ഉള്ളടക്കത്തിലേക്ക് പോവുക

ആയിരമ്പല്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആയിരമ്പല്ലി
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
P. erumei
Binomial name
Psettodes erumei
(Bloch & Schneider, 1801)

ചെങ്കടൽ മുതൽ വടക്കൻ ഓസ്ട്രേലിയ വരെ ഇന്ത്യൻ, ശാന്ത സമുദ്രങ്ങളിൽ കണ്ടുവരുന്ന നങ്ക് ഇനത്തിൽപ്പെട്ട ഒരിനം ഉവരുനീർ മീനാണ് ആയിരമ്പല്ലി (Psettodes erumei).

ശരീരപ്രകൃതി

[തിരുത്തുക]

ഈ കുടുംബത്തിലെ മറ്റ് അംഗങ്ങളെ വച്ച് നോക്കുമ്പോൾ, അടിവശത്തെ കണ്ണ് മറ്റ് നങ്കിനങ്ങളിൽ നിന്ന് വ്യത്യസ്തമായി മുഴുവനായും അതിൻ്റെ മേൽവശത്ത് വരാതെ ഇവയുടെ തലയുടെ വരമ്പ് വരെ എത്തിനിൽക്കുന്ന രീതിയിലാണ് ഉള്ളത്. മേൽച്ചിറകിന് മുന്നിലായി കൂർത്ത മുള്ളുകൾ ഉള്ളത് ഇവയെ തങ്ങളുടെ അടുത്ത ബന്ധുക്കളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. ഇവയുടെ മുകൾവശത്ത് ഒന്നിലധികം മങ്ങിയതോ വെള്ള നിറത്തിലുള്ളതോ ആയ വരകൾ കാണുവാൻ കഴിയും.

വലുപ്പം

[തിരുത്തുക]

പരമാവധി 64 സെ.മീ (25 ഇഞ്ച്) സെൻ്റിമീറ്റർ വരെ നീളം വയ്ക്കാറുള്ള ഇവയുടെ ശരാശരി നീളം 18 സെ.മീ (7 ഇഞ്ച്) സെൻ്റിമീറ്റർ മുതൽ 50 സെ.മീ (20 ഇഞ്ച്) സെൻ്റിമീറ്റർ വരെ ആണ്. അതിന്റെ കുടുംബത്തിലെ ഏറ്റവും വലിയ അംഗമാണിത്. ഇതുവരെ പിടിക്കപ്പെട്ടവയിൽ ഏറ്റവും ഭാരം കൂടിയ മീനിന് 9,000 ഗ്രാം തൂക്കമുണ്ടായിരുന്നു.

പെരുമാറ്റം

[തിരുത്തുക]

രാത്രികാലങ്ങളിൽ മണൽ അല്ലെങ്കിൽ ചെളി നിറഞ്ഞ അടിത്തട്ടിൽ പുതഞ്ഞിരുന്നാണ് ഇവ ഇരതേടുന്നത്. ചെറുമീനുകളും മറ്റ് ജലജീവികളും ഇവയുടെ ആഹാരം. 1 മീ (3 അടി) മീറ്റർ (3 ) മുതൽ 100 മീ (328 അടി) മീറ്റർ (328 അടി) വരെ ആഴത്തിലാണ് സാധാരണമായി ഇവ കാണപ്പെടുന്നത്.[1]

മറ്റ് ഭാഷകളിൽ

[തിരുത്തുക]
  • തായ് ഭാഷയിൽ പ്ല ത ദ്യവ് (Thai: ปลาตาเดียว, വാച്യ. 'ഒറ്റക്കണ്ണൻ മീൻ'), പ്ല ചക്ക് പാൻ (ปลาจักรผาน), പ്ല ബൈ ഖനുൻ (ปลาใบขนุน, വാച്യ. 'പ്ലാവില മീൻ'), പ്ല ന യാക്ക് (ปลาหน้ายักษ์, വാച്യ. 'യക്ഷമുഖൻ മീൻ'), പ്ല സീക്ക് ദ്യവ് (ปลาซีกเดียว, വാച്യ. 'ഒറ്റ വശം മീൻ'), എന്നീ പേരുകളിൽ അറിയപ്പെടുന്നു.
  • ചൈനീസിൽ ഈ മീൻ ദായ്റൗജ്യാൻ (大口鰜, വാച്യ. 'വലിയ വായ് നങ്ക്') എന്നറിയപ്പെടുന്നു.

അവലംബങ്ങൾ

[തിരുത്തുക]
  1. Pornchaloempong, Pimpen; Rattanapanon, Nithiya. "ปลาจักรผาน / INDIAN HALIBUT". Fish Network Solution (in thai).{{cite web}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=ആയിരമ്പല്ലി&oldid=4590750" എന്ന താളിൽനിന്ന് ശേഖരിച്ചത്