ആമ്പർ റൂം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Hand-coloured photograph of the original Amber Room, 1931

സെന്റ് പീറ്റേഴ്സ്ബർഗിനടുത്തുള്ള സുർസകോയി സെലോയിലെ കാതറിൻ പാലസിൽ സ്ഥിതി ചെയ്യുന്ന സ്വർണ്ണ ഇലകളും കണ്ണാടികളും ഉപയോഗിച്ച് ആമ്പർ പാനുകളിൽ അലങ്കരിച്ച ഒരു അറയാണ് ആമ്പർ റൂം (റഷ്യൻ: Янтарная комната, tr.. Yantarnaya Komnata, ജർമ്മൻ: ബെൺസ്റ്റീൻസിമ്മർ, പോളിഷ്: Bursztynow komnata).പ്രഷ്യയിലെ പതിനെട്ടാം നൂറ്റാണ്ടിൽ നിർമിച്ച ഒമ്പത് ആമ്പർ റൂമുകൾ രണ്ടാം ലോകമഹായുദ്ധകാലത്ത് അപ്രത്യക്ഷമാവുകയും ചെയ്തിരുന്നു. നഷ്ടമായതിനു മുമ്പ്, അത് "ലോകത്തിന്റെ എട്ടാമത്തെ അത്ഭുതം" ആയി കണക്കാക്കപ്പെട്ടിരുന്നു. 1979 നും 2003 നും ഇടയിൽ കാതറിൻ പാലസിൽ ഒരു പുനർനിർമ്മാണവും നടന്നു.

1701- ൽ ബെർലിനിലെ പ്രസ്സിയയിലെ ചാർട്ടൻബർഗ് പാലസിന്റെ ഭാഗമായി ആമ്പർ റൂം നിർമ്മിക്കാൻ തുടങ്ങി. ജർമ്മൻ ബരോക്ക് ശില്പിയും ആന്ദ്രേസ് ഷ്ലട്ടർ, ഡാനിഷ് ആമ്പർ ക്രാഫ്റ്റ്സ്മാൻ ഗോട്ട്ഫ്രൈഡ് വൂൾഫ്രം എന്നിവർ ചേർന്നാണ് രൂപകല്പനചെയ്തത്. 1707 വരെ ഷ്ലട്ടർ, വൂൾഫ്രം എന്നിവർ ആമ്പർ റൂമിൽ പ്രവർത്തിച്ചു. ആമ്പർ മാസ്റ്റേഴ്സ് ഗോട്ട്ഫ്രഡ് ടുറൂ, ഡാൻസിഗിൽ നിന്നുള്ള ഏൺസ്റ്റ് ഷാക്റ്റ് എന്നിവരോടൊപ്പം പ്രവർത്തനങ്ങൾ തുടർന്നു. ബെർലിനിൽ 1716 വരെ അതു തുടർന്നു. പ്രഷ്യൻ രാജാവ് ഫ്രെഡറിക് വില്യം ഒന്നാമൻ റഷ്യൻ സാമ്രാജ്യത്തിലെ സാർ റഷ്യയിലെ പീറ്റർ ഒന്നാമനു കൊടുത്തു. റഷ്യയിൽ, റൂം വിപുലീകരിക്കുകയും നിരവധി പുനരുദ്ധാരണങ്ങൾക്ക് ശേഷം അത് 55 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ (590 ചതുരശ്ര അടി) ഉള്ളതും 6 ടൺ (13,000 എൽ.ബി) ആമ്പർ ഉൾക്കൊള്ളുന്നതുമായി തീർന്നു.

രണ്ടാം ലോകമഹായുദ്ധസമയത്ത് നാസി ജർമ്മനിയിലെ ആർമി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ആംബർ റൂം കൊള്ളയടിച്ചു. പുനർനിർമ്മാണത്തിനും പ്രദർശനത്തിനുമായി കോണിംഗ്സ്ബർഗിൽ കൊണ്ടുവന്നു. അതിന്റെ ഇപ്പോഴത്തെ ആമ്പർ റൂം കൃത്യമായി എവിടെയാണ് എന്നത് ഒരു നിഗൂഢതയായി തുടരുന്നു.1979-ൽ, സാർസ്കോയ് സെലോയിൽ ആംബർ മുറി പുനർനിർമ്മിക്കാൻ ശ്രമം നടന്നു.2003-ൽ റഷ്യൻ നിർമ്മാതാക്കളുടെയും ജർമ്മനിയിൽ നിന്നുള്ള സംഭാവനകളുടെയും ഫലമായി ദശാബ്ദങ്ങൾക്കു ശേഷം പുനർനിർമ്മിച്ചു. പുനർനിർമ്മിച്ച അംബർ റൂം കാതറിൻ പാലസിൽ ഉദ്ഘാടനം ചെയ്തു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

Sources[തിരുത്തുക]

Printed[തിരുത്തുക]

ഓൺലൈനിൽ[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

Coordinates: 59°42′57″N 30°23′44″E / 59.71583°N 30.39556°E / 59.71583; 30.39556

"https://ml.wikipedia.org/w/index.php?title=ആമ്പർ_റൂം&oldid=2824474" എന്ന താളിൽനിന്നു ശേഖരിച്ചത്