ആനയടി പാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം ജില്ലയുടെ വടക്കേ അറ്റത്തുള്ള ശൂരനാട് വടക്ക് പഞ്ചായത്തിൽ , പള്ളിക്കൽ ആറിനു കുറുകെ 1921 ജൂൺ 20 നു ബ്രിട്ടീഷ് സർക്കാർ തുറന്നു കൊടുത്ത പാലമാണ് ആനയടി പാലം എന്ന് ചരിത്രത്തിൽ അറിയപ്പെടുന്ന പാലം.ബ്രിട്ടീഷ് കാരുടെ മരാമത്ത്പണിയുടെ മേന്മ ഒന്ന് കൊണ്ട് മാത്രമാണ് ഈ പാലം ഇന്നും നിലനിൽക്കുന്നത് . പത്തനാപുരം താലൂക്കിലെ കളരിക്കൽ കുന്നിൽ നിന്നും ഉത്ഭവിച്ച് പത്തനംതിട്ട, കൊല്ലം ജില്ലകളിലൂടെ ഒഴുകി എത്തുന്ന പള്ളിക്കൽ ആറ് കരുനാഗപ്പള്ളിക്കടുത്തുള്ള വട്ടക്കായലിൽ പതിക്കുന്നതിനിടയിൽ ഏകദേശം 70 ഓളം പാലങ്ങൾ കടന്നാണ് വരുന്നത്. അതിൽ എല്ലാം കൊണ്ടും പ്രസിദ്ധമാണ് ആനയടി പാലം.

"https://ml.wikipedia.org/w/index.php?title=ആനയടി_പാലം&oldid=2369254" എന്ന താളിൽനിന്ന് ശേഖരിച്ചത്