ആയിഷ (കവിത)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വയലാർ രാമവർമ്മയുടെ പ്രസിദ്ധമായ ഖണ്ഡകാവ്യമാണ് ആയിഷ. 1952ലാണ് ഇത് പ്രസിദ്ധീകൃതമായത്. വയലാർ കവിതകളിൽ ഏറെ പ്രകീർത്തീക്കപ്പെട്ടിട്ടുള്ള ഈ ഖണ്ഡകാവ്യം ഏറെ ജനകീയമാക്കിയത് അതിന്റെ കഥാപ്രസംഗ ആവിഷ്ക്കാരമാണ്. വി.സാംബശിവൻ ആയിഷ നൂറുകണക്കിനു വേദികളിൽ നാലു പതിറ്റാണ്ടോളം അവതരിപ്പിച്ചിരുന്നത്രേ.

കഥാസാരം[തിരുത്തുക]

ഒരു മൂന്നാം കക്ഷിയുടെ അനുഭവ /നിരീക്ഷണ വിവരണമായിട്ടാണ് ആയിഷയെന്ന കാവ്യം രൂപപ്പെടുത്തിയിരിക്കുന്നത്. ആയിഷ എന്ന എട്ടൊ പത്തോ വയസ്സുള്ള ബാലിക പാൽ വിൽക്കുന്ന വീടുകളിൽ ഒന്നാണ് നിരീക്ഷന്റേത്. നിഷ്കളങ്ക ബാല്യത്തെ അവതരിപ്പിച്ചുകൊണ്ട് തുടങ്ങുന്ന കാവ്യം പിന്നീടങ്ങോട്ട് വിവരിക്കുന്നത് അടുത്ത പത്തോ അതിലധികമോ വർഷങ്ങളായി നടക്കുന്ന സംഭവ പരമ്പരകളേയാണ്.

കഥാ പാത്രങ്ങൾ[തിരുത്തുക]

  • ആയിഷ പാൽ വിൽക്കുന്ന പെൺകുട്ടിയാണ് നാം ആദ്യം കാണുമ്പോൾ. അവളുടെ കുടുംബ പശ്ചാത്തലം വഴിയേ അവതരിപ്പിക്കപ്പെടുന്നു.
  • അദ്രുമാൻ- ആയിഷയുടെ പിതാവ്. ഇറച്ചിവെട്ടുക്കാരനും മാംസ വിൽപ്നക്കാരനും.മുൻ കോപിയും ശുണ്ഡിക്കാരനും ആയ ഇയാൾ പൈശാചികതയുടെ ആൾരൂപമായി അവതരിപ്പിക്കപ്പെടുന്നു. എന്തിനും ഏതിനും “നിന്നെ ഞാൻ അറുത്ത് കടയിൽ കെട്ടിതൂക്കും” എന്നട്ടഹസിക്കുന്നയാൾ.
  • ആയിഷയുടെ ഭർത്താവ് – പേരില്ലാത്ത ഒരു ധനികൻ, “, നൂറു രൂഫാ “ കൊടുത്ത് ആയിഷയെ നിക്കാഹ് ചെയ്ത് കൊണ്ട് വരുന്ന കാമഭ്രാന്തൻ. ഏതാനം വർഷത്തിനുള്ളിൽ ആയിഷയേയും അയാൾ മൊഴിചൊല്ലുന്നു. “ആറോളം പെണ്ണുങ്ങളെ“ മുമ്പ്ചൊല്ലിയതുപോലെ. അയാളുടെ കുഞ്ഞിനെ അവൾ തെരുവിൽ പ്രസവിക്കുന്നെങ്കിലും കൂടെയുള്ള തെരുവ് സ്ത്രീകൾ ആ കുഞ്ഞിനെ പൊന്തക്കാട്ടിലെറിഞ്ഞു കളയുന്നു.
  • റഹീം – ചെയ്യാത്ത കുറ്റത്തിനു ലോക്കപ്പിലായ ആയിഷയ്ക്ക് ലോക്കപ്പ് ക്കാലത്ത് ഉണ്ടാകുന്ന കുഞ്ഞ്. “ഏതോ പോലീസുക്കാരൻ “ എന്ന് തെരുവി കുട്ടികൾ അവന്റെ ബാപ്പയെ പരാമർശിച്ച് അവനെ കളിയാക്കുന്നു. തെരുവിൽ വളരുന്നവനാണ് "ആയിശ ഉമ്മാന്റെ പുന്നാര മോൻ "എന്ന് സ്വയം പാടി തെരുവിൽ തെണ്ടുന്ന കഥാപാത്രം.

പ്രമേയങ്ങൾ[തിരുത്തുക]

ബാല്യത്തിൽ വിവാഹിതയാവുകയും, കൗമാരത്തിൽ ഗർഭിണിയായി മൊഴിചൊല്ലപ്പെട്ട്, തെരുവിൽ പ്രസവിച്ച്, കുഞ്ഞിനെ കൊന്നു എന്ന ചെയ്യാത്ത കുറ്റത്തിനു ജയിൽ പോകേണ്ടി വരുന്ന ആയിഷ, ജയിൽക്കാലത്ത് പീഡിപ്പിക്കപ്പെട്ട് ഗർഭിണിയായി പുറത്ത് വരുന്നു. ഇത്തവണ തന്റെ കുഞ്ഞിനെ പൊന്നുപൊലെ നോക്കും എന്നു ശപഥം ചെയ്യുന്നു. അതിനായി അവൾ തെരുവ് വേശ്യയാവുന്നു. സാമാന്യം നല്ല ചുറ്റുപാടിലേക്ക് എത്തിയ ശേഷം വീണ്ടും ജയിലിലാവുന്നു. അവളുടെ പിതാവ് നേരത്തെ തന്നെ കൊലകുറ്റത്തിനു ജയിലാണ്. അച്ഛനാരന്നെറിയാത്ത ബാലനായ റഹീം" ലോക്കപ്പിലുള്ള ആയിശ ഉമ്മാന്റെ പുന്നാരമോന്നാവുന്നു."
ലോക്കപ്പിൽ നിന്നിറങ്ങുന്ന അദ്രുമാൻ ചെറുമകനേയും കൊണ്ട് നഗരത്തിൽ അലയുന്നിടത്തു വച്ച് നാളെ ഇവർ എന്ത് ചെയ്യും എന്ത് ചെയ്യില്ല എന്ന് ചോദ്യം ഉയർത്തി കൊണ്ട് കാവ്യം അവസാനിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആയിഷ_(കവിത)&oldid=4012934" എന്ന താളിൽനിന്ന് ശേഖരിച്ചത്