ആന്തെർസ് ബെഹ്രിങ് ബ്രൈവിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

2011 ജുലൈ മാസത്തിൽ ഓസ്ലോയിൽ നടന്ന കാർ ബോംബ്‌ സ്ഫോടനത്തിലും ഉടോപ ദ്വീപിൽ വെടിവെപ്പ്‌ നടത്തിയതിനും അറസ്റ്റ്‌ ചെയ്യപ്പെടുകയുണ്ടായ ഒരു ക്രിസ്ത്യൻ തീവ്രവാദിയാണ് ആന്ത്രെ ബെഹ്രിങ് ബ്രൈവിക്. ഈ അക്രമങ്ങളിൽ 151 പേർക്ക്‌ പരിക്കേൽക്കുകയും 77 പേർ മരിക്കുകയും ചെയ്തു. ഈ അക്രമത്തിന്‌ മണിക്കൂറുകൾക്ക്‌ മുൻപ്‌ ഇയാൾ 1500 പേജുള്ള ഒരു പത്രിക പുറത്തിറക്കിയിരുന്നു. കുടിയേറ്റക്കാർ നോർവ്വേയുടെ പരമ്പരാഗത മൂല്യങ്ങൾ ഇല്ലാതാക്കുകയാണ്‌ എന്നായിരുന്നു അയാളുടെ അഭിപ്രായം. ഒരു ക്രിസ്ത്യൻ കുരിശു യുദ്ധക്കാരനായാണ്‌ ഇയാൾ സ്വയം വിശേഷിപ്പിക്കുന്നത്‌.