Jump to content

ആഫ്രിക്കൻ ഒച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആഫ്രിക്കൻ ഒച്ച്‌
അക്കാറ്റിന ഫുലിക്ക (Achatina fulica) കേരളത്തിൽ
NE[1]
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superfamily:
(unranked):
clade Heterobranchia informal group Pulmonata
clade Eupulmonata
clade Stylommatophora
informal group Sigmurethra
Family:
Subfamily:
Genus:
Subgenus:
Species:
A. fulica
Binomial name
Achatina fulica
(Férussac, 1821)

അക്കാറ്റിന ഫുലിക്ക (Achatina fulica) എന്ന ശാസ്ത്രനാമമുള്ള ആഫ്രിക്കൻ ഒച്ച്‌[2] അഥവാ രാക്ഷസ ഒച്ച്‌ ,മൊലുസ്ക്ക ഫയ്ലത്തിൽ , ഗസ്ട്രോപോട ക്ലാസ്, അക്കാറ്റിനിടെ കുടുംബത്തിലെ അക്കാറ്റിന ജെനുസ്സിൽ പെട്ട ഇനമാണ് . ശാസ്ത്ര രേഖകളിൽ ഇവയെ കിഴക്കേ ആഫ്രിക്കൻ കര ഒച്ച്‌ , ആഫ്രിക്കൻ ഭീമൻ കര ഒച്ച്‌ എന്നും വിവരിക്കപ്പെടുന്നു . അന്തരീക്ഷ വായു ശ്വസിച്ചു കരയിൽ ജീവിക്കുന്ന വലിപ്പം കൂടിയ ഈ ഒച്ച്‌ കിഴക്കൻ ആഫ്രിക്കൻ സ്വദേശി ആണ്. ജൈവാധിനിവേശത്തിനു നല്ല ഉദാഹരണമാണ് ഇവ. ഏഷ്യ ഒട്ടുക്കും, ഇന്ത്യൻ മഹാസമുദ്ര ദ്വീപുകൾ, വെസ്റ്റ് ഇൻഡീസ് ദ്വീപുകൾ എന്നീ സ്ഥലങ്ങളിലെല്ലാം ഇവ സാധാരണമായിക്കഴിഞ്ഞു. 1821-ൽ ഫെറുസാക് ആണ് ഈ ഇനത്തെ ആദ്യമായി വിവരിച്ചത്. ചൈനയിൽ 1931-ൽ രേഖപ്പെടുത്തി.[3]

താഴെ പറയുന്ന മൂന്നു ഉപ ഇനങ്ങളെ കൂടി വിവരിക്കപ്പെടുന്നുണ്ട് :

  • അക്കാറ്റിന ഫുലിക്ക രോടാത്സി - ദാന്കെർ, 1852 (Achattina fulica rodatzi ) ,
  • അക്കാറ്റിന ഫുലിക്ക സിനിസ്ട്രോസ -ഗ്രാറ്റ്‌ലൂപ് , 1840 (Achattina fulica sinistrosa ) ,
  • അക്കാറ്റിന ഫുലിക്ക ഉംബുളിക്കാറ്റ - നെവിൽ , 1879 (Achattina fulica umbilicata )[4]

ശരീര ഘടന

[തിരുത്തുക]

വളർച്ച എത്തിയ ഒച്ചിന് 7 സെന്റിമീറ്റർ പൊക്കവും, 20 സെന്റിമീറ്റർ നീളവും ഉണ്ടാവും. മുകളറ്റം കൂർത്ത രക്ഷാ കവചം(തോട്) മുകളിൽ ഏറ്റി ആണ് യാത്ര. ഇത് കാൽസിയം നിർമിതമാണ്. കവചത്തിലെ ചുരുളുകൾ ഇടം പിരിയും, വലം പിരിയും ഉണ്ട്. വലം പിരി ആണ് സാധാരണം. തവിട്ടു നിറമുള്ള തോടുകളിൽ കുറുകെ വരകൾ ഉണ്ട്. ശരീരത്തിന്റെ അടിയിലെ മാംസളമായ പാദങ്ങൾ ഉപയോഗിച്ചാണ് ഇവ വളരെ സാവധാനം തെന്നി നീങ്ങുന്നത്‌. ഇതിനു സഹായകമായി ഒരു കൊഴുത്ത ദ്രാവകം ഇവ പുറപ്പെടുവിക്കും. ഈ ദ്രാവകം ഉണങ്ങിക്കഴിയുമ്പോൾ , മിന്നുന്ന വെള്ള വരകളായി ഇവ സഞ്ചരിച്ചിടത്തോക്കെയും കാണും.

ജീവിത രീതി

[തിരുത്തുക]

മിക്കഉഷ്ണ മേഖലാ പ്രദേശങ്ങളും അധിനിവേശിച്ചു കഴിഞ്ഞ ഇവ ,വിവിധ സസ്യങ്ങളുടെ ഏത് ഭാഗവും കടിച്ചു വിഴുങ്ങി ജീവിക്കുന്നു. മണൽ, എല്ല് . കോണ്ക്രീട്ടു വരെ ഇവ ഭക്ഷിക്കാറുണ്ട്. ഇവയുടെ ആക്രമണം മൂലം ചെടികൾ നശിക്കപ്പെടും .

പ്രത്യുല്പാദനം

[തിരുത്തുക]

ലിംഗ വ്യത്യാസം ഇല്ല. ഒരേ ജീവിയിൽത്തന്നെ സ്ത്രീ പുരുഷ ഉൽപ്പാദന ഇന്ദ്രിയങ്ങൾ കാണപ്പെടും. പക്ഷെ സ്വയം ബീജ സങ്കലനം സാധാരണം അല്ല. പുരുഷ ബീജം രണ്ടു വര്ഷം വരെ ശരീരത്തിൽ സൂക്ഷിക്കും . വർഷത്തിൽ അഞ്ചു മുതൽ ആറ് തവണ വരെ മുട്ടകൾ ഇടും. ഓരോ പ്രാവശ്യവും 200 മുട്ടകൾ . 90 ശതമാന മുട്ടകൾ വരെ വിരിയാറുണ്ട്.

ജീവ ചക്രം

[തിരുത്തുക]

ആറ് മാസം കൊണ്ട് പൂർണ വളർച്ച എത്തുന്നു. രാത്രിയിൽ ആണ് ഇര തേടലും സഞ്ചാരവും. പകൽ മണ്ണിൽ ഉഴ്ന്നിറങ്ങി ഒളിച്ചിരിക്കും. അഞ്ചു മുതൽ പത്തു വർഷം വരെ ജീവിച്ചിരിക്കും. പ്രതികൂലാവസ്ഥയിൽ, മൂന്നു വർഷം വരെ തോടിനുള്ളിൽ സമാധി (Hybernation)ഇരിക്കാൻ കഴിവൊണ്ട്. അതിനാൽ ഇവയെ നശിപ്പിക്കുന്നത് എളുപ്പമല്ല.

നിയന്ത്രണം

[തിരുത്തുക]

സസ്യങ്ങളുടെ ഇലകൾ തിന്നു നശിപ്പിക്കുന്നത് കൂടാതെ ഇവ വീടുകൾക്കുള്ളിലും എത്തപ്പെടും . മനുഷ്യരിൽ മസ്തിഷ്ക ജ്വരം പടര്ത്തുന്നതിനു ഈ ഒച്ച്‌ ഉത്പാദിപ്പിക്കുന്ന ചെറു വിരകൾ കാരണമാകുമെന്ന് സംശയിക്കുന്നൊണ്ട് .കേരളത്തിൽ ഇവയുടെ ശല്യം വർദ്ധിച്ചതിനാൽ, പീച്ചിയിലെ വന ഗവേഷണ കേന്ദ്രം, കോട്ടയത്തെ ടയിസ് എന്ന സംഘടന, കൊച്ചിൻ കോളേജിലെ ജന്തു ശാസ്ത്ര വിഭാഗം എന്നിവർ ഇതേക്കുറിച്ച് ഗവേഷണം നടത്തുന്നൊണ്ട്‌. കറിയുപ്പ് വിതറിയാൽ ഇവ കൊല്ലപ്പെടും. ജനം ഈ മാർഗ്ഗമാണ് ഇപ്പോൾ അവലംബിക്കുന്നത്.

വന ഗവേഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്‌

[തിരുത്തുക]

കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ ഓമ്ബുട്സ്മാൻ ആവശ്യപ്പെട്ടതനുസ്സരിച്ചു , പീച്ചിയിലെ വന ഗവേഷണ കേന്ദ്രം , കേരളത്തിലാകമാനവും പ്രത്യേകിച്ചു കോന്നിയിൽ ഉണ്ടായ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യത്തെക്കുറിച്ചു നടത്തിയ പഠന ഫലങ്ങൾ സമർപ്പിക്കുകയുണ്ടായി.കോന്നിയിലെ ആഫ്രിക്കൻ ഒച്ചിന്റെ ശല്യത്തെ കുറിച്ച് ആദ്യം റിപ്പോർട്ട്‌ ചെയ്യുന്നത് കേരള കൌമുദി ഫ്ലാഷ് റിപ്പോർട്ടർ ജയൻ കോന്നിയാണ് .ഈ വിഷയം അന്നത്തെ എം എൽ എ അടൂർ പ്രകാശ്‌ നിയമസഭയിൽ അവതരിപിച്ചു. ആരോഗ്യ പ്രവർത്തകരുടെ പരിശോധനകൾ നടന്നിരുന്നു . വേനൽക്കാലത്തിനു മുൻപ് ഇവയെ നിർമാർജ്ജനം ചെയ്തില്ലെങ്കിൽ ഇവ വേനൽ ഉറക്കത്തിൽ പ്രവേശിച്ചു മൂന്നു വർഷം വരെ മണ്ണിനടിയിൽ സമാധിയിൽ കഴിഞ്ഞേക്കും. ഒച്ചിന് തീറ്റ വിഷമായി കൊടുക്കുന്ന മിതയ്ൽടിഹ്യ്ടെ (Methyldehyde ) എന്ന രാസവസ്തുവിന്റെയും കറി ഉപ്പിന്റെയും ഉപയോഗം , കരയിലും വെള്ളത്തിലും ഉള്ള മറ്റു ജീവികൾക്ക് ഹാനികരമാണ്. അമിതമായ കറി ഉപ്പിന്റെ ഉപയോഗം മണ്ണിന്റെ രാസ ഘടനയിൽ മാറ്റം ഉണ്ടാക്കി മണ്ണിനെ കൃഷിക്ക് യോജിച്ചതല്ലാതാക്കി തീർക്കുമെന്നും മുന്നറിയിപ്പ് നൽകിയിരിക്കുക ആണ്. മനുഷ്യരിൽ ഇഓസിനോ ഫിലിക് മേനിന്ജ്‌ഇടിസ്(Eosinophilic meningitis) എന്ന രോഗം ഉണ്ടാക്കുന്ന എലികളുടെ ശ്വാസ കോശങ്ങളിൽ ജീവിക്കുന്ന വിരകളുടെ ഇടക്കാല അതിഥി (Intermediate host ) ആഫ്രിക്കൻ ഒച്ചുകളാണ് . അതിനാൽ അവയെ ഭക്ഷിക്കാൻ പാടില്ല. കയ്യുറ ഉപയോഗിച്ച് ശേഖരിക്കുന്ന ഇവയെ പുകയിലക്കഷായം, തുരിശു ലായനി എന്നിവ ഏതെങ്കിലും ഉപയോഗിച്ച് കൊല്ലണം. തീറ്റ വിഷം (Bait) വെക്കുന്നതിനുള്ള നല്ല മാധ്യമം കാബ്ബേജു ആണ്. കേരളത്തിൽ,പാലക്കാട് ആണ് 1970 കളിൽ ഇവ ആദ്യമായി കാണപ്പെട്ടത്.എന്ന് ഹിന്ദു ദിനപത്രത്തിൽ വന്ന റിപ്പോർട്ട്‌ തുടരുന്നു. . ഇവയുടെ ഒഴിഞ്ഞ തോടിൽ കൊതുകിനു മുട്ട ഇട്ടു വളരുവാൻ കഴിയും. ആഫ്രിക്കൻ ഒച്ചുകൾ ഇയോസിനോഫിലിക്‌ മെനിഞ്ജയ്റ്റിസ് എന്ന മസ്തിഷ്ക ജ്വരം ഉണ്ടാക്കുന്ന ആഞ്ജിയോസ്ട്രോങ്ങയില്സ് കന്റോനെൻസിസ്‌ (Angiostrongylus cantonensis) എന്ന നിമാവിരകളുടെ  വാഹകരാണ്. ഈ നിമാവിരകൾ സാധാരണയായി എലികളുടെ ശ്വാസകോശ ധമനികളിൽ ആണ് വസിക്കുന്നത് അതിനാൽ ഇവയെ  സാധാരണയായി എലി ശ്വാസകോശ പുഴുക്കൾ (Rat Lungworm) എന്നാണ് വിളിക്കുന്നത്.[5]

അവലംബം

[തിരുത്തുക]
  1. IUCN 2009. IUCN Red List of Threatened Species. Version 2009.1. <www.iucnredlist.org>. Downloaded on 10 July 2009.
  2. ലോകത്തെ വിനാശകാരിയായ കീടങ്ങളിൽ ആഫ്രിക്കൻ ഒച്ചും
  3. "Dr Keerthy Vijayan – Science Slam Presentation". Science Slam.in , LUCA Science Portal (in Malayalam). Retrieved 2025-01-15.{{cite web}}: CS1 maint: unrecognized language (link)
  4. ആഫ്രിക്കൻ ഒച്ചുകൾ മാരക രോഗങ്ങൾക്ക് കാരണം സൂക്ഷിക്കുക
  5. Dr Keerthy Vijayan, LUCA Science Portal (2025-01-13). "ആഫ്രിക്കൻ ഒച്ചുകൾ അസുഖങ്ങൾ ഉണ്ടാക്കുമോ?" (in Malayalam). Retrieved 2025-01-15.{{cite web}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=ആഫ്രിക്കൻ_ഒച്ച്&oldid=4399452" എന്ന താളിൽനിന്ന് ശേഖരിച്ചത്