ആനന്ദ് (ബോളിവുഡ് ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആനന്ദ്
സംവിധാനം ഋഷികേഷ് മുഖർജി
നിർമ്മാണം ഋഷികേഷ് മുഖർജി
N.C. Sippy
രചന Bimal Dutta
Gulzar
D.N. Mukherjee
Hrishikesh Mukherjee
Biren Tripathy
അഭിനേതാക്കൾ രാജേഷ് ഖന്ന
അമിതാഭ് ബച്ചൻ
സംഗീതം Salil Choudhury
ഛായാഗ്രഹണം Jaywant Pathare
ചിത്രസംയോജനം Hrishikesh Mukherjee
വിതരണം Digital Entertainment
Shemaroo Video Pvt. Ltd.
സമയദൈർഘ്യം 123 minutes
രാജ്യം  ഇന്ത്യ
ഭാഷ ഹിന്ദി-ഉർദു

1971-ൽ പുറത്തിറങ്ങിയ ഒരു ബോളിവുഡ് ചലച്ചിത്രമാണ് ആനന്ദ്. ഋഷികേഷ് മുഖർജി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ രാജേഷ് ഖന്ന, അമിതാഭ് ബച്ചൻ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മരണാസന്നനും എന്നാൽ പ്രസന്നനുമായ ഒരു രോഗിയുടെയും ഒരു ഡോക്ക്ടറുടെയും ആത്മബന്ധത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. പിന്നീട് ചിത്രശലഭം എന്ന പേരിൽ ഇത് മലയാളത്തിൽ പുനർനിർമ്മിക്കപ്പെട്ടു.

1972-ൽ മികച്ച ചലച്ചിത്രത്തിനുള്ള ഫിലിംഫെയർ അവാർഡ് ആനന്ദ് നേടി. ഇതിലെ അഭിനയത്തിന് രാജേഷ് ഖന്നയും അമിതാഭ് ബച്ചനും യഥാക്രമം മികച്ച നടനും സഹനടനുമുള്ള പുരസ്കാരങ്ങൾ നേടി. ഗുൽസാറിന് സംഭാഷണത്തിനുള്ള പുരസ്കാരം ലഭിച്ചപ്പോൾ ഋഷികേഷ് മുഖർജിക്ക് കഥയ്ക്കും എഡിറ്റിങ്ങിനുമുള്ള പുരസ്കാരങ്ങൾ ലഭിച്ചു

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]