Jump to content

ആറ്റുദർഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആറ്റുദർഭ
Desmostachya bipinnata (right plant)
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
ക്ലാഡ്: Commelinids
Order: പൊവേൽസ്
Family: പൊവേസീ
Genus: Desmostachya
Species:
D. bipinnata
Binomial name
Desmostachya bipinnata
Synonyms[2]
  • Briza bipinnata L.
  • Cynosurus durus Forssk.
  • Dactylis interrupta Rottler ex Stapf
  • Desmostachya cynosuroides (Retz.) Stapf ex Massey
  • Desmostachya pingalaiae Raole & R.J.Desai
  • Dinebra dura Lag.
  • Eragrostis bipinnata (L.) K.Schum.
  • Eragrostis cynosuroides (Retz.) P.Beauv.
  • Eragrostis thunbergii Baill.
  • Leptochloa bipinnata (L.) Hochst.
  • Megastachya bipinnata (L.) P.Beauv.
  • Poa cynosuroides Retz.
  • Pogonarthria bipinnata (L.) Chiov.
  • Rabdochloa bipinnata (L.) Kuntze
  • Stapfiola bipinnata (L.) Kuntze
  • Uniola bipinnata (L.) L.

ഗ്രാമിനേ സസ്യകുടുംബത്തില്പെട്ട ഒരിനം പുല്ല്. ശാസ്ത്രനാമം: ഡെസ്മോസ്റ്റാക്കിയ ബൈപിന്നേറ്റ (Desmostachya bipinnata). ആറ്റുതീരങ്ങളിൽ ധാരാളമായി കാണപ്പെടുന്നതിനാലും ദർഭപ്പുല്ലിനോടു സാമ്യമുള്ള ഇലകളുള്ളതിനാലുമാണ് ഇതിന് ആറ്റുദർഭ എന്ന പേരുണ്ടായിട്ടുള്ളത്. ഒന്നു മുതൽ ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇവ ഏകവർഷികളാണ്. പൂങ്കുലകൾ വെളുത്തനിറത്തോടുകൂടിയതും കുതിരവാലിന്റെ ആകൃതിയുള്ളവയുമാണ്. പൂന്തണ്ടുകൾ നീണ്ടതാണ്. അരികൾ ചെറുതും ചുവന്ന നിറത്തോടുകൂടിയതും ആയിരിക്കും.

ആറ്റുദർഭ് പുരമേയാനും പായുണ്ടാക്കാനും കന്നുകാലികളെ തീറ്റുന്നതിനും ഉപയോഗിക്കപ്പെടുന്നു. ഇതൊരു ഔഷധച്ചെടികൂടിയാണ്. ശ്രമം, ശോഷം, അരോചകം, ആമദോഷം, രക്തപിത്തം തുടങ്ങിയ രോഗങ്ങൾക്ക് ഔഷധമായും ഉപയോഗിക്കാറുണ്ട്. ശുക്ലവൃദ്ധിക്കും നന്നെന്ന് ആയുർവേദത്തിൽ പറഞ്ഞിരിക്കുന്നു. [3]

അവലംബം

[തിരുത്തുക]
  1. Lansdown, R.V. (2013). "Desmostachya bipinnata". IUCN Red List of Threatened Species. 2013: e.T13579796A13596921. Retrieved 27 May 2020.
  2. 2.0 2.1 "Desmostachya bipinnata". Plants of the World Online. Royal Botanic Gardens, Kew. Retrieved 27 May 2020.
  3. മലയാളം സർ‌വവിഞ്ജാനകോശം Vol III Page - 336; State Institute of Encyclopaedic Publication, TVM.


പുറം കണ്ണികൾ

[തിരുത്തുക]

വിക്കിസോഴ്സ് : Desmostachya bipinnata

"https://ml.wikipedia.org/w/index.php?title=ആറ്റുദർഭ&oldid=3610643" എന്ന താളിൽനിന്ന് ശേഖരിച്ചത്