ആന്നിയിൽ തരകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആന്നിയിൽ തരകൻ
ദേശീയതഇന്ത്യൻ
തൊഴിൽസാഹിത്യകാരൻ

വൈജ്ഞാനിക സാഹിത്യത്തിനുള്ള 2011 ലെ കേരള സാഹിത്യ അക്കാദമി ജി.എൻ. പിള്ള എൻഡോവ്മെന്റ് അവാർഡ് നേടിയ എഴുത്തുകാരനാണ് ഡോ. ആന്നിയിൽ തരകൻ . ഭാരതീയദർശനം ഇംഗ്ലീഷ് കവിതയിൽ എന്ന കൃതിക്കായിരുന്നു പുരസ്കാരം.[1]

ജീവിതരേഖ[തിരുത്തുക]

1943 ജനുവരി 20-ന്‌ ആലപ്പുഴ ജില്ലയിലെ കറ്റാനത്ത്‌ ജനിച്ചു. പുന പേപ്പൽ അത്തനേയത്തിൽനിന്ന്‌ തത്ത്വശാസ്‌ത്രത്തിലും വേദശാസ്‌ത്രത്തിലും ബിരുദവും ഇംഗ്ലീഷ്‌ സാഹിത്യത്തിൽ എം.എ. ബിരുദവും നേടി. 1968-ൽ വൈദികനായി. 1976 - 98 കാലഘട്ടത്തിൽ അഞ്ചൽ സെന്റ്‌ ജോൺസ്‌ കോളേജ്‌ തിരുവനന്തപുരം മാർ ഇവാനിയോസ്‌ കോളേജ്‌ എന്നിവിടങ്ങളിൽ ഇംഗ്ലീഷ്‌ അധ്യാപകൻ ആയിരുന്നു. ഭാരതീയ ദർശനത്തിലെ സ്ത്രീസങ്കൽപത്തെക്കുറിച്ച് ‘ദ സേക്രഡ് ഫെമിനിൻ ഇൻ ഇന്ത്യൻ തോട്ട്’ എന്ന ഗ്രന്ഥം രചിച്ചു.

ലാറ്റിൻ, അരാമായിക്‌ ഭാഷകളിൽ പ്രാവീണ്യമുണ്ട്. ഇപ്പോൾ കേരള യൂണിയേഴ്‌സിറ്റിയിൽ റിസർച്ച്‌ ഗൈഡ്‌, യു.ജി.സി. അക്കാദമിക്‌ സ്‌റ്റാഫ്‌ കോളജിൽ റിസോഴ്‌സ്‌ പേഴ്‌സൺ എന്നീ നിലകളിൽ സേവനമനുഷ്‌ഠിക്കുന്നു.

കൃതികൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2011 ലെ കേരള സാഹിത്യ അക്കാദമി ജി.എൻ. പിള്ള എൻഡോവ്മെന്റ് അവാർഡ്

അവലംബം[തിരുത്തുക]

  1. http://www.keralasahityaakademi.org/pdf/Akademi%20Award%20-%202011.pdf
"https://ml.wikipedia.org/w/index.php?title=ആന്നിയിൽ_തരകൻ&oldid=2522782" എന്ന താളിൽനിന്ന് ശേഖരിച്ചത്