ആനവാൽ മോതിരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആനവാൽമോതിരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആനവാൽ മോതിരം
സംവിധാനംജി.എസ്. വിജയൻ
നിർമ്മാണംരാജു മാത്യു
രചനടി. ദാമോദരൻ
അഭിനേതാക്കൾശ്രീനിവാസൻ
സുരേഷ് ഗോപി
സംഗീതംജോൺസൺ
ഛായാഗ്രഹണംസണ്ണി ജോസഫ്
ചിത്രസംയോജനംജി. മുരളി
സ്റ്റുഡിയോസെഞ്ച്വറി ഫിലിംസ്
റിലീസിങ് തീയതി1991
രാജ്യംഇന്ത്യ
ഭാഷമലയാളം

ശ്രീനിവാസൻ, സുരേഷ് ഗോപി എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1991 -ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ആനവാൽ മോതിരം. ജി.എസ്. വിജയൻ ആണ് ടി. ദാമോദരൻ തിരക്കഥ രചിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ രാജു മാത്യു ആണ് ഈ ചിത്രം നിർമ്മിച്ചത്.

1990-ൽ പുറത്തിറങ്ങിയ ഷോർട്ട് ടൈം എന്ന അമേരിക്കൻ ചലച്ചിത്രത്തിന്റെ പുനരാവിഷ്കരണമാണ് ഈ ചിത്രം.

കഥാതന്തു[തിരുത്തുക]

ആഭ്യന്തര മന്ത്രിയുടെ മകൾ ശ്രുതിയെ സ്നേഹിക്കുന്ന എസ്.ഐ. നന്ദകുമാർ (സുരേഷ് ഗോപി) എങനെയും പ്രമാദമായ ഒരു കേസ് അന്വേഷിച്ച് പ്രമോഷൻ നേടാനുള്ള ശ്രമത്തിലാണ്. പക്ഷേ നന്ദു കഷ്ടപ്പെട്ട് അന്വേഷിച്ച് വിജയിച്ച് കേസുകളുടെ ക്രെഡിറ്റ് കൊണ്ട്പോകുന്നതോ മേലുദ്യോഗസ്ഥനും പേടിത്തൊണ്ടനുമായ സി.ഐ. ജെയിംസ് പള്ളിത്തറയും (ശ്രീനിവാസൻ). ഒരു ദിവസം കാമുകിയെ കാണാൻ ആഭ്യന്തര മന്ത്രിയുടെ ബംഗ്ലാവിലേയ്ക്ക് ഒളിച്ച് കടന്ന നന്ദുവും, കമ്മീഷണർ സജിത് കുമാറിന്റെ (റിസബാവ) നിർദ്ദേശപ്രകാരം നന്ദുവിനെ പിൻ‌തുടർന്ന ജെയിംസും പിടികൂടപ്പെട്ട് സസ്പെൻഷനിലാകുന്നു. പാർട്ടി നേതാവ് ബാർബർ ചെല്ലപ്പന്റെ (ജഗതി ശ്രീകുമാർ) സഹായത്താൽ സർവീസിൽ തിരിച്ച് കയറിയ ജെയിംസിനും നന്ദുവിനും സ്പെഷ്യൽ ഫോഴ്സിലേയ്ക്ക് പണിഷ്മെന്റ് ട്രാസ്ഫർ കിട്ടുന്നു. ജീവൻ പണയം വച്ചുള്ള ഒരു സ്പെഷ്യൽ ഫോഴ്സ് ദൌത്യത്തിൽ നിന്ന് രക്ഷപ്പെടാൻ ജയിംസ്, പോലീസ് ബസ്സിന് കാൽ വച്ച് കാലൊടിച്ച് ആശുപത്രിയിലാകുന്നു. ആശുപത്രിയിൽ വച്ച് കാൻസർ രോഗിയും ആഭ്യന്തര മന്ത്രിയുടെ ഡ്രൈവറുമായ കുരുവിളയുടേയും (രാജൻ പി. ദേവ്) ജയിംസിന്റേയും രക്ത സാമ്പിളുകൾ പരസ്പരം മാറുന്നു. മൂന്ന് മാസത്തിനകം മരിക്കുമെന്ന ഡോക്ടറുടെ മുന്നറിയിപ്പ് ജയിംസിനെ ധീരനാക്കിമാറ്റുന്നു. എങനേയും അപകടമരണം വരിച്ച് മകൻ ബിജുക്കുട്ടനും ഭാര്യ ആനിക്കും (ശരണ്യ) സ്വാഭാവിക മരണ ഇൻഷുറൻസ് തുകയുടെ ഇരട്ടിയായ അപകടമരണ ഇൻഷുറൻസ് തുക നേടിക്കൊടുക്കലാണ് ജെയിംസിന്റെ ലക്ഷ്യം. അതിനായി എല്ലാ അപകടം പിടിച്ച കേസുകളും ജെയിംസ് സ്വയം ഏറ്റെടുക്കുകയാണ്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന് പശ്ചാത്തലസംഗീതം പകർന്നത് ജോൺസൺ ആണ്.

അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആനവാൽ_മോതിരം&oldid=1712234" എന്ന താളിൽനിന്ന് ശേഖരിച്ചത്