Jump to content

ആനന്ദവികടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആനന്ദവികടൻ
എഡിറ്റർആർ. കണ്ണൻ
ഗണംപൊതു
പ്രസിദ്ധീകരിക്കുന്ന ഇടവേളവാരിക
സർക്കുലേഷൻ1 million/weekly
കമ്പനിവികടൻ ഗ്രൂപ്പ്
രാജ്യം India
ഭാഷTamil
വെബ് സൈറ്റ്[1]

തമിഴിലെ പ്രമുഖമായ ഒരു വാരികയാണ് ആന്ദവികടൻ (തമിഴ്: ஆனந்த விகடன்). ചലച്ചിത്രനിർമാതാവും സംവിധായകനുമായ എസ്.എസ്. വാസൻ 1924-ൽ പ്രസിദ്ധീകരണമാരംഭിച്ചു. വാസവന്റെതന്നെ നർമരസപ്രധാനമായ ലേഖനങ്ങളും പത്രപ്രവർത്തനചാതുരിയുമാണ് ആനന്ദവികടന്റെ ആദ്യകാല വിജയത്തിനു നിദാനം. ഉള്ളടക്കത്തിന്റെ കാര്യത്തിൽ മറ്റു തമിഴ് വാരികകളിൽനിന്നും തികച്ചും ഭിന്നമായ ഒരു സ്ഥാനം ഇതിന് അവകാശപ്പെടാനില്ല. ആനുകാലികപ്രാധാന്യമുള്ള വിഷയങ്ങളുടെ വിവരണങ്ങളാണ് ഏറിയകൂറും. സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നങ്ങൾ പലപ്പോഴും ഇതിൽ കണ്ടില്ലെന്നു വരും. സാഹിത്യപരമായി നോവലുകൾക്കും ചെറുകഥകൾക്കും പ്രമുഖസ്ഥാനം കല്പിക്കപ്പെടുന്നു. ഒരേ ലക്കത്തിൽ ഒന്നിലധികം നോവലുകൾ ഖണ്ഡശഃ പ്രസിദ്ധീകരിക്കുകയെന്നത് സാധാരണയാണ്. ആനന്ദവികടന്റെ മൂന്നു ലക്ഷത്തിൽപ്പരം കോപ്പികൾ പ്രചരിക്കുന്നു.

മറ്റുപ്രസിദ്ധീകരണങ്ങൾ

[തിരുത്തുക]
  • ജൂനിയർ വികടൻ (ஜூனியர் விகடன்)
  • ചുട്ടി വികടൻ (சுட்டி விகடன்)
  • അവൽ വികടൻ (அவள் விகடன்)
  • നാണയം വികടൻ (நாணயம் விகடன்)
  • ശക്തി വികടൻ (சக்தி விகடன்)
  • മോട്ടോർ വികടൻ (மோட்டார் விகடன்)
  • പശുമൈ വികടൻ (பசுமை விகடன).

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആനന്ദവികടൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ആനന്ദവികടൻ&oldid=4106472" എന്ന താളിൽനിന്ന് ശേഖരിച്ചത്