ആനി ദിവ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആനി ദിവ്യ
ജനനം
ആനി ദിവ്യ

വിദ്യാഭ്യാസംഏവിയേഷനിൽ ബിരുദം
തൊഴിൽCaptain (aeronautics)
അറിയപ്പെടുന്നത്ബോയിംഗ് 777 പറത്തിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കമാൻഡർ

ഒരു ഇന്ത്യൻ വനിത പൈലറ്റാണ് ആനി ദിവ്യ (ജനനം 1987). 2017 ൽ ബോയിംഗ് 777 എന്ന വിമാനം പറത്തി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കമാൻഡറായി ആനി ചുമതലയേറ്റു.[1][2]

ആദ്യകാല ജീവിതം[തിരുത്തുക]

ആനിയുടെ അച്ഛൻ ഇന്ത്യൻ സേനയിൽ സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു. പഞ്ചാബിലെ പത്താൻകോട്ടിൽ സൈന്യത്തിന്റെ ബേസ് ക്യാമ്പിനു സമീപമാണ് ആനിയുടെ കുടുബം താമസിച്ചിരുന്നത്. അച്ഛൻ വിരമിച്ച ശേഷം ആന്ധ്രപ്രദേശിലെ വിജയവാഡയിൽ അവരുടെ കുടുംബം താമസം മാറി. അവിടെ ആനി സ്കൂൾ വിദ്യാഭ്യാസം തുടർന്നു.

തൊഴിൽ[തിരുത്തുക]

17 വയസ്സുള്ളപ്പോൾ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ആനി, ഉത്തർപ്രദേശിലെ ഇന്ദിര ഗാന്ധി രാഷ്ട്രീയ യുറൻ അക്കാദമി (ഐ.ജി.ആർ.യു.എ) എന്ന സ്കൂളിൽ ചേർന്നു. 19-ാം വയസ്സിൽ അവൾ പരിശീലനം പൂർത്തിയാക്കി എയർ ഇന്ത്യയോടൊപ്പം തന്റെ തൊഴിൽ ജീവിതം ആരംഭിച്ചു. പരിശീലനത്തിനായി സ്പെയിനിലേക്ക് പോയ ആനി ബോയിംഗ് 737 വിമാനം പറത്തി. 21-ാം വയസ്സിൽ കൂടുതൽ പരിശീലനത്തിനായി ലണ്ടനിലേക്ക് അയയ്ക്കപ്പെട്ടു. അവിടെവെച്ച് അവൾ ബോയിംഗ് 777 എന്ന വിമാനം പറത്തി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കമാൻഡറായി.[3][4]

അവലംബങ്ങൾ[തിരുത്തുക]

  1. ഡെസ്ക്, ന്യൂസ്. "ബോയിംഗ് 777 പറത്തിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കമാൻഡർ; അറിയാം ആനിയെ – Kairalinewsonline.com". Retrieved 2019-03-11.
  2. "ബോയിങ് 777 വിമാനം പറത്തുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വനിതാ കമാൻഡറിനെപ്പറ്റി അറിയാം". East Coast Daily Malayalam. 2017-08-05. Retrieved 2019-03-11. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. "Giving wings to her curiosity". thehindubusinessline.com. Retrieved 1 November 2017.
  4. Coffey, Helen (25 July 2017). "Indian woman becomes youngest female commander of Boeing 777 plane in the world". The Independent. Retrieved 6 November 2017.
"https://ml.wikipedia.org/w/index.php?title=ആനി_ദിവ്യ&oldid=3104883" എന്ന താളിൽനിന്ന് ശേഖരിച്ചത്