ആന്റിന ഗാലക്സികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ആന്റിന ഗാലക്സികൾ. നാസയുടെ ചിത്രം

അത്തക്കാക്ക നക്ഷത്രരാശിയിലെ (Corvus) പരസ്പരം പിണ്ഡം കൈമാറുന്ന രണ്ട് ഗാലക്സികളാണ്‌ ആന്റിന ഗാലക്സികൾ(NGC 4038/4039). വില്യം ഹെർഷൽ ആണ്‌ ഇവയെ 1785-ൽ കണ്ടെത്തിയത്. കൂട്ടിമുട്ടുന്ന ഗാലക്സികളിൽ നമുക്ക് ഏറ്റവും അടുത്തുള്ളതും പ്രായം കുറഞ്ഞതുമായ ഗാലക്സികളിലൊന്നാണ്‌ ഇത്.[1]

പ്രത്യേകതകൾ[തിരുത്തുക]

ഗാലക്സികൾ കൂട്ടിമുട്ടുന്നതിന്റെ ഫലമായി അവയിൽ നിന്ന് നക്ഷത്രങ്ങളുടെയും പൊടിയുടെയും ഒരു വാൽ പുറത്തേക്ക് തള്ളപ്പെടുന്നു. ഇത് ഒരു ഷഡ്പദത്തിന്റെ ആന്റിനകളെ അനുസ്മരിപ്പിക്കുന്നു എന്നതിനാലാണ്‌ ഇവയ്ക്ക് ആന്റിന ഗാലക്സികൾ എന്ന പേര്‌ ലഭിച്ചത്. രണ്ട് ഗാലക്സികളുടെയും കേന്ദ്രങ്ങൾ കൂടിച്ചേർന്ന് ഒരു ഭീമൻ ഗാലക്സിയായി മാറിക്കൊണ്ടിരിക്കുകയാണ്‌.

നമ്മുടെ ഗാലക്സിയായ ആകാശഗംഗയും ആൻഡ്രോമീഡ ഗാലക്സിയും തമ്മിലുള്ള അകലം കുറഞ്ഞുവരികയാണ്‌. ഏതാണ്ട് 3 ബില്യൺ വർഷങ്ങൾ കൊണ്ട് ഇവ കൂടിച്ചേരും എന്നാണ്‌ അനുമാനിക്കപ്പെടുന്നത്. അപ്പോൾ എന്തു സംഭവിക്കും എന്നതിനെക്കുറിച്ച് ഒരു ഏകദേശധാരണ ആന്റിന ഗാലക്സികൾ നൽകുന്നു.

അവലംബം[തിരുത്തുക]

  1. http://www.nasa.gov/multimedia/imagegallery/image_feature_1086.html
"https://ml.wikipedia.org/w/index.php?title=ആന്റിന_ഗാലക്സികൾ&oldid=2344631" എന്ന താളിൽനിന്ന് ശേഖരിച്ചത്