ആറ്റൂർ കാർത്യായനി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആറ്റൂർ കാർത്യായനി ക്ഷേത്രം മുമ്പിൽ നിന്നുള്ള് കാഴ്ച

തൃശ്ശൂർ ജില്ലയിൽ ഭാരതപ്പുഴക്ക് സമീപമായി തൃശ്ശൂർ ഷൊർണൂർ പാതയിൽ ആറ്റൂർ മനപ്പടിയിൽ നിന്നും ഒരു കിലോമീറ്റർ കിഴക്കായി ആറ്റൂർ കാർത്യായനി ക്ഷേത്രം സ്ഥിതിചെയ്യുന്നു. തൃശ്ശൂർ തെക്കേമഠത്തിന്റെ ഉടമസ്ഥതയിലായിരുന്ന ഈ ക്ഷേത്രം ഇപ്പോൾ നാട്ടുകാരുടെ സമിതി ആണ് ഭരിക്കുന്നത്

സ്വാമിയാർ സമാധികൾ[തിരുത്തുക]

ഈ ക്ഷേത്രം തൃശ്ശൂർ തെക്കേമഠം വകയായിരുന്നതുകൊണ്ട് വളരേയധികം പ്രതാപത്തിലായിരുന്നു. തെക്കേമഠത്തിലെ നാല് സ്വാമിയാർ മാരെ ഇവിടെ ആണ് സമാധിയിരുത്തിയിരിക്കുന്നത്. വിഷ്ണുപാദത്തിൽ ലയിക്കുന്നു എന്ന് സങ്കല്പിക്കുന്ന സ്വാമിയാർമാരെ ക്ഷേത്രവളപ്പിൽ സംസ്കരിക്കുന്ന വിചിത്രമായ ആചാരം ഇവിടെ നേരിൽ കാണാം. സ്വാമിയാർമാർ മരിച്ച ദിവസം ശ്രാദ്ധത്തിനുപകരം യോഗീശ്വരപൂജ എന്ന പ്രത്യേക ചടങ്ങാണ് നടക്കുന്നത്. ആറ്റൂർ കൃഷ്ണപിഷാരടി ആറ്റൂർ രവിവർമ്മ തുടങ്ങിയ പ്രതിഭാധനരുടെ ഗൃഹങ്ങൾ ക്ഷേത്രത്തിനു സമീപമായി കാണാം.

അഗ്രശാല[തിരുത്തുക]

ക്ഷേത്രത്തിന്റെ പ്രതാപം വിളിച്ചോതുന്ന ഒരു വലിയ അഗ്രശാല ഇവിടെ ഉണ്ട്.

എത്തിച്ചേരാൻ[തിരുത്തുക]

ഷൊർണൂരിൽ നിന്നും തൃശ്ശൂർ ബസ്സിൽ കയറി ആറ്റൂർ മനപ്പടി സ്റ്റോപ്പിൽ ഇറങ്ങണം. അവിടെ നിന്ന് ഓട്ടോയൊ കാൽനടയായൊ ക്ഷേത്രത്തിലെത്താം.


ചിത്രശാല[തിരുത്തുക]