ആരോഗ്യപ്പച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആരോഗ്യപ്പച്ച
Trichopus zeylanicus at Nilagala, Sri Lanka.
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
Order: Dioscoreales
Family: Dioscoreaceae
Genus: Trichopus
Species:
T. zeylanicus
Binomial name
Trichopus zeylanicus

പശ്ചിമഘട്ട വനമേഖലയിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ്‌ ആരോഗ്യപ്പച്ച. ട്രൈക്കോപ്പസ് സൈലനിക്കസ് (Trichopus zeylanicus) എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഇതിന്റെ സംസ്കൃതനാമം ഋഷിഭോജ്യം, ജീവനി എന്നിങ്ങനെയാണ്‌. ഇത് കഷായം, തിക്തം എന്നീ രസങ്ങളോടുകൂടിയതും, ലഘു - രൂക്ഷ ഗുണത്തോടും ഉഷ്ണവീര്യത്തോടും കൂടിയുള്ള ഒരു സസ്യമാണ്‌[1].

ഘടന[തിരുത്തുക]

ഏകദേശം 30 സെന്റീമീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു വള്ളിച്ചെടിയാണ്‌. ഇലകൾ ത്രികോണാകൃതിയിലുള്ളതും കടും പച്ചനിറത്തിലുള്ളതുമാണ്‌. ഇതിനാലായിരിക്കണം ഈ സസ്യത്തിന്‌ ആരോഗ്യപച്ച എന്ന പേര്‌ ലഭിച്ചതെന്നു കരുതുന്നു. വളരെ ചെറിയപൂക്കൾ, ഏലക്കായെപ്പൊലെയുള്ള ചെറിയ കായ്കൾ എന്നിവയാണ്‌ ഇതിനുള്ളത്. പാകമാകാത്ത കായ്കൾക്ക് എണ്ണമയം ഉണ്ടായിരിക്കും[2].

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-07-24. Retrieved 2009-07-25.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-07-24. Retrieved 2009-07-25.

(indianmedicine.eldoc.ub.rug.nl/root/A3/184a/ )

"https://ml.wikipedia.org/w/index.php?title=ആരോഗ്യപ്പച്ച&oldid=3624372" എന്ന താളിൽനിന്ന് ശേഖരിച്ചത്