ആനി മസ്ക്രീൻ
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വനിത | |
ജനിച്ച തീയതി | 6 ജൂൺ 1902 തിരുവനന്തപുരം |
---|---|
മരിച്ച തീയതി | 19 ജൂലൈ 1963 |
പൗരത്വം |
|
ആനി മസ്ക്രീൻ (1902 ജൂൺ 6 - 1963) ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും തിരുവനന്തപുരത്തുനിന്നുള്ള ലോക്‌സഭാംഗവുമായിരുന്നു.[1]
ആദ്യകാലജീവിതം
[തിരുത്തുക]ഒരു ലത്തീൻ കത്തോലിക്ക കുടൂംബത്തിലാണ് ആനി മസ്ക്രീൻ ജനിച്ചത്. തിരുവിതാംകൂർ സംസ്ഥാനത്തിലെ ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു പിതാവ് ഗബ്രിയേൽ മസ്ക്രീൻ. ചരിത്രത്തിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദാനന്തരബിരുദം നേടി സിലോണിൽ അധ്യാപികയായി ജോലിചെയ്തു, തിരിച്ചുവന്നു നിയമപഠനം നടത്തി.[2][3]
സ്വാതന്ത്ര്യസമര സേനാനി
[തിരുത്തുക]തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായ ആദ്യവനിതകളിലൊരാളും തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയംഗമാകുന്ന ആദ്യത്തെ വനിതയുമായിരുന്നു ആനി മസ്ക്രീൻ.[2] അക്കാമ്മ ചെറിയാൻ, പട്ടം താണുപിള്ള എന്നിവരോടൊപ്പം സ്വാതന്ത്ര്യത്തിനും അഖണ്ഡഭാരതത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ അവർ മുൻനിരയിൽ ഉണ്ടായിരുന്നു.[4][5] 1939—47 കാലഘട്ടത്തിൽ നിരവധി തവണ അവർവ്ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്..[3]
1951ൽ തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽനിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി ആദ്യ ലോകസഭയിലേക്ക് അവർ തെരഞ്ഞെടുക്കപ്പെട്ടു, കേരളത്തിൽനിന്നുമുള്ള ആദ്യ വനിതാ ലോകസഭാംഗവും ആദ്യ ലോകസഭയിലെ പത്ത് വനിതാ ലോകസഭാംഗങ്ങളിലൊരാളുമായിരുന്നു ആനി മസ്ക്രീൻ.[6][7] ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പേ, 1948-1952 കാലഘട്ടത്തിൽ തിരു-കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലി അംഗവും പറവൂർ ടി.കെ.നാരായണപിള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ ആരോഗ്യ-വൈദ്യുതി വകുപ്പു മന്ത്രിയുമായിരുന്നു.[8]
അവലംബം
[തിരുത്തുക]- ↑ "MEMBERS OF FIRST LOK SABHA". Parliament of India. Retrieved 1 February 2013.
- ↑ 2.0 2.1 "ANNIE MASCARENE (1902–1963)". Retrieved 1 February 2013.
- ↑ 3.0 3.1 "First Lok Sabha - Members Bioprofile". Archived from the original on 2014-05-27. Retrieved 1 February 2013.
- ↑ Social Science History 8. Social Science History Association. p. 99. ISBN 9788183320979.
- ↑ Thanthai, Kumari (2009). Liberation of the Oppressed a Continuous Struggle. Nagercoil: Kanyakumari Institute of Development Studies. p. 207.
- ↑ "Representation of women in Lok Sabha from Kerala". Press Information Bureau. Retrieved 1 February 2013.
- ↑ "60 years ago, in Parliament". The Indian Express. May 13, 2012. Retrieved 1 February 2013.
- ↑ "COUNCIL OF MINISTERS, TRAVANCORE-COCHIN". Archived from the original on 2017-02-11. Retrieved 1 February 2013.