ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്ങ് ആൻഡ് ടെക്നോളജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്ങ് ആൻഡ് ടെക്നോളജി
ASIET Side 1.jpg
തരംസ്വകാര്യ സ്വാശ്രയ എഞ്ചിനീയറിങ് കോളേജ്
സ്ഥാപിതം2001
പ്രധാനാദ്ധ്യാപക(ൻ)ഡോ നീലകണ്ഠൻ പി സി
ഡീൻഡോ. ഹരിഹരൻ എൻ
ഡയറക്ടർഡോ. എസ് ജി അയ്യർ
സ്ഥലംകാലടി, കേരളം, ഇന്ത്യ
വെബ്‌സൈറ്റ്http://adishankara.ac.in/

എറണാകുളം ജില്ലയിലെ കാലടി പഞ്ചായത്തിൽ മറ്റൂരിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് ആണ് ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്ങ് ആൻഡ് ടെക്നോളജി. പ്രശസ്ത ആർട്സ് ആൻഡ് സയൻസ് കോളേജായ ശ്രീ ശങ്കര കോളേജിന്റെ സഹോദരസ്ഥാപനം കൂടിയാണ് ഈ കോളേജ്.

ഐ. എസ്. ഓ. വിന്റെ ഗുണനിലവാര സർ‌ട്ടിഫിക്കറ്റും നേടിയിട്ടുള്ള ഈ കോളേജ് ഏഴു വിഷയങ്ങളിൽ ബി.ടെക് കോഴ്സും നാല് വിഷയങ്ങളിൽ എം. ടെക് കോഴ്സും, എംബിഎ കോഴ്സും നടത്തുന്നു. ശങ്കരാചാര്യരുടെ കീഴിലുള്ള ശൃംഗേരി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആദിശങ്കര ട്രസ്റ്റാണ് ഈ കോളേജ് സ്ഥാപിച്ചതും ഇപ്പോൾ ഭരിക്കുന്നതും.

ഡിപ്പാർട്ടുമെന്റുകൾ[തിരുത്തുക]

ബി.ടെക്

  • കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്
  • ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻസ്
  • മെക്കാനിക്കൽ എഞ്ചിനീയറിംഗ്
  • ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്
  • സിവിൽ എഞ്ചിനീയറിംഗ്
  • അപ്പ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ

എം.ടെക്

  • കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്
  • കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങ്
  • വിഎൽഎസ്‌ഐ ആൻഡ് എംബഡഡ് സിസ്റ്റംസ്
  • പവർ ഇലക്ട്രോണിക്സ് ആൻഡ് പവർ സിസ്റ്റംസ്

എംബിഎ