ആയിരവല്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ തിരുവനന്തപുരം - കൊല്ലം ജില്ലകളിൽ‌ ഏലമലയിൽ കോട്ടയാർ തടാകത്തിനു ചുറ്റുമായി വസിക്കുന്ന ആദിവാസികളായ കാണിക്കാരുടെ ഒരു ആരാധനാമൂർ‌ത്തിയാണ് ആയിരവല്ലി. സംഘകാല മനുഷ്യരുടെ ആരാധനാക്രമമാണ് കാണിക്കാർക്കിടയിൽ‌ ഇപ്പോഴും കാണാൻ കഴിയുന്നത്. മാടൻ, മറുത, ഊര,വള്ളി, കരിങ്കാളി, രസത്ത് തുടങ്ങി വരവേറ്റ മൂർത്തികളെന്നറിയപ്പെടുന്ന മലദൈവങ്ങളിൽ‌ പെട്ടൊരു മൂർ‌ത്തിയാണ് ആയിരവല്ലിയും. വരവേറ്റ മൂർത്തികൾക്ക് കുലദൈവങ്ങളെക്കാൾ ശക്തി കൂടുതലുണ്ടെന്ന് ഇവർ വിശ്വസിക്കുന്നു. വർഷത്തിലൊരിക്കൽ‌ നടത്തുന്ന പ്രധാന ആരാധന കൊടുതി എന്നാണറിയപ്പെടുന്നത്. പടുക്കയും പൊങ്കാലയും ചാർത്തുമാണ് കൊടുതിയിലെ മുഖ്യ ഇനങ്ങൾ. ഒരു കാണിപ്പറ്റിലെ മുഴുവൻ പേർക്കും വേണ്ടി നടത്തുന്നതാണ് ആണ്ടുകൊടുതി. വിളക്കുമാടം ആണ്ടുകൊടുതിയുടെ പ്രത്യേകതയാണ്. മുളയുപയോഗിച്ച് കെട്ടുന്ന വിളക്കുമാടത്തിന് സാധാരണ രണ്ടു മുറികളുണ്ടാകും, ആയിരവല്ലിക്കും ഇത്തിരനും. ഒരു മുറി മാത്രമേയുള്ളൂവെങ്കിൽ അത് ആയിരവല്ലിക്കു വേണ്ടിയായിരിക്കും. ആണ്ടുകൊടിതിയോടനുബന്ധിച്ച് ആയിരവല്ലി ചാർത്താണ് നടത്തുന്നത്. ഭൂമിയമ്മയുടെ ഇടത് തുടയിൽ നിന്ന് പൊട്ടി മുളച്ചതാണത്രേ ആയിരവല്ലി.

ആയിരവല്ലിക്കളം[തിരുത്തുക]

കാണിക്കാർ ആരാധനയ്ക്കായി പ്രത്യേകം ക്ഷേത്രങ്ങളോ ദേവാലയങ്ങളോ പണിയാറില്ല. കുറച്ചു സ്ഥലം വെട്ടി വെളിവാക്കി വർഷത്തിലൊരിക്കൽ കൊടുതി നടത്തുന്നു. കൊടുതി നടത്തുന്ന സ്ഥലത്തെ കൊടുതിക്കളമെന്നാണ് പറയുന്നത്. ആയിരവല്ലിക്ക് കൊടുതി നടത്തുന്നയിടം ആയിരവല്ലിക്കളം‌ എന്നും പറഞ്ഞുവരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആയിരവല്ലി&oldid=4058304" എന്ന താളിൽനിന്ന് ശേഖരിച്ചത്