ആനന്ദി ഗോപാൽ ജോഷി
ആനന്ദി ഗോപാൽ ജോഷി | |
---|---|
![]() ആനന്ദി ഗോപാൽ ജോഷി | |
ജനനം | |
മരണം | ഫെബ്രുവരി 26, 1887 | (പ്രായം 21)
ജീവിതപങ്കാളി(കൾ) | ഗോപാൽറാവു ജോഷി |
പാശ്ചാത്യ വൈദ്യ ശാസ്ത്രത്തിൽ ബിരുദം നേടിയ ആദ്യത്തെ രണ്ട് ഇന്ത്യൻ വനിതകളിൽ ഒരാളുമാണ്[1] ആനന്ദി ഗോപാൽ ജോഷി അഥവാ ആനന്ദിബായ് ജോഷി (മാർച്ച് 31, 1865 - ഫെബ്രുവരി 26, 1887).
ആദ്യകാല ജീവിതം[തിരുത്തുക]
പൂനെയിലെ ഒരു സമ്പന്ന യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലാണ് ജനനം. യമുന എന്നായിരുന്നു ആദ്യത്തെ പേര്. ഗൺപത്റാവു അമൃത്‌സ്വർ ജോഷി എന്നായിരുന്നു പിതാവിന്റെ പേര്. മാതാവ് ഗംഗുബായ് ജോഷി[2]. ഒമ്പതാം വയസ്സിൽ തന്നേക്കാൾ 20 വയസ്സിനു മൂപ്പുള്ള ഗോപാൽ റാവു എന്ന വിഭാര്യനുമായി യമുനയുടെ വിവാഹം നടത്തപ്പെട്ടു. കല്യാണിൽ തപാൽ വകുപ്പിൽ ഗുമസ്തനായിരുന്ന ഗോപാൽ റാവുവാണ് യമുനയുടെ പേര് ആനന്ദിബായ് എന്നു മാറ്റിയത്. അദ്ദേഹത്തിന് കല്യാണിൽ നിന്ന് അലിബാഗിലേക്കും ഒടുവിൽ കൽക്കട്ടയിലേക്കും സ്ഥലം മാറ്റമുണ്ടായി. സ്ത്രീകളുടെ വിദ്യാഭ്യാസത്തെ പിന്തുണച്ചിരുന്ന ഒരു പുരോഗമനവാദിയായിരുന്നു ഗോപാൽ റാവു. ആ കാലഘട്ടത്തിൽ സംസ്കൃതം പഠിക്കുന്നതിലും പ്രയോജനപ്രദം ഇംഗ്ലീഷ് പഠിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ആനന്ദിബായിയെ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുവാൻ സഹായിച്ചു.
ആനന്ദിബായിയുടെ 14-ആം വയസ്സിൽ അവർക്കൊരു മകൻ ജനിച്ചു. വേണ്ടത്ര വൈദ്യ സഹായം ലഭിക്കാതിരുന്നതിനാൽ 10 ദിവസം മാത്രമേ ആ കുഞ്ഞ് ജീവിച്ചിരുന്നുള്ളൂ. ഈ സംഭവം അവരുടെ ജീവിതത്തിലൊരു വഴിത്തിരിവായി.
അമേരിക്കയിൽ[തിരുത്തുക]
യാദൃച്ഛികമായി കത്തുകൾ വഴി പരിചയപ്പെട്ട, ന്യൂ ജഴ്സിയിലെ തിയോഡിക്ക കാർപെന്റർ എന്ന സ്ത്രീയുടെ സഹായത്തോടെ, വൈസ്രോയിയടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുടെ സാമ്പത്തിക സഹായവുമായി 1883 ജൂണിൽ അവർ ന്യൂയോർക്കിൽ കപ്പലിറങ്ങി. വിമൻസ് മെഡിക്കൽ കോളേജ് ഓഫ് പെൻസിൽവാനിയയിൽ എൻറോൾ ചെയ്തു. 1886[3] മാർച്ച് 11-ന് എം.ഡി ബിരുദം നേടി. ഒബ്സ്റ്റീട്രിക്സ് എമംഗ് ആര്യൻ ഹിന്ദൂസ് എന്നതായിരുന്നു അവരുടെ തിസീസിന്റെ പ്രമേയം.
1886-ൽ ഇന്ത്യയിൽ മടങ്ങി എത്തിയ ആനന്ദിക്ക് വൻവരവേൽപ്പ് ലഭിച്ചു. കോലാപ്പൂർ നാട്ടു രാജ്യത്ത് ആൽബർട്ട് എഡ്വേർഡ് ആശുപത്രിയിൽ നിയമിതയായി.
മരണം[തിരുത്തുക]
അടുത്ത വർഷം തന്നെ, 1887 ഫെബ്രുവരി ആറിന്, തന്റെ 21-ആം വയസ്സിൽ ആനന്ദി നിര്യാതയായി. അവരുടെ ചിതാഭസ്മം തിയോഡിക്കക്ക് അയച്ചു കൊടുക്കുകയും അവരത് ന്യൂയോർക്കിലുള്ള പോവ്കീപ്സി പട്ടണത്തിലെ തന്റെ കുടുംബ ശ്മശാനത്തിൽ സൂക്ഷിക്കുകയും ചെയ്തു.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Anandibai Gopalrao Joshee എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- റിട്രീവിംഗ് എ ഫ്രാഗ്മെന്റഡ് ഫെമിനിസ്റ്റ് ഇമേജ്, എക്കണോമിക് ആന്റ് പൊളിറ്റിക്കൽ വീക്ക്ലി
- ആനന്ദിബായ് ജോഷി, വിമൻ ഇൻ സയൻസ്, ഇന്ത്യൻ അക്കാഡമി ഓഫ് സയൻസസ്
അവലംബം[തിരുത്തുക]
- ↑ Eron, Carol (1979). "Women in Medicine and Health Care". എന്നതിൽ O'Neill, Lois Decker (ed.). The Women's Book of World Records and Achievements. Anchor Press. p. 204. ISBN 0-385-12733-2.
First Hindu Woman Doctor
- ↑ ദി ലൈഫ് ഓഫ് ഡോ. ആനന്ദിബായി ജോഷി, ഗൂഗിൾ ബുക്ക്സ്
- ↑ [1]