ആഫ്രിക്കൻ മഹാഗണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആഫ്രിക്കൻ മഹാഗണി
ആഫ്രിക്കൻ മഹാഗണി പാതയോരത്ത്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
K. senegalensis
Binomial name
Khaya senegalensis
(Desr.) A. Juss.
Khaya senegalensis

Khaya senegalensis

ഖായ സെനഗലെൻസിസ് എന്ന വംശത്തിൽപ്പെട്ട മഹാഗണി മരമാണ് ആഫ്രിക്കൻ മഹാഗണി എന്നറിയപ്പെടുന്നത്. ഇത് വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ 60 മുതൽ 80 അടി വരെ ഉയരം വയ്ക്കുന്നു. മുൻകാലങ്ങളിൽ ഇവ ആഫ്രിക്കൻ വനാന്തരങ്ങളിൽ മാത്രമാണ് കാണപ്പെട്ടിരുന്നത്. തന്മൂലമാണ് ഇവയ്ക്ക് ആഫ്രിക്കൻ മഹാഗണി എന്ന പേർ ലഭ്യമായത്. 25 വർഷങ്ങൾക്കു ശേഷം മാത്രമേ ഇവ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നുള്ളു. ഇതിനാൽ വംശവർദ്ധന വളരെ സാവധാനമാണ്. ഇന്ത്യയിൽ വ്യാപകമായി കാണപ്പെടുന്ന മഹാഗണിയുമായി താരതമ്യപ്പെടുത്തുമ്പോൾ ആഫ്രിക്കൻ മഹാഗണിയുടെ വളർച്ച ഇരട്ടി വേഗത്തിലാണ്.

"https://ml.wikipedia.org/w/index.php?title=ആഫ്രിക്കൻ_മഹാഗണി&oldid=2109533" എന്ന താളിൽനിന്ന് ശേഖരിച്ചത്