ആനചാടി കുത്ത് വെള്ളച്ചാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇടുക്കി ജില്ലയിലെ തൊടുപുഴ പട്ടണത്തിൽ നിന്നും ഇരുപതു കിലോമീറ്റർ അകലെ, തൊമ്മൻകുത്തിനു സമീപത്തായുള്ള വെള്ളച്ചാട്ടമാണ് ആനചാടി കുത്ത് വെള്ളച്ചാട്ടം അഥവാ ആനയടി കുത്ത് വെള്ളച്ചാട്ടം (Anayadikuthu waterfall). മഴക്കാല മാസങ്ങളിൽ മാത്രമേ വെള്ളച്ചാട്ടം മുഴുവൻ ഭംഗിയിൽ ആസ്വദിക്കാൻ കിട്ടൂ. ജൂലൈ മുതൽ ഒക്ടോബർ മാസം വരെ വെള്ളച്ചാട്ടം സന്ദർശിക്കാൻ അനുയോജ്യമായ സമയം[1].

പ്രദേശ വാസികൾ വെള്ളച്ചാട്ടത്തിനെ ആനചാടി കുത്ത് എന്ന് വിളിക്കുന്നു. പരിസരവാസികൾ പറയുന്നതനുസരിച്ചു വർഷങ്ങൾക്കു കാട്ടാനകളുടെ വിഹാര കേന്ദ്രമായിരുന്നു ഇവിടം. ഒരിക്കൽ രണ്ടു കൊമ്പൻ ആനകൾ വെള്ളച്ചാട്ടത്തിനു മുകളിലെ പാറയുടെ മുകളിൽ കൊമ്പ് കോർക്കുകയും, അതിൽ ഒരു ആന പാറയിൽ നിന്ന് വഴുതി താഴേക്കു വീണത് കൊണ്ടാണ് ആനചാടി കുത്ത് എന്ന പേര് കിട്ടിയതെന്ന് കരുതുന്നു[2].

എങ്ങനെ എത്തിച്ചേരാം[തിരുത്തുക]

കോട്ടയം ഭാഗത്തു നിന്ന് വരുന്നവർ തൊടുപുഴ ടൗണിൽ നിന്നും ഇരുപതു കിലോമീറ്റർ ദൂരം സഞ്ചരിച്ചു തൊമ്മൻ കുത്തു ജംഗ്ഷനിൽ എത്തണം. അവിടെ നിന്ന്  വണ്ണപ്പുറം പോകുന്ന വഴി ഒരു കിലോമീറ്റർ ദൂരം സഞ്ചരിച്ചു ആന ചാടി കുത്തിൽ എത്താം. ബസ്സിൽ വരുന്നവർ തൊടുപുഴയിൽ നിന്ന് തൊമ്മൻ കുത്തു ജംഗ്ഷനിൽ ഇറങ്ങി, ഓട്ടോ പിടിച്ചു വെള്ളച്ചാട്ടത്തിന്റെ അടുത്തെത്താം.

പുറം കണ്ണികൾ[തിരുത്തുക]

  1. Empty citation (help)
  2. Empty citation (help)