ആയിരം നാവുള്ള മൗനം (കവിത)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആയിരം നാവുള്ള മൗനം
പുറംചട്ട
കർത്താവ്യൂസഫലി കേച്ചേരി
രാജ്യംഇന്ത്യ
ഭാഷമലയാളം

യൂസഫലി കേച്ചേരിയുടെ ആയിരം നാവുള്ള മൗനം എന്ന കവിതാ സമാഹാരത്തിനാണ് 1984-ൽ കവിതാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് [1][2].

പ്രപഞ്ച ജീവിതത്തിന്റെ ആഴത്തിൽ അനിവാര്യമായിട്ടുള്ള നിരവധി മഹാവൈരുദ്ധ്യങ്ങളെ ഇന്ദ്രിയാനുഭവങ്ങളുെടെ രൂപത്തിൽ വരച്ചു കാണിക്കുന്ന കവിതകൾ ഉൾക്കൊള്ളുന്നതാണ് ഈ സമാഹാരം. ഹൈന്ദവ-മുസ്ലിം മിത്തുകൾ കവിതകൾക്ക് ഇതിവൃത്തമാക്കിയിട്ടുണ്ട്. ബ്രഹ്മരാഗം എന്ന കവിതയിൽ ശ്രീകൃഷ്ണ ഭക്തി പ്രകടമാണ്. അഹൈന്ദവം തുളസിച്ചെടി, ഓണപ്പാട്ട്, ഉത്തര നളചരിതം തുടങ്ങിയ കവിതകളിലും െൈഹന്ദവ സംസ്കാരമാണ് ഇതിവൃത്തം. സ്നേഹഗീതം, ഹംസ ഗാനം , വിശ്വാചാര്യൻ, ഒരു പടക്കഥ എന്നീ കവിതകളിൽ ഇസ്ലാമിന്റെ മഹത്യം ആവിഷ്ക്കുന്നുണ്ട്. കബോള കേരളം, അലറുവിൻ മക്കളെ തുടങ്ങിയവ വർത്തമാന കാല അവസ്ഥകളോടുള്ള കവിയുടെ രൂക്ഷമായ പ്രതികരണങ്ങളാണ്. വൈലോപ്പിള്ളി, വയലാർ, മുഹമ്മദ് റാഫി എന്നിവെരെ കുറിച്ചെഴുതിയ സ്മൃതി ബന്ധുരങ്ങളായ കവിതകളും ഈ സമാഹാരത്തിൽ അടങ്ങിയിരിക്കുന്നു.

അവലംബം[തിരുത്തുക]