ആനി മരിയ ബാർണെസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആനി മരിയ ബാർണെസ്
ANNIE MARIA BARNES.jpg
ജനനംMay 28, 1857
ദേശീയതU.S.
തൊഴിൽauthor
തൂലികാനാമം"Cousin Annie"
രചനാ സങ്കേതംjuvenile literature, novels
വിഷയംmissionary stories[1]
പ്രധാന കൃതികൾThe Acanthus

ആനി മരിയ ബാർണെസ് (തൂലികാ നാമം, കസിൻ ആനി, മെയ് 28, 1857 - ?) 19-ാം നൂറ്റാണ്ടിലെ ഒരു പത്രപ്രവർത്തകയും, എഡിറ്ററും 'സൌത്ത് കരോലിന' എന്ന പ്രസിദ്ധീകരണത്തിലെ ഒരു എഴുത്തുകാരിയുമായിരുന്നു. പതിനൊന്നാമത്തെ വയസ്സിൽ അറ്റ്ലാൻറ കോൺസ്റ്റിറ്റ്യൂഷസിനു വേണ്ടി ഒരു ലേഖനം എഴുത്തുടങ്ങിയ ആനി മരിയ, തൻറെ പതിനഞ്ചാം വയസ്സിൽ ആ പത്രത്തിന്റെ സ്ഥിരം ലേഖികയായിത്തീർന്നു. 1887-ൽ അവർ തെക്കുനിന്നു പ്രസിദ്ധീകരിച്ചിരുന്ന 'അക്കാന്തസ്' എന്ന ഒരു കുട്ടികളുടെ പത്രത്തിൻറ പ്രസാദ്ധകയായി. മരിയ ബാർണെസ് 1887 മുതൽ ഏറ്റവുംകുറഞ്ഞത് 1927 വരെയുള്ള കാലത്തുവരെ നോവലുകൾ പ്രസിദ്ധീകരിച്ചിരുന്നു.

ആദ്യകാലം[തിരുത്തുക]

ആനി മരിയ ബാർണസ് 1857 മേയ് 28-ന് തെക്കൻ കരോലിനയിലെ കൊളമ്പിയയിൽ ജനിച്ചു.[2] ജെയിംസ് ഡാനിയേലിന്റെയും ഹെൻറിയേറ്റ ജാക്സൺ നെവിൽ ബാർസെസിൻറേയും മകളായിരുന്നു.[3] അവരുടെ മാതാവ് നെവില്ലെ, ഗ്രേറ്റ് ബ്രിട്ടനിലെ വാർവിക്കിലെ ഒരു പ്രഭുകുടുംബത്തിൽനിന്നുള്ള വംശാവലിയിൽനിന്നാണെന്നു കണ്ടെത്തിയിരുന്നു.

ജോർജിയയിലെ അറ്റ്ലാന്റയിലുള്ള പബ്ലിക്ക് സ്കൂളുകളിൽ ബാർണെസ് സ്കൂൾ വിദ്യാഭ്യാസം നടത്തി.[3] എഴുത്തുകാരുടെ കുടുംബത്തിൽ നിന്നു വന്ന അവർ സ്വാഭാവികമായും സാഹിത്യരചനയിലേയ്ക്കു തിരിഞ്ഞു.[4] 11 വയസ്സു പ്രായമുള്ളപ്പോൾ അറ്റ്ലാന്റ കോൺസ്റ്റിറ്റ്യൂഷനിൽ ഒരു ലേഖനമെഴുതി പ്രസിദ്ധീകരിക്കപ്പെട്ടതോടെ എഡിറ്ററുടെ ശ്രദ്ധ അവരുടെമേൽ പതിയുകയും 15-ാം വയസ്സിൽ അവർ ആ പത്രത്തിന്റെ ഒരു സ്ഥിരം ലേഖികയായി മാറുകയും ചെയ്തു.[2]

കർമ്മരംഗം[തിരുത്തുക]

മദ്ധ്യവയസിലെത്തുന്നതിനു മുമ്പുതന്നെ മരിയ ബാർണെസ് തെക്കൻ ബാല സാഹിത്യ ലോകത്ത് അംഗീകാരം നേടിയിരുന്നു. ബർണെസിന്റെ നേരത്തേയുള്ള പല കൃതികളും സൺഡേസ്കൂൾ വിസിറ്ററിൽ (ജുവനൈൽ ആനുകാലികം, മെതോഡിസ്റ്റ് എപ്പിസ്കോപ്പൽ പള്ളി, തെക്ക്, നാഷ്വില്ലെ, ടെന്നസി).[5][2] തെക്ക് മെതോഡിസ്റ്റ് എപ്പിസ്കോപ്പൽ പള്ളിയുടെ വിമൻസ് ബോർഡ് ഓഫ് മിഷനിൽ ഒരു ബാല എഡിറ്ററായും മരിയ ബാർണെസ് സേവനമനുഷ്ടിച്ചിരുന്നു. ജുവനൈൽ പത്രത്തിന്റേയും സാഹിത്യ സംബന്ധിയായ ത്രൈമാസികകളുടേയും ചുമതലയായിരുന്ന അവരിൽ നിക്ഷിപ്തമായിരുന്നത്. ഗൊഡേയ്സ് ലേഡീസ് ബുക്ക് ഉൾപ്പെടെയുള്ള പ്രമുഖ വാർത്താ പത്രികകളിൽ അവർ പതിവായി എഴുതിയിരുന്നു.[5] യങ് ക്രിസ്റ്റ്യൻ വർക്കർ, ദ ലിറ്റിൽ വർക്കർ (മെതഡിസ്റ്റ് എപ്പിസ്കോപ്പൽ സഭാ ആനുകാലികങ്ങൾ) എന്നിവയുടെ എഡിറ്റർ ആയി പ്രവർത്തിച്ചിരുന്നു.[5][2] 1887-ൽ ഒരു ജുവനൈൽ പത്രമായ 'ദി അകാന്തസ്' (ജുവനൈൽ ആനുകാലികം, അറ്റ്ലാന്റ; 1877-84) സ്വന്തമായി പ്രസിദ്ധീകരിച്ചുതുടങ്ങി. അക്കാലത്ത് തെക്കുനിന്നു പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന ആകെയുള്ള രണ്ടു കുട്ടികളുടെ പത്രങ്ങളിൽ ഒന്നായിരുന്നു ഇത്.

ബാർണെസിന്റെ ആദ്യത്തെ പുസ്തകം 'സം ലോവ്ലി ലൈവ്സ്' ആയിരുന്നു (നാഷ്വില്ലെ, 1885);[4] ഇതിനേത്തുടർന്ന് 'ദി ലൈഫ് ഓഫ് ഡേവിഡ് ലിവിങ്സ്ടൺ' (നാഷ്വില്ലെ, ബ്രിഗാം & സ്മിത്ത്; 1887), 'സീൻസ് ഇൻ പയനീർ മെത്തഡിസം' (നാഷ്വില്ലെ, ബ്രിഗാം & സ്മിത്ത് 1889) തുടങ്ങിയ പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട്, ആഫ്രിക്കയിലെ ഒരു കുട്ടിയുടെ കഥയായ 'ദചിൽഡ്രൻ ഓഫ് ദ കലഹാരി' എന്ന കൃതി രചിക്കുകയും, അത് അമേരിക്കയിലും ഇംഗ്ലണ്ടിലും അതു വിജയകരമായിത്തീരുകയും ചെയ്തു. 1892-ൽ ‘ദ ഹൌസ് ഓഫ് ഗ്രാസ്’, ‘അറ്റ്ലാന്റ ഫെറിമാൻ: എ സ്റ്റോറി ഓഫ് ദ ചാറ്റഹൂച്ചീ’ എന്നീ രണ്ടു കൃതികൾ പ്രസിദ്ധീകരിക്കപ്പെട്ടു.[2] അവരുടെ പ്രസിദ്ധീകൃതമായ നിരവധി കഥകളിൽ കൂടുതൽ അറിയപ്പെടുന്നവയായി തെളിയിക്കപ്പെട്ടത് ‘ഗോസ്പൽ എമംഗ് ദ സ്ലേവ്സ്’, ‘ദ ഫെറി മെയ്ഡ് ഓഫ് ദ ചാറ്റഹൂച്ചീ’ (ഫിലാഡെൽഫിയ, പെൻ പബ്ലിഷിംഗ് കമ്പനി), ‘ഓവ് ആച്ചോൺ-ഹോവാ ഫൌണ്ട് ദ ലൈറ്റ്’ (റിച്ച്മണ്ട്, പ്രസ്ബിറ്റേറിയൻ കമ്മിറ്റി ഓഫ് പബ്ലിക്കേഷൻ), മൗച്ചൗൺ, ദ ഔട്ട്സ്ട്രെച്ച്ഡ് ഹാന്റ്, കാർമിയോ, ലിറ്റിൽ ബർഡൻ-ഷെയറേർസ്, ചോനൈറ്റ്, മാർട്ടി, ദ കിംഗ്സ് ഗിഫ്റ്റ്, ദി റെഡ് മിറിയോക്, ദ ലിറ്റിൽ ലേഡി ഓഫ് ദ ഫോർട്ട്, ലിറ്റിൽ ബെററി ബ്ലൂ, മിസ്ട്രസ് മോപ്പറ്റ്, എ ലാസ്സ് ഓഫ് ഡോർച്ചെസ്റ്റർ (ബോസ്റ്റൺ, ലീ & ഷെപേർഡ്), ഇസിൽഡ, ടാറ്റൊങ്, ദ ലൌറൽ ടോക്കൺ‌ തുടങ്ങി മറ്റു പല കൃതികളുമാണ്.[3] അവരുടെ ചില കൃതികളിൽ തൂലികാ നാമമായ കസിൻ ആനി എന്ന പേരാണ് ഉപയോഗിച്ചിരിക്കുന്നത്.[6]

അവലംബം[തിരുത്തുക]

  1. Leonard 1914, p. 76.
  2. 2.0 2.1 2.2 2.3 2.4 Willard & Livermore 1893, p. 54.
  3. 3.0 3.1 3.2 Alderman, Harris & Kent 1910, p. 23.
  4. 4.0 4.1 Rutherford 1894, p. 668.
  5. 5.0 5.1 5.2 Wells 2011, p. 198.
  6. Halkett & Laing 1971, p. 34.
"https://ml.wikipedia.org/w/index.php?title=ആനി_മരിയ_ബാർണെസ്&oldid=3087597" എന്ന താളിൽനിന്ന് ശേഖരിച്ചത്