ആമാടപ്പെട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആഭരണങ്ങൾ സൂക്ഷിക്കുന്ന മനോഹരമായ പെട്ടിയാണ് ആമാടപ്പെട്ടി

ആഭരണങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഒരു പെട്ടിയാണ് ആമാടപ്പെട്ടി. ഫ്രഞ്ചുകാർ കൊണ്ടുവന്ന ഒരുതരം പൊൻനാണയമാണ്‌ 'ആമാട' എന്ന പേരിലറിയപ്പെട്ട വിൽക്കാശ്. ഇത് സൂക്ഷിക്കുന്ന പെട്ടിയായിരുന്നു ആമാടപ്പെട്ടി. ഈ നാണയപ്പെട്ടി പിൽക്കാലത്ത് ആഭരണപ്പെട്ടിയായി മാറിയത്. മറ്റ് ആഭരണങ്ങൾ ഇല്ലാത്തവർ ആമാടയെന്ന ഈ പൊൻനാണയങ്ങളെ ചരടിൽ കോർത്ത് ആഭരണമായി ഉപയോഗിക്കാറുണ്ടായിരുന്നു. അങ്ങനെ നാണയപ്പെട്ടിയായിരുന്ന ആമാടപ്പെട്ടി ആഭരണപ്പെട്ടികൂടിയായി മാറി. പിന്നീട് ഈ നാണയം പ്രചാരത്തിലില്ലാതായപ്പോൾ ഈ പെട്ടി ആഭരണം സൂക്ഷിക്കാൻ മാത്രം ഉപയോഗിച്ചു. അങ്ങനെ അത്തരം ആഭരണപ്പെട്ടിയ്ക്ക് ആമാടപ്പെട്ടി എന്ന പേരുവന്നു

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആമാടപ്പെട്ടി&oldid=1290279" എന്ന താളിൽനിന്ന് ശേഖരിച്ചത്