ആര്യങ്കാവ് ചുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം ജില്ലയെ തമിഴ്നാട്ടിലെ തെഗാശി ജില്ലയുമായി ബന്ധിപ്പിക്കുന്ന ചുരമാണ് ആര്യങ്കാവ് ചുരം.[1][2] കൊല്ലം - തിരുമംഗലം ദേശീയപാത 744 ഉം കൊല്ലം ചെങ്കോട്ട റെയിൽപാതയും ഇതുവഴി കടന്നു പോകുന്നു. അമ്പനാട് കുന്നുകളുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന മുളംകാടുകൾ നിറഞ്ഞ ആര്യങ്കാവ് ചുരം വഴി തമിഴ്‌നാട് ഡെക്കാൻ പീഠഭൂമി ഭാഗത്തു നിന്നും വീശുന്ന ചൂട് കാറ്റാണ് പുനലൂരിനെ കേരളത്തിലെ ഏറ്റവും കൂടുതൽ താപനിലയുള്ള പ്രദേശങ്ങളിലൊന്നായി[3][4] മാറ്റുന്നതെന്നു കരുതുന്നു.[5][6] [7] പാലക്കാട് കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്ന പട്ടണമാണ് പുനലൂർ.[8] [9][10] തീവണ്ടിപ്പാതയുടെ ഭാഗമായി നിർമ്മിച്ച അര കിലോമീറ്ററിലധികം വരുന്ന തുരങ്കം ആര്യങ്കാവ് ചുരത്തിന്റെ പ്രത്യേകതയാണ്.[11] തുരങ്കം ആരംഭിക്കുന്നത് കേരളത്തിലും അവസാനിക്കുന്നത് തമിഴ്‌നാട്ടിലുമാണ്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2015-05-14.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-08. Retrieved 2015-05-14.
  3. http://www.mathrubhumi.com/kollam/news/3505418-local_news-kollam.html[പ്രവർത്തിക്കാത്ത കണ്ണി]
  4. http://www.mathrubhumi.com/kollam/news/1491159-local_news-Kollam-%E0%B4%AA%E0%B5%81%E0%B4%A8%E0%B4%B2%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D.html[പ്രവർത്തിക്കാത്ത കണ്ണി]
  5. http://www.madhyamam.com/news/278695/140330[പ്രവർത്തിക്കാത്ത കണ്ണി].
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-03. Retrieved 2015-05-14.
  7. http://anchalnet.com/index.php?option=com_content&view=article&id=390:2011-10-24-08-04-05&catid=1:latest-news&Itemid=18[പ്രവർത്തിക്കാത്ത കണ്ണി]
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-04-09. Retrieved 2015-05-14.
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-06. Retrieved 2015-05-14.
  10. http://www.madhyamam.com/news/278695/140330[പ്രവർത്തിക്കാത്ത കണ്ണി]
  11. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2015-05-14.
"https://ml.wikipedia.org/w/index.php?title=ആര്യങ്കാവ്_ചുരം&oldid=3774040" എന്ന താളിൽനിന്ന് ശേഖരിച്ചത്