ആബി ഡങ്കിൻ
വ്യക്തിവിവരങ്ങൾ | |||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ജനനം | Rota, Andalusia, Spain | നവംബർ 24, 1995||||||||||||||||||||||
ഉയരം | 5’10 | ||||||||||||||||||||||
Sport | |||||||||||||||||||||||
രാജ്യം | United States | ||||||||||||||||||||||
കായികയിനം | Wheelchair basketball | ||||||||||||||||||||||
Disability class | 3.5 | ||||||||||||||||||||||
Event(s) | Women's team | ||||||||||||||||||||||
കോളേജ് ടീം | University of Texas at Arlington | ||||||||||||||||||||||
Medal record
|
ഒരു അമേരിക്കൻ 3.5 പോയിന്റ് വീൽചെയർ ബാസ്കറ്റ്ബോൾ താരമാണ് അബിഗയിൽ ഡങ്കിൻ (ജനനം: നവംബർ 24, 1995) കാനഡയിലെ ടൊറോണ്ടോയിൽ നടന്ന 2015-ലെ പാരാപൻ അമേരിക്കൻ ഗെയിംസ്, ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന 2016-ലെ പാരാലിമ്പിക്സ്, തായ്‌ലൻഡിലെ സുഫൻബുരിയിൽ നടന്ന 2019-ലെ വനിതാ യു 25 വീൽചെയർ ബാസ്‌ക്കറ്റ്ബോൾ ലോക ചാമ്പ്യൻഷിപ്പ് എന്നിവയിൽ അവർ സ്വർണം നേടി.
മുൻകാലജീവിതം
[തിരുത്തുക]ആബി ഡങ്കിൻ 1995 നവംബർ 24 ന് സ്പെയിനിലെ അൻഡാലുഷ്യയിലെ റോട്ടയിൽ ജനിച്ചു. [1] പക്ഷേ ടെക്സസിലെ ന്യൂ ബ്രൗൺഫെൽസിനെ അവരുടെ ജന്മനഗരമായി കണക്കാക്കുന്നു.[2][3] ഡങ്കിന് 13 വയസ്സുള്ളപ്പോൾ, അസാധാരണമായ വേദനയ്ക്ക് കാരണമാകുന്ന കോംപ്ലക്സ് റീജിയണൽ പെയിൻ സിൻഡ്രോം എന്ന മസ്തിഷ്ക രോഗം അവർക്ക് കണ്ടെത്തി. ബാസ്ക്കറ്റ്ബോൾ കളിർക്കാരിയായ അവർ ആയോധനകലയിൽ രണ്ടാം ഡിഗ്രി ബ്ലാക്ക് ബെൽറ്റ്കാരിയായിരുന്നു. [4] വേദന വകവയ്ക്കാതെ അവർ സ്പോർട്സ് കളിക്കുന്നത് തുടർന്നിരുന്നു. 2013 ഫെബ്രുവരിയിൽ അവർ ചികിത്സയ്ക്കായി നോർത്ത് ടെക്സാസിലേക്ക് പോയി. ഇനി ഒരിക്കലും ബാസ്കറ്റ്ബോൾ കളിക്കാനോ പച്ചകുത്താനോ കഫീൻ കഴിക്കാനോ കഴിയില്ലെന്ന് അവരോട് ഡോക്ടർമാർ പറഞ്ഞിരുന്നു.[3] 2013 ഫെബ്രുവരി 27 ന് ശരിയായി നടക്കാൻ കഴിയാതെ ഡങ്കിൻ ഉറക്കമുണർന്ന് വീൽചെയറിനെ ആശ്രയിച്ചു.[3] ചെറിയ ഫൈബർ ന്യൂറോപ്പതിയോടുകൂടിയ ന്യൂറോകാർഡിയോജെനിക് സിൻകോപ്പ് ഡിസൗട്ടോണമിയ എന്ന് ഈ രോഗം പിന്നീട് കണ്ടെത്തി.[5] ഒരിക്കൽ അവർ വിഷാദരോഗത്താൽ വിഷമിക്കുകയും വേദനസംഹാരികൾക്ക് അടിമപ്പെടുകയും അമിത അളവിൽ വേദനസംഹാരി കഴിക്കാനിടയാകുകയും ചെയ്തു.[3]
കായിക ജീവിതം
[തിരുത്തുക]കോമൽ കാന്യോൺ ഹൈസ്‌കൂളിലെ ട്രാക്ക്, ഫീൽഡ് അത്‌ലറ്റിക്സിൽ ഡങ്കിൻ മത്സരിച്ചു. വീൽചെയർ 100 മീറ്റർ, 400 മീറ്റർ, ഷോട്ട് പുട്ട് ഇവന്റുകൾ എന്നിവ നേടി.[6] യുട്യൂബിൽ ലണ്ടനിൽ നടന്ന 2012-ലെ പാരാലിമ്പിക് ഗെയിംസിന്റെ കായിക വീഡിയോകളിൽ നിന്ന് വീൽചെയർ ബാസ്‌ക്കറ്റ്ബോൾ അവർ കണ്ടെത്തി.[7] സൈനിക വിദഗ്ധരുമായും സാൻ അന്റോണിയോ പാരസ്പോർട്ട് സ്പർസിലും അവർ പരിശീലനം നേടി.[3] ആറുമാസത്തോളം പുരുഷന്മാരുമായി കളിച്ചതിന് ശേഷം, ആർലിംഗ്ടണിലെ ടെക്സസ് യൂണിവേഴ്സിറ്റി അവരുടെ പുതിയ ലേഡി മോവിൻ മാവ്സ് വീൽചെയർ ബാസ്കറ്റ്ബോൾ ടീമിനായി കളിക്കാൻ അവരെ നിയമിച്ചു.[4] പെൻസിൽവാനിയയിലെ എഡിൻബോറോയിൽ നടന്ന നാഷണൽ വീൽചെയർ ബാസ്കറ്റ്ബോൾ അസോസിയേഷൻ ഇന്റർകോളീജിയറ്റ് ടൂർണമെന്റിൽ ടോപ്പ് സീഡ് ഇല്ലിനോയിസ് യൂണിവേഴ്സിറ്റി ടീമിനെ 65-51ന് പരാജയപ്പെടുത്തി ലേഡി മോവിൻ മാവ്സ് 2016-ൽ അവരുടെ ആദ്യ ദേശീയ കിരീടം നേടി.[8]
2015 ജനുവരിയിൽ, ലേഡി മോവിൻ മാവ്‌സിനൊപ്പം ഏതാനും മാസങ്ങൾക്കുശേഷം, ഡങ്കിനെ ദേശീയ ടീമിലേക്ക് ക്ഷണിച്ചു.[9] കാനഡയിലെ ടൊറോണ്ടോയിൽ നടന്ന 2015-ലെ പാരാപൻ അമേരിക്കൻ ഗെയിംസിൽ സ്വർണം നേടിയ ടീമിലേക്ക് അവർ തിരഞ്ഞെടുക്കപ്പെട്ടു. 2016-ലെ റിയോ പാരാലിമ്പിക്‌സിൽ യുഎസ്എ ടീമിന്റെ ഭാഗമായിരുന്നു. [4] അതിൽ ഒരു പാരാലിമ്പിക് സ്വർണ്ണ മെഡൽ നേടി.[3] ഗെയിമുകളിൽ പരസ്യമായ സ്വവർഗ്ഗാനുരാഗികളായ അത്ലറ്റുകളിൽ ഒരാളായിരുന്നു അവർ. [10] ഡങ്കിൻ മോവിൻ മാവ്‌സിനോടൊപ്പം കളിക്കുന്നത് തുടർന്നു. 17 മാർച്ച് 2018 ന്, ദേശീയ ചാമ്പ്യൻഷിപ്പ് നേടുന്നതിനായി തങ്ങളുടെ എതിരാളികളായ അലബാമ സർവകലാശാലയെ 65-55ന് തോൽപ്പിച്ച് അവർ സീസൺ മറികടന്നു.[11]
2018-ൽ ജർമ്മനിയിലെ ഹാംബർഗിൽ നടന്ന 2018-ലെ വീൽചെയർ ബാസ്കറ്റ്ബോൾ ലോക ചാമ്പ്യൻഷിപ്പിൽ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് യുടിഎ വിദ്യാർത്ഥികളിൽ ഒരാളാണ് ഡങ്കിൻ [[12] അവിടെ ടീം യുഎസ്എ ആറാം സ്ഥാനത്തെത്തി.[13]2019 മാർച്ച് 16 ന് ദേശീയ ചാമ്പ്യൻഷിപ്പ് ഫൈനലിൽ മൊവിൻ മാവ്സ് വീണ്ടും അലബാമ സർവകലാശാലയെ നേരിട്ടു എന്നാൽ ഇത്തവണ അധിക സമയം എടുക്കുകയും 87-76 ന് തോൽക്കുകയും ചെയ്തു.[14] 2019 മെയ് മാസത്തിൽ തായ്‌ലൻഡിലെ സുഫൻബുരിയിൽ നടന്ന 2019 വനിതാ യു 25 വീൽചെയർ ബാസ്‌ക്കറ്റ്ബോൾ ലോക ചാമ്പ്യൻഷിപ്പിൽ യു 25 വനിതാ ടീമിനൊപ്പം സ്വർണ്ണ മെഡൽ നേടി. [15][16]ഫൈനലിൽ ടീം യുഎസ്എ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി 62-25. മോവിൻ മാവ് ടീം അംഗങ്ങളായ റോസ് ഹൊല്ലെർമാൻ, അന്നബെൽ ലിൻഡ്സെ എന്നിവർക്കൊപ്പം ഡങ്കിനെ ഓൾ-സ്റ്റാർ ഫൈവിൽ ഒരാളായി തിരഞ്ഞെടുത്തു.[17][18]
അവലംബം
[തിരുത്തുക]- ↑ "Abby Dunkin". Team USA. Retrieved 5 June 2019.
- ↑ "NWBA Athlete of the Week". Abby Dunkin. January 13, 2016. Retrieved June 5, 2019.
- ↑ 3.0 3.1 3.2 3.3 3.4 3.5 Vedia, Arianna (May 2, 2018). "Abby Dunkin beats the odds". The Shorthorn. Retrieved June 5, 2019.
- ↑ 4.0 4.1 4.2 "Abby Dunkin - My Live for Basketball". Yoocan. Retrieved June 5, 2019.
- ↑ "Abigail Dunkin". I Am Adaptive. Retrieved June 5, 2019.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Abby Dunkin - TX Track and Field Bio". Athletic Net. Retrieved June 5, 2019.
- ↑ "I Am Not Basketball: Abby Dunkin". RAW Coaching. Archived from the original on 2020-09-18. Retrieved 7 June 2019.
- ↑ "UTA's Lady Movin' Mavs win first national title". Fort Worth Star-Telegram. Retrieved June 7, 2019.
- ↑ "NWBA Athlete of the Week". Abby Dunkin. Retrieved June 7, 2019.
- ↑ "LGBT Paralympians, 'two minorities at once,' welcome increased visibility". Outsports. Retrieved June 7, 2019.
- ↑ Mody, Abhijit (March 17, 2018). "Lady Movin' Mavs claim national title". The Shorthorn. Retrieved April 26, 2018.
- ↑ "Lady Movin' Mavs chosen for women's national teams, prepare for world competition". UTA News Center. Archived from the original on 2019-06-07. Retrieved June 7, 2019.
- ↑ "Canada beats USA and secures fifth place - news". ZaDonk! Rollstuhlbasketball Weltmeisterschaft 2018. Archived from the original on 2019-06-07. Retrieved 7 June 2019.
- ↑ Coyle, Robert (16 March 2019). "Lady Movin' Mavs lose national championship final in overtime thriller". The Shorthorn. Retrieved June 1, 2019.
- ↑ "USA crowned 2019 Women's U25 World Champions". 2019 Women's U25 World Championships. Retrieved 31 May 2019.
- ↑ "USA's Dunkin aims high at 2019 Women's U25 World Championship". 2019 Women's U25 World Championships. Retrieved June 7, 2019.
- ↑ "Lady Movin' Mavs players help USA win world championship". UTA News Center. Archived from the original on 2019-06-07. Retrieved 7 June 2019.
- ↑ "Women's Team - Movin Mavs". The University of Texas at Arlington. Retrieved June 7, 2019.