ആരമ്പുവള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആരമ്പുവള്ളി
ആരമ്പുവള്ളിയുടെ പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Subfamily:
Tribe:
Genus:
Species:
B. vahlii
Binomial name
Bauhinia vahlii
Wight & Arn
Synonyms
  • Phanera vahlii (Wight & Arn.) Benth.

ഇന്ത്യയിലെ ഏറ്റവും വലിയ വള്ളിച്ചെടിയായ ആരമ്പുവള്ളി മരങ്ങളുടെ ഏറ്റവും വലിയ ശത്രുവാണ്[1]. (ശാസ്ത്രീയനാമം: Bauhinia vahlii). തണ്ട് രോമാവൃതമാണ്. ഏറ്റവും വലിയ മരങ്ങളിൽ പോലും ചുറ്റിക്കയറി അവയെ ഞെരിച്ചുകൊല്ലുകയും അവയ്ക്കു മുകളിലെത്തി നിഴൽപരത്തുകയും ചെയ്യുന്ന ആരമ്പുവള്ളിയെ കാട്ടിലെ കുറ്റവാളികളിലൊന്നായി കണക്കാക്കുന്നു. ഇവയ്ക്ക് ഒന്നരമീറ്ററിലധികം ചുറ്റളവ് ഉണ്ടാവാറുണ്ട്. ഒട്ടകത്തിന്റെ കുളമ്പിന്റെ ആകൃതിയാണ് ഇലകൾക്ക്. വേനലിനവസാനം ഈ ചെടി പൂക്കുന്നു. പൂക്കൾക്ക് വെഌഅ നിറമാണ്. മഴക്കാലത്ത് വിളയും. കായ പൊട്ടുമ്പോൾ വലിയ ശബ്ദമുണ്ടാകും. തൊലിയിൽ 7ശതമാനവും തണ്ടിൽ 8 ശതമാനവും ടാനിൻ ഉണ്ട്. തോൽ ഊറയ്ക്കിടാൻ ഇത് ഉപയോഗിക്കുന്നു. ഇളംകായും വിത്തും കറിവയ്ക്കാൻ കൊള്ളാം. വിളഞ്ഞ വിത്തിന് കശുവണ്ടിയുടെ സ്വാദാണ്.

മറ്റു ഭാഷകളിലെ പേരുകൾ[തിരുത്തുക]

Maloo Creeper • Assamese: Nak kati lewa • Bengali: Chehur lata, Shimool • Hindi: मालू Malu, Jallaur, Jallur, Mahul • Kannada: Chambolli • Malayalam: Mottanvalli • Marathi: चम्बुली Chambuli • Nepali: भोर्ला Bhorla • Oriya: Siyali • Sanskrit: Asmantaka, Malanjhana • Tamil: Mandarai, Adda, Kattumandarai • Telugu: Madapu, Adattige (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആരമ്പുവള്ളി&oldid=3994167" എന്ന താളിൽനിന്ന് ശേഖരിച്ചത്