ആന്ധ്രാ അരി കുംഭകോണം (1957)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാനദണ്ഡങ്ങൾ നോക്കാതെ സ്വകാര്യ വ്യക്തിയിൽ നിന്നും സംസ്ഥാനത്തിനാവശ്യമായ അരി വാങ്ങിയതിലൂടെ ഖജനാവിന് ലക്ഷങ്ങളുടെ നഷ്ടം നേരിട്ടു എന്ന് പ്രതിപക്ഷം ആരോപിക്കുകയുണ്ടായി. വേനൽക്കാലത്ത് അരിയുടെ വില കുതിച്ചുകയറാൻ തുടങ്ങി, ഈ വിലവർദ്ധനവിനെ നേരിടാൻ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം ന്യായവില ഷാപ്പുകൾ സർക്കാർ ആരംഭിച്ചെങ്കിലും, അരിയുടെ ദൗർലഭ്യം മൂലം ഈ നടപടിക്ക് വിചാരിച്ച ഗുണം കിട്ടിയില്ല.

പ്രതിസന്ധി മറികടക്കാൻ 5000 ടൺ അരി നേരിട്ട് അരി ഇറക്കുമതി ചെയ്യാനും ന്യായവിലഷോപ്പുകളിലൂടെ അതു വിതരണം ചെയ്യാനും തീരുമാനിച്ചു. ഭക്ഷ്യവകുപ്പ് ഉടനടി കരാറിലെത്തി. നിയമാനുസൃതം പതിവുള്ളതുപോലെ ദർഘാസ് ടെണ്ടർ വിളിക്കാനോ കുറഞ്ഞ വിലയ്ക്കു് കരാർ ഉറപ്പിക്കാനോ കാത്തുനിൽക്കാതെയാണ് ഈ ഇടപാട് തീർച്ചപ്പെടുത്തിയത്.[1]

പശ്ചാത്തലം[തിരുത്തുക]

ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ കേരളം എക്കാലത്തും ഒരു കമ്മിസംസ്ഥാനമായിരുന്നു. മറ്റു സംസ്ഥാനങ്ങളിലും ഭക്ഷ്യധാന്യക്കമ്മി താൽക്കാലികമായും ഭാഗികമായും അനുഭവപ്പെടാറുണ്ടെങ്കിലും 1950കളിലെ കേരളത്തിൽ അരിയുടെ മൊത്തം ഉപഭോഗാവശ്യത്തിന്റെ 50 ശതമാനത്തോളം കമ്മി എല്ലാ വർഷവും പതിവായിരുന്നു. മൊത്തം കൃഷിഭൂമിയുടെ 36% മാത്രമാണു് നെൽകൃഷിക്ക് ഉപയോഗിച്ചിരുന്നതു്. പ്രതിവർഷം 14 ലക്ഷം ടൺ അരി ആവശ്യമുള്ളിടത്ത മൊത്തം പ്രതിവർഷ ആഭ്യന്തരഉല്പാദനം എട്ടുലക്ഷം ടൺ മാത്രമായിരുന്നു.[2] അതായതു് ആളോഹരി ദിവസേന 6.25 ഔൺസ് (177 ഗ്രാം) അരി മാത്രമാണു് കേരളത്തിന്റെ സ്വന്തം നെൽകൃഷിയിൽ നിന്നു ലഭ്യമായിരുന്നതു്. തിരു-കൊച്ചിയിലും കേരളത്തിലും നിലനിന്നിരുന്ന സംസ്ഥാനഭരണകൂടങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തം പോലും അരിയുടെ സ്ഥിരവും അനുസ്യൂതവുമായ ലഭ്യത ഉറപ്പുവരുത്തുക എന്നതായിരുന്നു.

1956ലെ വേനൽക്കാലം മുതൽ തന്നെ അഖിലേന്ത്യാടിസ്ഥാനത്തിൽ അരിയുടെ വില മുമ്പെങ്ങുമില്ലാത്ത വിധത്തിൽ കുതിച്ചുകയറാൻ തുടങ്ങി.1956 ജൂണിൽ തിരുവനന്തപുരം നഗരത്തിലും രണ്ടുമാസത്തിനുള്ളിൽ മറ്റു ജില്ലകളിലും ന്യായവിലഷോപ്പുകൾ തുടങ്ങിവെച്ചുകൊണ്ടാണു് ഈ വിലവർദ്ധനവിനെ നേരിടാൻ മുൻസർക്കാർ നടപടികളാരംഭിച്ചതു്. എന്നാൽ ഇ.എം.എസ്. മന്ത്രിസഭ അധികാരം ഏറ്റെടുത്ത സമയത്തു് അരിക്ഷാമവും വിലക്കയറ്റവും നിയന്ത്രണാതീതമായിത്തുടങ്ങി. ആവശ്യത്തിനു് അരി കിട്ടാനില്ലാതായതോടെ ന്യായവിലഷോപ്പുകളിലൂടെയുള്ള അരിവിതരണം നിലച്ചു. മറ്റു കടകളിൽ മുമ്പെങ്ങുമില്ലാത്ത വിധം അരിവില വർദ്ധിച്ചു.

ആന്ധ്രാ അരി[തിരുത്തുക]

1957 ജൂലൈയിൽ ആന്ധ്ര, മദ്രാസ്സ്, മൈസൂർ, കേരളം എന്നീ നാലു സംസ്ഥാനങ്ങളേയും ചേർത്ത് കേന്ദ്ര സർക്കാർ "ദക്ഷിണ അരി മേഖല"യായി പ്രഖ്യാപിച്ചു. ഇതനുസരിച്ച് ആന്ധ്രയിൽ മിച്ചം വരുന്ന അരി കമ്മിസംസ്ഥാനമായ കേരളത്തിലേക്കു മാത്രമേ അയയ്ക്കാവൂ എന്ന നിബന്ധന വന്നു. മേഖലയിലല്ലാതെ പുറത്തൊരു സംസ്ഥാനത്തിനു് അരി വിൽക്കുവാൻ ആന്ധ്രയ്ക്കു് അധികാരമുണ്ടായിരുന്നില്ല. ഇങ്ങനെ മിച്ചം വന്നിരുന്ന അരിയാണു് കേരളത്തിനു് ചെറുതായെങ്കിലും സമശ്വാസമായിക്കൊണ്ടിരുന്നതു്. എന്നാൽ ബംഗാളിലും ബോംബെയിലും കൂടി അരിക്ഷാമം രൂക്ഷമായപ്പോൾ കേന്ദ്രഗവണ്മെന്റ് ഈ നിലപാടിൽ അയവുവരുത്തി. കൂടുതൽ വിലയ്ക്കു് ഈ വിപണികളിലേക്കു് അരി കയറ്റി അയക്കാനുള്ള അവസരം ആന്ധ്രയ്ക്കു ലഭിച്ചു. ഇതോടെ, കേരളത്തിലെ അരിവ്യാപാരികൾ അവർക്കു് കരാറിൽ മുൻ-കൂട്ടി നിശ്ചയിക്കപ്പെട്ട ക്ലിപ്തമായ കമ്മീഷൻ നിരക്കിൽ തുടർന്നും ആന്ധ്രയിൽനിന്നും അരി വാങ്ങിക്കൈമാറാൻ വിസമ്മതിച്ചു.

ലോകസഭാംഗമായിരുന്ന എ.കെ. ഗോപാലന്റെനിർദ്ദേശപ്രകാരം, പ്രതിസന്ധി മറികടക്കാൻ 5000 ടൺ അരി നേരിട്ട് അരി ഇറക്കുമതി ചെയ്യാനും ന്യായവിലഷോപ്പുകളിലൂടെ അതു വിതരണം ചെയ്യാനും തീരുമാനിച്ചു. മദ്രാസ്സിലുള്ള ഒരു മൊത്തവ്യാപാരസ്ഥാപനമായ "മെസ്സേഴ്സ് ടി. ശ്രീരാമുലു, പി. സൂര്യനാരായണ & കൊ." എന്ന സ്ഥാപനവുമായി ഭക്ഷ്യവകുപ്പ് ഉടനടി കരാറിലെത്തി. നിയമാനുസൃതം പതിവുള്ളതുപോലെ ദർഘാസ് ടെണ്ടർ വിളിക്കാനോ കുറഞ്ഞ വിലയ്ക്കു് കരാർ ഉറപ്പിക്കാനോ കാത്തുനിൽക്കാതെയാണു് ഈ ഇടപാട് തീർച്ചപ്പെടുത്തിയതു്.

[3].[4]

ജസ്റ്റിസ് രാമൻനായർ കമ്മീഷൻ .[5].[6].[7]

അവലംബങ്ങൾ[തിരുത്തുക]

  1. "1958 മേയ് - ഒന്നാം കേരള നിയമസഭ". കേരള സർക്കാർ. Archived from the original on 2014-08-22. Retrieved 2014-08-22.{{cite web}}: CS1 maint: bot: original URL status unknown (link)
  2. നക്ഷത്രവും ചുറ്റികയും- രാമചന്ദ്രൻ പുറം 242
  3. 1957-59 വാർത്തകൾക്കപ്പുറം - ശ്രീകല പുറം 50
  4. 1957-59 വാർത്തകൾക്കപ്പുറം - ശ്രീകല പുറം 51
  5. "ജസ്റ്റീസ്.പി.ടി.രാമൻ നായർ - എ ലീഗൽ ഫിനോമിനൻ". ദ ഹിന്ദു ദിനപത്രം. 2010-05-26. Archived from the original on 2014-08-20. Retrieved 2014-08-20.{{cite news}}: CS1 maint: bot: original URL status unknown (link)
  6. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 1920-1998 ഇ.എം.എസ്. പുറം. 132.കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണത്തിലേക്ക്
  7. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 1920-1998 ഇ.എം.എസ്. പുറം. 132.കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണത്തിലേക്ക്

സ്രോതസ്സുകൾ[തിരുത്തുക]

  • എം.സ്, ശ്രീകല (2010). 1957-59 വാർത്തകൾക്കപ്പുറം. ചിന്ത. ISBN 81-262-0492-3.
  • ഇ.എം.എസ്, നമ്പൂതിരിപ്പാട് (2010). ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 1920-1998 (നാലാം പതിപ്പ് ed.). ഇന്ത്യ,കേരളം: ചിന്ത പബ്ലിഷേഴ്സ്. ISBN 81-262-0522-9. {{cite book}}: Cite has empty unknown parameters: |1= and |coauthors= (help)
  • രാമചന്ദ്രൻ (2013). നക്ഷത്രവും ചുറ്റികയും, കേരള കമ്മ്യൂണിസത്തിന്റെ ചരിത്രം 1931-1964. ISBN 938325501-3.
"https://ml.wikipedia.org/w/index.php?title=ആന്ധ്രാ_അരി_കുംഭകോണം_(1957)&oldid=3972282" എന്ന താളിൽനിന്ന് ശേഖരിച്ചത്