ആനന്ദിബെൻ പട്ടേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആനന്ദിബെൻ പട്ടേൽ
ഉത്തർ പ്രദേശ്, ഗവർണർ
ഓഫീസിൽ
2019-തുടരുന്നു
മുൻഗാമിറാം നായിക്
മധ്യ പ്രദേശ്, ഗവർണർ
ഓഫീസിൽ
2020-2021, 2018-2019
മുൻഗാമിലാൽജി ടണ്ടൻ
പിൻഗാമിഎം.സി. പട്ടേൽ
ഛത്തീസ്ഗഢ്, ഗവർണർ
ഓഫീസിൽ
2018-2019
മുൻഗാമിബി.ഡി.ടണ്ടൻ
പിൻഗാമിഅനസൂയ ഉയ്ക്
വ്യക്തിഗത വിവരങ്ങൾ
ജനനം (1941-11-21) 21 നവംബർ 1941  (82 വയസ്സ്)
മെഹ്‌സാന, ഗുജറാത്ത്
രാഷ്ട്രീയ കക്ഷിബി.ജെ.പി
പങ്കാളിമഫത്ലാൽ പട്ടേൽ
കുട്ടികൾ1 son and 1 daughter
As of 3 ജനുവരി, 2024
ഉറവിടം: സ്റ്റാർസ് അൺഫോൾഡഡ്

2019 മുതൽ ഉത്തർ പ്രദേശ് ഗവർണറായി തുടരുന്ന[1] ഗുജറാത്തിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവും ഗുജറാത്തിന്റെ ആദ്യ വനിത മുഖ്യമന്ത്രിയുമായിരുന്നു ആനന്ദിബെൻ പട്ടേൽ.(ജനനം: 21 നവംബർ 1941) [2] രണ്ടു തവണ മധ്യപ്രദേശിന്റെയും ഒരു തവണ ഛത്തീസ്ഗഡിന്റെയും ഗവർണറായും 2014 മുതൽ 2016 വരെ ഗുജറാത്ത് മുഖ്യമന്ത്രി, 1998 മുതൽ 2014 വരെ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, 1998 മുതൽ 2018 വരെ നിയമസഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. [3] [4] [5]

ജീവിതരേഖ[തിരുത്തുക]

ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ ഖരേട് ഗ്രാമത്തിൽ ജീതാഭായി പട്ടേലിന്റെയും മീനാബെന്നിന്റെയും മകളായി 1941 നവംബർ 21ന് ജനനം. അഹമ്മദാബാദ് എൻ.എം.എച്ച്.എസ്, ഗുജറാത്ത് വിദ്യാപീഠ്, എം.ജി.പഞ്ചൽ സയൻസ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. പഠന ശേഷം അധ്യാപക ജോലിയിൽ പ്രവേശിച്ചു. ദീർഘകാലം അധ്യാപികയായിരുന്നു.[6] മികച്ച അധ്യാപകർക്കുള്ള ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവും നേടിയിട്ടുണ്ട്.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

1987-ൽ ബി.ജെ.പിയിൽ ചേർന്ന ആനന്ദി മഹിള മോർച്ച സംസ്ഥാന പ്രസിഡന്റ്, ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ, പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗം എന്നീ നിലകളിലും ശ്രദ്ധേയയാണ്.

1994 മുതൽ 1998 വരെ രാജ്യസഭാംഗമായും 1998 മുതൽ 2018 വരെ സംസ്ഥാന നിയമസഭാംഗമായും സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.

2014-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി നിയമിതനായതിനെ തുടർന്ന് ആനന്ദിബെൻ ഗുജറാത്ത് മുഖ്യമന്ത്രിയായി. ഗുജറാത്തിൽ ഭൂരിപക്ഷമായ പട്ടേൽ വിഭാഗക്കാരുടെ വിദ്യാഭ്യാസ സംവരണം 2016-ൽ റദ്ദ് ചെയ്ത് വിദ്യാഭ്യാസ മേഖല സ്വകാര്യവത്കരണ ബിൽ പാസാക്കിയ മുഖ്യമന്ത്രി ആനന്ദിബെന്നിന്റെ നടപടി വ്യാപകമായ പട്ടിദാർ പ്രക്ഷോഭത്തിന് ഇടയാക്കി.

ഇതിനെ തുടർന്ന് 2016-ൽ നടന്ന ഗാന്ധിനഗർ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പി പരാജയപ്പെട്ടതിനെ തുടർന്ന് ഈ സംഭവം പാർട്ടിക്കുള്ളിൽ വ്യാപക അതൃപ്തിക്ക് കാരണമായി.[7] ഒടുവിൽ പട്ടീദാർ പ്രക്ഷോഭത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് കൊണ്ട് 2016-ൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ആനന്ദി ബെൻ രാജിവച്ചു.

പ്രധാന പദവികളിൽ

 • 1987 : ബി.ജെ.പി അംഗം
 • 1994-1998 : രാജ്യസഭ അംഗം
 • 1998 : നിയമസഭാംഗം, മണ്ഡൽ
 • 1998-2002, 2002-2007 : സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി
 • 2002 : നിയമസഭാംഗം, പത്താൻ
 • 2007 : നിയമസഭാംഗം, പത്താൻ
 • 2007-2012 : സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി
 • 2012-2017 : നിയമസഭാംഗം, ഘട്ട്ലോദിയ
 • 2014-2016 : ഗുജറാത്ത്, മുഖ്യമന്ത്രി
 • 2018-2019 : മധ്യപ്രദേശ് ഗവർണർ
 • 2018-2019 : ഛത്തീസ്ഗഢ് ഗവർണർ
 • 2019-തുടരുന്നു : ഉത്തർപ്രദേശ്, ഗവർണർ

പുരസ്കാരങ്ങൾ[തിരുത്തുക]

 • മികച്ച അധ്യാപകർക്കുള്ള ദേശീയ പുരസ്കാരം (1988)
 • മികച്ച അധ്യാപകർക്കുള്ള സംസ്ഥാന പുരസ്കാരം (1988)

അവലംബങ്ങൾ[തിരുത്തുക]

 1. Anandiben Sworn as UP Governor
 2. Rise and Fall of Anandiben Patel
 3. "Profile". Archived from the original on 2014-08-16. Retrieved 2014-04-16.
 4. "മോദി ഇന്ന് രാജിവെയ്ക്കും: ആനന്ദിബെൻ പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിയായേക്കും". www.mathrubhumi.com. Retrieved 21 മെയ് 2014. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
 5. "ആനന്ദിബെൻ പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രി". www.mathrubhumi.com. Retrieved 21 മെയ് 2014. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
 6. "Chief Minister Anandi Patel is a disciplinarian and hard taskmaster" (പത്രലേഖനം). dnaindia.com (in ഇംഗ്ലീഷ്). ഗാന്ധിനഗർ. 21 മെയ് 2014. Archived from the original on 2014-05-21. Retrieved 21 മെയ് 2014. {{cite news}}: Check date values in: |accessdate= and |date= (help)
 7. Congress and BJP get 16 GMC result 2016
"https://ml.wikipedia.org/w/index.php?title=ആനന്ദിബെൻ_പട്ടേൽ&oldid=4012006" എന്ന താളിൽനിന്ന് ശേഖരിച്ചത്