ആന്റൺ ഡി കോം യൂണിവേഴ്സിറ്റി (സുരിനാം)
Anton de Kom Universiteit | |
ആദർശസൂക്തം | Kennis maken en kennis delen in duurzaam partnerschap |
---|---|
സ്ഥാപിതം | November, 1th 1968[1] |
ചാൻസലർ | Prof. dr. Jack Menke |
സ്ഥലം | Paramaribo, Suriname |
വെബ്‌സൈറ്റ് | www.adekus.edu |
ആന്റൺ ഡി കോം യൂണിവേഴ്സിറ്റി സുരിനാമിൻറെ തലസ്ഥാനമായ പരമാരിബൊയിൽ സ്ഥിതിചെയ്യുന്ന ഒരു സർവകലാശാലയാണ്. നാസികൾ നെതർലാന്റ്സിലെ പ്രവാസത്തിലായിരുന്ന സമയത്ത് കൊല്ലപ്പെട്ട കൊളോണിയലിസം വിരുദ്ധ പ്രവർത്തകനായ ആന്റൺ ഡെ കോമിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്.
ചരിത്രം
[തിരുത്തുക]സ്ഥാപിക്കൽ
പത്തൊൻപതാം നൂറ്റാണ്ടോടെ സുരിനാമിൽ ടെർഷ്യറി വിദ്യാഭ്യാസം ലഭ്യമായിരുന്നു. 1882-ൽ "ജെനീസ്കുണ്ടിഗെ സ്കൂളിൽ" ടെർഷ്യറി വിദ്യാഭ്യാസം നൽകിയിരിന്നു. അവിടെ ഒരു സംഘടിത നിയമ വിദ്യാഭ്യാസവും (നിയമ-സ്കൂൾ) നിലവിലുണ്ടായിരുന്നു. ഇത് അവസാന നാല്പതുകളിൽ സ്ഥാപിതമായതാണ്. കൂടാതെ, മറ്റു പാരാ-യൂണിവേഴ്സിറ്റി കോഴ്സുകളായ സർവ്വേയർ, ഫാർമസിസ്റ്റ്, ദന്ത ഡോക്ടർ എന്നിവയും ഉണ്ടായിരുന്നു,
1966-ൽ "Staten of Suriname" ശതാബ്ദിയിൽ ഈ സ്ഥാപനം സുരിനാം ഗവൺമെന്റുമായി ഒരു സർവകലാശാല സ്ഥാപിക്കാൻ ഒരു സുപ്രധാന തീരുമാനമെടുത്തു. 1968 നവംബർ 1 ന് അപ്പോഴും നിലനിന്നിരുന്ന തീയേറ്റർ സ്റ്റാറിൽ സർവകലാശാല നിലവിൽ വന്നു. അന്നു മുതൽ, നവംബറിന്റെ ആദ്യ ദിനം സ്ഥാപക ദിനം ആയി ആഘോഷിക്കുന്നു.[2]
അവലംബം
[തിരുത്തുക]- ↑ Amigoe di Curacao, Universiteit van Suriname gaat vandaag open, 1 november 1968
- ↑ University website Archived June 18, 2011, at the Wayback Machine.