ആറാം തമ്പുരാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആറാം തമ്പുരാൻ
ഡി.വി.ഡി. പുറംചട്ട
സംവിധാനം ഷാജി കൈലാസ്
നിർമ്മാണം സുരേഷ് കുമാർ
രചന രഞ്ജിത്ത്
അഭിനേതാക്കൾ മോഹൻലാൽ
മഞ്ജു വാര്യർ
നരേന്ദ്രപ്രസാദ്
സംഗീതം
ഛായാഗ്രഹണം പി. സുകുമാർ
ഗാനരചന ഗിരീഷ് പുത്തഞ്ചേരി
ചിത്രസംയോജനം എൽ. ഭൂമിനാഥൻ
സ്റ്റുഡിയോ രേവതി കലാമന്ദിർ
വിതരണം സ്വർഗ്ഗചിത്ര
റിലീസിങ് തീയതി 1997
സമയദൈർഘ്യം 130 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

ഷാജി കൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ, ഒടുവിൽ ഉണ്ണികൃഷ്ണൻ, നരേന്ദ്രപ്രസാദ്, മഞ്ജു വാര്യർ, പ്രിയാരാമൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ആറാം തമ്പുരാൻ. രഞ്ജിത്ത് ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. രേവതി കലാമന്ദിറിന്റെ ബാനറിൽ സുരേഷ് കുമാർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സ്വർഗ്ഗചിത്ര ആണ്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് രവീന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി. 1997-ലെ മികച്ച പശ്ചാത്തലസംഗീതത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ഈ ചിത്രത്തിലൂടെ രാജാമണിക്ക് ലഭിച്ചു. ഗാനങ്ങൾ സർഗ്ഗം സ്പീഡ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. കടലാടും കാവടി കടകം – എം.ജി. ശ്രീകുമാർ , കെ.എസ്. ചിത്ര
  2. ഗോവർദ്ധന ഗിരീശം (കീർത്തനം മുത്തുസ്വാമി ദീക്ഷിതർ കൃതി) – മഞ്ജു
  3. ഹരിമുരളീരവംകെ.ജെ. യേശുദാസ്
  4. പാടീ തൊടിയിലേതോ പൊന്നാഞ്ഞിലി മേൽ – കെ.ജെ. യേശുദാസ്
  5. കുയിൽ പാടും കുന്നിൻ മേലെ – എം.ജി. ശ്രീകുമാർ , സുജാത മോഹൻ
  6. സന്തതം സുമശരം – കെ.ജെ. യേശുദാസ്, രവീന്ദ്രൻ
  7. പാടീ തൊടിയിലേതോ പൊന്നാഞ്ഞിലി മേൽ – കെ.എസ്. ചിത്ര
  8. സന്തതം സുമശരൻ – സുജാത മോഹൻ, മഞ്ജു

അണിയറ പ്രവർത്തകർ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

1997 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ ആറാം തമ്പുരാൻ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


"https://ml.wikipedia.org/w/index.php?title=ആറാം_തമ്പുരാൻ&oldid=2331885" എന്ന താളിൽനിന്നു ശേഖരിച്ചത്