ആനി രാജ
ആനി രാജ | |
---|---|
ജനറൽ സെക്രട്ടറി, ദേശീയ മഹിളാ ഫെഡറേഷൻ | |
In office | |
പദവിയിൽ വന്നത് 2005 | |
മുൻഗാമി | ഷെബ ഫാറൂഖി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ആറളം, ഇരിട്ടി, കേരള |
ദേശീയത | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി |
പങ്കാളി(കൾ) | ഡി. രാജ |
കുട്ടികൾ | അപരാജിത രാജ (മകൾ) |
ജോലി | രാഷ്ട്രീയക്കാരി |
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ നേതാവാണ് ആനി രാജ.[1][2]
ജീവിത രേഖ[തിരുത്തുക]
കണ്ണൂർ ജില്ലയിലെ ഇരിട്ടി ആറളം വട്ടപ്പറമ്പ് വീട്ടിൽ തോമസിന്റെയും മറിയയുടെയും മകളാണ് ആനി. കരിക്കോട്ടക്കരി സെയ്ൻറ് തോമസ് ഹൈസ്ക്കൂൾ, ദേവമാത പാരലൽ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറി ഡി. രാജയാണ് ഭർത്താവ്. ആൾ ഇന്ത്യാ യൂത്ത് ഫെഡറേഷൻ ദേശീയ കമ്മറ്റി അംഗവും ജെ. എൻ. യു വിദ്യാർത്ഥിനിയുമായിരുന്ന അപരാജിത രാജ മകളാണ്.[3][4]
രാഷ്ട്രീയ പ്രവർത്തനം[തിരുത്തുക]
സ്ക്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ ആനി രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു തുടങ്ങിയിരുന്നു. സി.പി.ഐ.യുടെ വിദ്യാർഥിവിഭാഗമായ എ.ഐ.എസ്.എഫിന്റെ മണ്ഡലം സെക്രട്ടറിയായിട്ടായിരുന്നു തുടക്കം. സി. പി. ഐയുടെ മഹിള വിഭാഗത്തിന്റെ ജില്ല സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. സി. പി. ഐയുടെ മഹിള വിഭാഗമായ നാഷ്ണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ എന്ന സംഘടനയുടെ ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.
അവലംബം[തിരുത്തുക]
- ↑ Mehta, Deepak; Roy, Rahul (2017). Contesting Justice in South Asia. SAGE Publishing India. പുറം. 276. ISBN 9789352805259.
- ↑ "CPI Central Leadership". Communist Party of India. മൂലതാളിൽ നിന്നും 2019-02-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 April 2021.
- ↑ Paul, Cithara (22 December 2018). "King and queen of hearts". The Week (ഭാഷ: ഇംഗ്ലീഷ്).
- ↑ കൊമ്പിലാത്ത്, ദിനകരൻ (16 January 2016). "ആനി രാജ, കണ്ണൂരിന്റെ മകൾ" [Annie Raja, daughter of Kannur]. mathrubhumi.com (ഭാഷ: Hindi). മൂലതാളിൽ നിന്നും 2018-01-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 April 2021.
{{cite web}}
: CS1 maint: unrecognized language (link)