ആദ്യത്തെ ത്രിമൂർത്തി ഭരണകൂടം (റോമൻ റിപ്പബ്ലിക്)
Jump to navigation
Jump to search
റോമൻ റിപ്പബ്ലിക്കിൽ 60 ബി സി മുതൽ 53 ബി സി വരെ നില നിന്നിരുന്ന ഒരു മൂന്നംഗ രാഷ്ട്രീയ ശക്തികേന്ദ്രമാണ് ആദ്യത്തെ ത്രിമൂർത്തി ഭരണകൂടം (First Triumvirate). ജൂലിയസ് സീസർ, പോംപി , മാർക്കസ് ലിചീനിയസ് ക്രാസ്സുസ് എന്നിവരായിരുന്നു ഈ ശക്തികേന്ദ്രം രൂപീകരിച്ച രാഷ്ട്രീയ നേതാക്കൾ. രണ്ടാമത്തെ ത്രിമൂർത്തി ഭരണകൂടത്തിൽ നിന്ന് വ്യത്യസ്തമായി ഇതൊരു അനൗദ്യുതിക രാഷ്ട്രീയ സഖ്യമായിരുന്നു. തുടക്കകാലങ്ങളിൽ ഇതൊരു രഹസ്യ സഖ്യമായിരുന്നു, മൂന്നു പേരും ചേർന്ന് തങ്ങളുടെ അധികാര മേൽക്കോയ്മ അരക്കിട്ടുറപ്പിച്ചതിന് ശേഷമാണ് ഈ സഖ്യത്തിന്റെ കാര്യം പരസ്യമായത്. അക്കാലത്ത് റോമൻ ജനത ത്രിമൂർത്തി ഭരണകൂടം എന്ന വിശേഷണം ഇതിനുപയോഗിച്ചിരുന്നില്ല്ല. [1]