ആര്യാട് ഗവ. ഹയർ സെക്കന്ററി സ്കൂൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആലപ്പുഴ ജില്ലയിൽ ആലപ്പുഴ നഗരസഭയിൽ പ്രകൃതിരമണീയമായ പുന്നമട കായലിനു പടിഞ്ഞാറുഭാഗത്ത് കൊറ്റംകുളങ്ങര എന്ന സ്ഥലത്ത് സുപ്രസിദ്ധമായ ദേവീദേവന്മാരുടെ ക്ഷേത്രത്തിനു തൊട്ടുവടക്കുവശത്തായി ഏതാണ്ട് ഒന്നരനൂറ്റാണ്ടായി തലമുറകളിൽ നിന്നും തലമുറകളിലേക്ക് അക്ഷരവെളിച്ചം പകർന്നു കൊണ്ട് ഈ വിദ്യാലയമുത്തശ്ശി തലയെടുപ്പോടെ നിലകൊള്ളുന്നു. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും 8.5 കിലോമീറ്റർ ദൂരവും KSRTC ബസ്‌ സ്റ്റാന്റിൽ 4.5 കിലോമീറ്റർ ദൂരവും സ്കൂളിലേക്കുണ്ട്.

ഉള്ളടക്കം
  1. ചരിത്രം
  2. ഭൗതിക സൗകര്യങ്ങൾ

ചരിത്രം

വിദ്യാലയം സ്ഥിതിചെയ്യുന്ന പ്രദേശങ്ങൾ ഒരുകാലത്ത് കൊച്ചി രാജകുടുംബത്തിന്റെ അധീനതയിലായിരുന്നു. മീയാത്ത് കുടുംബക്കാർ ക്ഷേത്രത്തിനു വിട്ടുകൊടുത്ത സ്ഥലമാണിത് എന്നും ഒരു വിദ്യാലയത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ക്ഷേത്രം ഭരണാധികാരികൾ സ്കൂളിനായി ഈ സ്ഥലം വിട്ടുകൊടുത്തു എന്നും പറയപ്പെടുന്നു. ക്രിസ്തു വർഷം 1859 -ൽ പ്രദേശത്തെ പൗരപ്രമുഖരായ സ൪വശ്രീ. ശങ്കരനാരായണപിള്ള, മീയാത്ത് രാമവ൪മ്മതിരുമുൽപ്പാട്, ഇടവഴിക്കൽ രാമകൃഷ്ണപിള്ള തുടങ്ങിയവരാണ് ഈ വിദ്യാലയം സ്ഥാപിക്കാൻ മുൻകൈയെടുത്തത്. കൂടാതെ പ്രദേശത്തെ നിരവധി വിശിഷ്ട വ്യക്തികളുടെ ചിന്തയും മനസും സമ്പത്തും ആരോഗ്യവും വിവിധ കാലങ്ങളിൽ ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് ഉപോൽബലകമായിട്ടുണ്ട് .അക്കാലത്ത് ഇന്നാട്ടിലെ പൊതുസമൂഹത്തിന്റെ പരിഛേദമായിരുന്നു ഈ വിദ്യാലയം എന്ന് നിസ്സംശയം പറയാവുന്നതാണ് . ഇവിടുത്തെ വിദ്യാർത്ഥി ബാഹുല്യം ശ്രദ്ധേയമായിരുന്നു. അതേതുടർന്ന് 1959 ഒക്ടോബർ മാസം 12 ന് ഒന്നു മുതൽ നാലാം ക്ലാസ് വരെ പ്രത്യേക വിഭാഗമാക്കി മൂലവിദ്യാലയത്തിൽ നിന്നും വേർപെടുത്തി. 1990 - ൽ വോക്കേഷണൽ ഹയർസെക്കന്ററി (VHSE) വിഭാഗം പ്രവർത്തനമാരംഭിച്ചു. അതേ വ൪ഷം തന്നെ കേരള സ൪വകലാശാലയുടെ ബി.എഡ്. സെന്ററും ഈ കോമ്പൗണ്ടിൽ പ്രവ൪ത്തനമാരംഭിച്ചു. 2004-ലാണ് ഹയ൪ സെക്കന്ററി വിഭാഗം പ്രവ൪ത്തിച്ചു തുടങ്ങിയത്.