 2007 ആയപ്പോഴേക്കും തടാകത്തിന്റെ വലിപ്പം ഇപ്പോൾ മുൻപുണ്ടായിരുന്നതിന്റെ 10 ശതമാനംപോലും ഇല്ലാത്ത അവസ്ഥയിലേക്ക് ചുരുങ്ങി. 2008ലെ കണക്കനുസരിച്ച് ഈ തടാകത്തിന്റെ ഏറ്റവും കൂടിയ ആഴം 42 മീറ്ററാണ്.[1].[3].
ഈ തടാകത്തിലേക്ക് ജലം എത്തിയിരുന്നത് അമു ദര്യ, സിർ ദര്യ എന്നീ നദികളിലൂടെയായിരുന്നു. 1960കളിൽ സോവിയറ്റ് യൂണിയൻ സർക്കാർ, ഈ നദികളെ വലിയകനാലുകൾ വഴി കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്കുമെനിസ്ഥാൻ എന്നിവിടങ്ങളിലെ മരുപ്രദേശങ്ങളിൽ പരുത്തി, ധാന്യങ്ങൾ തുടങ്ങിയവയുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി തിരിച്ചു വിട്ടു. കൃഷി അഭിവൃദ്ധിപ്പെട്ടെങ്കിലും തടാകം ക്ഷയിച്ചു.[4].
മുൻപ് ഈ പ്രദേശം മത്സ്യബന്ധനത്തിന് പേരുകേട്ടതായിരുന്നു. തടാകം ചുരുങ്ങി, ജലത്തിലെ ലവണാംശം വർദ്ധിക്കുകയും തന്മൂലം മത്സ്യ സമ്പത്ത് ക്ഷയിക്കുകയും മത്സ്യബന്ധന സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് ഈ പ്രദേശം ഉപേക്ഷിക്കേണ്ടിവരുകയും ചെയ്തു. കൂടാതെ തടാകം ചുരുങ്ങിയപ്പോൾ പ്രത്യക്ഷപ്പെട്ട ഉപ്പം മറ്റ് ധാതുക്കളും കാറ്റിലും മറ്റും കരയിലേക്ക് അടിച്ചുകയറി സമീപ പ്രദേശങ്ങളിലെ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുകയും ചെയ്തു.[4] പരിസ്ഥിതി സംഘടനകളുടെയും സമീപരാജ്യങ്ങളുടെയും സഹായത്തോടെ ഇന്ന് തടാക സംരക്ഷണ പ്രവർത്തനങ്ങൾ നടന്നുവരുന്നു.[5].
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "The Kazakh Miracle: Recovery of the North Aral Sea". Environment News Service. 2008-08-01. Archived from the original on 2010-04-12. Retrieved 2010-03-22.
- ↑ JAXA - South Aral Sea shrinking but North Aral Sea expanding
- ↑ "Chronological map or Aral Sea". Retrieved 02/03/2012.
{{cite news}}
: Check date values in:|accessdate=
(help) - ↑ 4.0 4.1 "Shrinking Aral Sea/NASA". Retrieved 02/03/2012.
{{cite news}}
: Check date values in:|accessdate=
(help) - ↑ "UN Chief Calls It 'Shocking Disaster'". Retrieved 02/03/2012.
{{cite news}}
: Check date values in:|accessdate=
(help)